Join Whatsapp Group. Join now!
Aster MIMS 10/10/2023

Found Dead | എച് ആർ മാനജറായ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ; സംഭവം മംഗ്ളൂറിലേക്കുള്ള യാത്രയ്ക്കിടെ ബേക്കലിൽ

പൊലീസ് അന്വേഷിക്കുന്നു Bekal, Obituary, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (KasargodVartha) എച് ആർ മാനജറായ യുവതിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ വൈത്തിരി തരിയോട് മഞ്ചുമലയിൽ വീട്ടിലെ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ബേക്കൽ മാസ്തിക്കുണ്ടിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

News, Kerala, Kasaragod, Bekal, Obituary, Malayalam News, Woman, Train, Found Dead, HR Manager, Police, HR manager found dead after falling from train

കോഴിക്കോട് ജില്ലയിലെ ഒരു ഡിജിറ്റൽ കംപനിയിൽ എച് ആർ മാനജറായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ജോലി സംബന്ധമായ ആവശ്യാർഥം കോഴിക്കോട് നിന്ന് മംഗ്ളൂറിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച നമ്പറുകളിൽ നിന്ന് ബന്ധുക്കളെ വിളിച്ചാണ് യുവതിയെ തിരിച്ചറിഞ്ഞത്.

HR manager found dead after falling from train

മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ജോസഫ് എന്ന ജോയി - മോളി എന്ന ഹേമ ദമ്പതികളുടെ മകളാണ് മരിച്ച ഐശ്വര്യ ജോസഫ്. അവിവാഹിതയാണ്.


Keywords: News, Kerala, Kasaragod, Bekal, Obituary, Malayalam News, Woman, Train, Found Dead, HR Manager, Police, HR manager found dead after falling from train.
< !- START disable copy paste -->

Post a Comment