city-gold-ad-for-blogger
Aster MIMS 10/10/2023

Need Help | ചികില്‍സാ സഹായം തേടുന്നു; കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ആഈശയ്ക്ക് വേണം 25 ലക്ഷം രൂപ

കാഞ്ഞങ്ങാട്: (KasargodVartha) കരള്‍ രോഗം ബാധിച്ച് പ്രയാസകരമായ ഘട്ടത്തിലൂടെ പോകുന്ന മാലോം പ്രദേശത്തെ ആഈശ യൂസുഫി(61)ന് കരള്‍ മാറ്റ ശസ്ത്രക്രിയക്ക് 25 ലക്ഷം ചികില്‍സാ സഹായം വേണമെന്ന് ചികില്‍സ സഹായ കമിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആഈശ യൂസുഫിന് കരള്‍ പകുത്ത് നല്‍കാന്‍ മകള്‍ തയ്യാറാണ്. കരള്‍ രോഗ അവസ്ഥ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. ഉടന്‍ കരള്‍ മാറ്റി വച്ചില്ലെങ്കില്‍ ചിലപ്പോള്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആലുവ രാജഗിരി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.

സര്‍ജറിക്ക് ഏകദേശം അടിയന്തരമായി 25 ലക്ഷം രൂപയാണ് ആവശ്യമായിട്ടുള്ളത്. യാതൊരു മാര്‍ഗവുമില്ലാത്ത ആ സഹോദരി മരണം മുന്നില്‍ കണ്ട് വലിയ പ്രയാസത്തിലാണ്. ആഈശയുടെ ജീവന്‍ രക്ഷിക്കാന്‍ അവസാന പ്രതീക്ഷയില്‍ ചികില്‍സാ കമിറ്റിയും നാട്ടുകാരും. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അമന്‍ശാന്‍ തലശ്ശേരി ഒരു ചാരിറ്റി വീഡിയോ ഹോസ്പിറ്റലില്‍വെച്ച് ചെയ്തിട്ടുണ്ട്. നാട്ടിലെ കമിറ്റിയംഗങ്ങളെയും നാട്ടുക്കാരെയും ഉള്‍പെടുത്തി അതോടൊപ്പം ഒരു വീഡിയോ കൂടി ചെയ്യുന്നുണ്ട്.

Need Help | ചികില്‍സാ സഹായം തേടുന്നു; കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ആഈശയ്ക്ക് വേണം 25 ലക്ഷം രൂപ

സമൂഹ മാധ്യമങ്ങളില്‍ അമര്‍ശാന്‍ എന്ന പേജില്‍ ആ വിഡിയോ ഇടും. ആ സമയത്ത് എല്ലാവരും ഷെയര്‍ ചെയ്യണമെന്നും ചികില്‍സാ സഹായ കമിറ്റി അഭ്യര്‍ഥിച്ചു. അതുപോലെ ഇവര്‍ക്ക് സഹായമെത്തിക്കാന്‍ 9744687020, 9526868840 ഗൂഗിള്‍ പേ അകൗണ്ടിലും അകൗണ്ട് നമ്പര്‍: 19130100073976, ഐ എഫ് സി കോഡ്: FDRഘ0001913 എന്ന അകൗണ്ടിലും പണം അയക്കുക.

വാര്‍ത്താസമ്മേളനത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫുളവന്‍സര്‍ അമര്‍ശാന്‍ തലശ്ശേരി, ശക്കീന ബശീര്‍, അജാനൂര്‍ പഞ്ചായത് ഗ്രാമ പഞ്ചായതംഗങ്ങളായ സിന്ധു ബാബു, ഹാജ്‌റ സലാം, അബ്ദുര്‍ റഹ് മാന്‍, ഫസല്‍ റഹ് മാന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Kanhangad News, Four Crore, Rupees, Required, Aisha, Liver, Transplanted, Kanhangad: Rupees 25 lakhs required for Aisha's liver transplantation.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL