city-gold-ad-for-blogger
Aster MIMS 10/10/2023

IUML | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധിക സീറ്റിന് മുസ്ലിം ലീഗിന് അര്‍ഹതയുണ്ട്, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയമാക്കുന്നതിനെ എതിര്‍ക്കുന്നെന്നും സ്വാദിഖ് അലി ശിഹാബ് തങ്ങള്‍

കണ്ണൂര്‍: (KasargodVartha) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധിക സീറ്റിന് ലീഗിന് അര്‍ഹതയുണ്ടെന്ന അവകാശവാദമുന്നയിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സ്വാദിഖ് അലി ശിഹാബ് തങ്ങള്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫില്‍ സീറ്റുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ തീരുമാനിക്കുന്നുവെന്നും സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുസ്ലീം ലീഗും സമസ്തയും ഒന്നിച്ചു പോകുന്ന പ്രസ്ഥാനമാണ് ഉഭയകക്ഷി ചര്‍ച്ച ഇതുവരെ തുടങ്ങിയിട്ടില്ലെന്നും സമയമാകുമ്പോള്‍ ലീഗ് അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് സ്വാഗതാര്‍ഹമെന്നും സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ചൂണ്ടിക്കാണിച്ചു.

 
IUML | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധിക സീറ്റിന് മുസ്ലിം ലീഗിന് അര്‍ഹതയുണ്ട്, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയമാക്കുന്നതിനെ എതിര്‍ക്കുന്നെന്നും സ്വാദിഖ് അലി ശിഹാബ് തങ്ങള്‍



രാമക്ഷേത്രത്തിന് ആരും എതിരല്ലെന്നും പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയമാക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കടുത്ത നിലപാട് പറഞ്ഞ് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നത് സ്വാഗതാര്‍ഹമെന്നും സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kerala-News, Political-News, IUML, Top-Headlines, Kannur-News, Sadiq Ali Shihab Thangal, Politics, Party, Political Party, UDF, Samastha, Politician, Wants, More Seats, Muslim League, Lok Sabha, Elections, Kannur: Sadiq Ali Shihab Thangal wants more seats for Muslim League in Lok Sabha Elections.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL