city-gold-ad-for-blogger
Aster MIMS 10/10/2023

Demand | മെഡികൽ കോളജ്, എൻഡോസൾഫാൻ, വികസന പാകേജ്; ബജറ്റിൽ കുന്നോളം പ്രതീക്ഷയുമായി കാസർകോട്ടുകാർ; കുന്നിക്കുരു പോലും കിട്ടാത്ത അവസ്ഥയ്ക്ക് മാറ്റമുണ്ടാവുമോ?

കാസർകോട്: (KasargodVartha) ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ എൻ ബാലഗോപാൽ വീണ്ടുമൊരു ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രതീക്ഷയോടെയാണ് കാസർകോട്ടുകാർ കാത്തിരിക്കുന്നത്. അവഗണനയുടെ സ്​ഥിരം രീതിക്ക്​ ഇത്തവണയെങ്കിലും മാറ്റമുണ്ടാവണമെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
  
Demand | മെഡികൽ കോളജ്, എൻഡോസൾഫാൻ, വികസന പാകേജ്; ബജറ്റിൽ കുന്നോളം പ്രതീക്ഷയുമായി കാസർകോട്ടുകാർ; കുന്നിക്കുരു പോലും കിട്ടാത്ത അവസ്ഥയ്ക്ക് മാറ്റമുണ്ടാവുമോ?

ഏറെ പിന്നാക്കം നിൽക്കുന്ന കാസർകോട്ടെ ആരോഗ്യമേഖലക്ക് പ്രത്യേക പരിഗണന വേണമെന്നതാണ് പ്രധാന ആവശ്യം. പ്രത്യകിച്ചും തറക്കല്ലിട്ട് 10 വർഷം പിന്നിട്ടിട്ടും ഇനിയും നിർമാണം പൂർത്തിയാവാത്ത മെഡികൽ കോളജ് അടക്കമുള്ള സർകാർ ആശുപത്രികൾക്ക് ബജറ്റിൽ കൂടുതൽ തുക വകയിരുത്തണമെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. കഴിഞ്ഞ ബജറ്റിൽ കാസർകോട് മെഡികൽ കോളജിന്റെ പരാമർശമേ ഉണ്ടായിരുന്നില്ല.
  
Demand | മെഡികൽ കോളജ്, എൻഡോസൾഫാൻ, വികസന പാകേജ്; ബജറ്റിൽ കുന്നോളം പ്രതീക്ഷയുമായി കാസർകോട്ടുകാർ; കുന്നിക്കുരു പോലും കിട്ടാത്ത അവസ്ഥയ്ക്ക് മാറ്റമുണ്ടാവുമോ?

2013 നവംബർ 30ന്​ തറക്കല്ലിട്ട മെഡികൽ കോളജിന്റെ അകാഡമിക്​ ബ്ലോക് മാത്രമാണ്​ പൂർത്തിയായത്​. ആശുപത്രി സമുച്ചയത്തിന്റെ പ്രവൃത്തി നടക്കുകയാണ്. തുകയുടെ കുറവുതന്നെയാണ്​ ഏറ്റവും വലിയ പ്രശ്നം. കിറ്റ്​കോ ലിമിറ്റഡിനാണ്​ നിർമാണ കരാർ. 67 ഏകറിൽ 500 ബെഡുകളുള്ള ആശുപത്രിയാണ്​ ലക്ഷ്യം. ജില്ലാ ആശുപത്രി, ജെനറൽ ആശുപത്രി, മംഗൾപാടി ഉൾപെടെയുള്ള താലൂക് ആശുപത്രികൾക്കും കൂടുതൽ തുകയും ഡോക്ടർമാരുടെ നിയമനവും കെട്ടിടങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യവികസനങ്ങളും അത്യാവശ്യമാണ്.

കഴിഞ്ഞ ബജറ്റിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാമൂഹിക സുരക്ഷാ മിഷൻ വഴിയുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് സമഗ്രപാകേജ് പ്രഖ്യാപിച്ചിരുന്നു. ഇതിനു 17 കോടി രൂപയാണ് വകയിരുത്തിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സർകാരിന്റെ അവസാന ബജറ്റിൽ എൻഡോസൾഫാൻ പാകേജിനായി 19 കോടി രൂപ അനുവദിച്ചിരുന്നു. അതാണ് 2022-2023, 2023-24 ബജറ്റുകളിൽ 17 കോടിയായി കുറച്ചത്. എന്നാൽ ഇതും അപര്യാപ്തമായിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം മുടങ്ങിയിരിക്കുകയാണെന്ന് പരാതിയുണ്ട്. വാഹന സൗകര്യവും നിലച്ചു. പട്ടികയില്‍നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന ആവശ്യവും ശക്തമാണ്. 1,031 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ ദുരിത ബാധിത പട്ടികയില്‍ ഉള്‍പ്പെടുത്താതില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രതിഷേധത്തിലുമാണ്. ഈ സാഹചര്യത്തിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൂടുതൽ തുക നീക്കിവെക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ വർഷം 75 കോടി രൂപയാണ് ധനമന്ത്രി കാസർകോട് വികസന പാകേജിനായി അനുവദിച്ചത്. 2021-22ൽ 125 കോടിയും അതിനുമുമ്പ് 91 കോടിയും കാസർകോട് വികസന പാകേജിനായി അനുവദിച്ചിരുന്നു. കാസർകോടിന്റെ മുന്നേറ്റത്തിന് 250 കോടി രൂപയുടെ പദ്ധതികളാണ് വികസന പാകേജിൽ സമർപ്പിച്ചിരുന്നത്. എന്നാൽ കിട്ടിയത് അതിന്റെ നാലിലൊന്ന് മാത്രം.

കാസർകോട്ടെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പലതും നടപ്പാക്കുന്നത് ഈ പാകേജിലെ തുക ഉപയോഗിച്ചാണെന്നതിനാൽ വിഹിതം വർധിപ്പിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കുന്നോളം പ്രതീക്ഷിച്ച് കുന്നിക്കുരു പോലും കിട്ടാത്ത അവസ്ഥയാണ് കാസർകോടിന് മിക്കവാറും ഉണ്ടാവാറുള്ളത്. അതിന് തിരഞ്ഞെടുപ്പ് വർഷത്തിലെ ഈ ബജറ്റിലെങ്കിലും മാറ്റം ഉണ്ടാവുമോയെന്നാണ് കണ്ടറിയേണ്ടത്.

Keywords : News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kasaragod hopes for Budget 2024.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL