city-gold-ad-for-blogger
Aster MIMS 10/10/2023

Inquiry Report out | ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ, ലൈംഗികാതിക്രമ പരാതി ഉയർന്ന അധ്യാപകനെ സർവകലാശാല നിയോഗിച്ച അന്വേഷണ കമീഷൻ കുറ്റവിമുക്തനാക്കിയതായി സൂചന

പെരിയ: (KasargodVartha) പരീക്ഷാ ഹോളിൽ ബോധരഹിതയായി വീണ വിദ്യാർഥിനിയെ ക്ലിനികിലേക്ക് കൊണ്ട് പോകുമ്പോൾ വിദ്യാർഥിനികൾക്ക് അകമ്പടി നൽകിയ പെരിയ കേന്ദ്ര സർവകലാശാല ഇൻഗ്ലീഷ് വിഭാഗം പ്രൊഫസർ ഡോ. ഇഫ്തിഖാർ അഹ്‌മദ്‌, വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തി എന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് യൂണിവേഴ്‌സിറ്റി നിയോഗിച്ച അന്വേഷണ കമീഷൻ കണ്ടെത്തിയതായി സൂചന.

 Inquiry Report out | ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ, ലൈംഗികാതിക്രമ പരാതി ഉയർന്ന അധ്യാപകനെ സർവകലാശാല നിയോഗിച്ച അന്വേഷണ കമീഷൻ കുറ്റവിമുക്തനാക്കിയതായി സൂചന

2023 നവംബർ 13നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പരാതിയെ തുടർന്ന് പ്രൊഫസറെ അന്വേഷണ വിധേയമായി സർവകലാശാല സസ്‌പെൻഡ് ചെയ്തിരുന്നു. ക്ലാസിൽ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നു എന്ന പേരിൽ എം എ ഇൻഗ്ലീഷ് ഒന്നാം വർഷ വിദ്യാർഥിനികളായ 15 പേർ കൂടി പ്രൊഫസർക്കെതിരെ പരാതി നൽകിയിരുന്നു. കാഞ്ഞങ്ങാട് ബാറിലെ ക്രിമിനൽ അഭിഭാഷകനടക്കമുള്ള അന്വേഷണ സംഘം രണ്ട് മാസമെടുത്താണ് അന്വേഷണം പൂർത്തിയാക്കിയത്. ജനുവരി 25നാണ് റിപോർട് സർവകലാശാല വൈസ് ചാൻസലർക്ക് കൈമാറിയത്.

 Inquiry Report out | ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ, ലൈംഗികാതിക്രമ പരാതി ഉയർന്ന അധ്യാപകനെ സർവകലാശാല നിയോഗിച്ച അന്വേഷണ കമീഷൻ കുറ്റവിമുക്തനാക്കിയതായി സൂചന

അന്വേഷണ സമയത്ത് പരാതിക്കാരിൽ പത്ത് പേർ പിന്മാറിയതായാണ് വിവരം. ലൈംഗികാതിക്രമണം നടന്നുവെന്ന് പരാതിപ്പെട്ട വിദ്യാർഥിനി സമർപ്പിച്ച മൊഴികളിൽ വൈരുധ്യങ്ങൾ ഉണ്ടായതായും റിപോർടിൽ പറയുന്നുണ്ട്. ക്രോസ് എക്‌സാമിനേഷനിൽ കൂടുതൽ വിരുദ്ധമായ കാര്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായും സംഭവം ആരോപിക്കപ്പെട്ട സ്ഥലത്ത് നേർദൃക്‌സാക്ഷികളായിരുന്നവർ പ്രൊഫസർക്ക് അനുകൂലമായി നൽകിയ നിരവധി മൊഴികളും തെളിവുകളും അന്വേഷണ കമീഷന് ലഭിച്ചതായും വിവരമുണ്ട്.

അമ്പതോളം വിദ്യാർഥികളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും അധ്യാപകരിൽ നിന്നും അന്വേഷണ കമീഷൻ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഉയർന്ന അകാഡമിക് കഴിവുകളും അംഗീകാരങ്ങളും ലഭിച്ച ഡോ. ഇഫ്തിഖാറിനോടുള്ള പ്രൊഫഷണൽ അസൂയയും വ്യക്തിവൈരാഗ്യവുമാണ് ആരോപണങ്ങളുടെ പിന്നിലുള്ളതെന്നാണ് കമീഷൻ വിലയിരുത്തിയതെന്നാണ് സൂചന.

വ്യക്തിവൈരാഗ്യം കാരണം ഇത്തരം കുത്സിത പ്രവർത്തനങ്ങളിൽ ഇരയാക്കപ്പെടുന്ന ഏറ്റവും ഒടുവിലത്തെ അധ്യാപകനാണ് ഇഫ്തിഖാർ എന്നും കമീഷൻ വിലയിരുത്തിയിട്ടുണ്ട്. വിവരങ്ങൾ ആരായാൻ ഡോ. ഇഫ്തിഖാറിനെ ബന്ധപ്പെട്ടപ്പോൾ പരാതിക്കാരായ വിദ്യാർഥിനികൾക്കും സഹപ്രവർത്തകരായ ചിലർക്കും എതിരെ താൻ ഹൈകോടതിയിലേക്ക് പോകുന്നത് കൊണ്ടും, കോടതിയുടെ പരിഗണനയിലുള്ള വിഷയമായത് കൊണ്ടും പ്രതികരിക്കാനില്ല എന്നാണ് കാസർകോട് വാർത്തയോട് പ്രതികരിച്ചത്.


Keywords: Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Controversy, CUK, Inquiry Report, Teacher, Inquiry commission appointed by university acquitted teacher. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL