city-gold-ad-for-blogger
Aster MIMS 10/10/2023

Order | വാടർ അതോറിറ്റിയിലെ കരാർ ജീവനക്കാരുടെ പ്രശ്നത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമീഷൻ; അന്യായമായി വാങ്ങിയ തുക തിരികെ നൽകണമെന്ന് ഉത്തരവ്

കാസർകോട്: (KasargodVartha) കേരള ജല അതോറിറ്റിയിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനത്തിൽ നിന്നും ജി എസ് ടി ഇനത്തിൽ അന്യായമായി വാങ്ങിയ തുക തിരികെ നൽകണമെന്ന് ജല അതോറിറ്റി എക്സിക്യൂടീവ് എൻജിനീയർക്ക് മനുഷ്യാവകാശ കമീഷൻ നിർദേശം നൽകി. ജി എസ് ടി കമീഷണർ കമീഷനിൽ സമർപിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ആക്റ്റിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥിന്റെ ഉത്തരവ്.
  
Order | വാടർ അതോറിറ്റിയിലെ കരാർ ജീവനക്കാരുടെ പ്രശ്നത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമീഷൻ; അന്യായമായി വാങ്ങിയ തുക തിരികെ നൽകണമെന്ന് ഉത്തരവ്

18 ശതമാനം ജി എസ് ടിയും ഒരു ശതമാനം വീതം ഇൻകം ടാക്സും കരാറുകാരുടെ ക്ഷേമ വിഹിതവും അഞ്ച് ശതമാനം കരാറുകാരുടെ വിഹിതവും പിടിച്ചെടുത്ത ശേഷം 75 ശതമാനം കൂലി മാത്രമാണ് 2022 ജനുവരി മുതൽ തൊഴിലാളികൾക്ക് നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. ജല അതോറിറ്റി അധികൃതരെ ഇതു സംബന്ധിച്ച് ചർച്ചക്ക് വിളിച്ചെങ്കിലും ഹാജരാകാത്തതിനാൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്ന് ജില്ലാ ലേബർ ഓഫീസർ കമീഷനെ അറിയിച്ചു.
  
Order | വാടർ അതോറിറ്റിയിലെ കരാർ ജീവനക്കാരുടെ പ്രശ്നത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമീഷൻ; അന്യായമായി വാങ്ങിയ തുക തിരികെ നൽകണമെന്ന് ഉത്തരവ്

തുടർന്ന് ചരക്കു സേവന നികുതി വകുപ്പിൽ നിന്നും കമീഷൻ റിപോർട് വാങ്ങി. സർകാർ വകുപ്പുകൾക്കും അതോറിറ്റികൾക്കും നികുതിരഹിത സേവനമാണ് ജി എസ്ടി പട്ടികയിൽ ഉള്ളതെന്നു ജി എസ് ടി വകുപ്പ് അറിയിച്ചു. പമ്പ് ഓപറേറ്റിംഗ് ജോലി നികുതി ബാധ്യതയില്ലാത്ത സേവനമാണെന്നും റിപോർടിൽ പറയുന്നു.

കരാറുകാരാണ് തൊഴിലാളികൾക്ക് വേതനം നൽകുന്നതെന്നും രണ്ട് ശതമാനം നികുതി പിടിച്ച ശേഷമാണ് തുക കരാറുകാർക്ക് നൽകുന്നതെന്നും ജലഅതോറിറ്റി റിപോർടിൽ പറഞ്ഞു.

എക്സിക്യൂടീവ് എൻജിനീയറിൽ നിന്ന് കമീഷൻ നേരിൽ വിശദീകരണം കേട്ട ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നീലേശ്വരം സ്വദേശികളായ സുരേഷ് പുതിയേടത്ത്, ടി വി രവികുമാർ എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി. ജല അതോറിറ്റി കാസർകോട് പി എച് ഡിവിഷൻ എക്സിക്യൂടീവ് എൻജിനീയർക്കാണ് ഉത്തരവ് നൽകിയത്.


Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Human Rights, Human Rights Commission, Human Rights, Contract Workers, Human Rights Commission orders refund of amount unfairly collected from contract workers.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL