city-gold-ad-for-blogger
Aster MIMS 10/10/2023

Carrot Benefits | കാൻസർ തടയുന്നത് മുതൽ തിളങ്ങുന്ന ചർമം വരെ; കാരറ്റിന് ഇത്രയും ഗുണങ്ങളോ! അറിയാം

ന്യൂഡെൽഹി: (KasargodVartha) കാരറ്റ് കൊണ്ട് പല തരം ഭക്ഷണങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. കാരറ്റ് ഹലുവ, തോരൻ, ജ്യൂസ്, ഇതൊന്നുമല്ലങ്കിൽ പച്ചക്ക് കാരറ്റ് തിന്നുന്നത് പോലും നല്ലതാണ്. ആന്റിഓക്സിഡന്റുകൾ ധാരാളം കാരറ്റിൽ അടങ്ങിയിട്ടുണ്ട്. നാരുകളടങ്ങിയതിനാൽ ദഹനം എളുപ്പമാക്കാനും സഹായിക്കുന്നു. ബീറ്റ കരോട്ടിൻ, ലൂട്ടീൻ, ലൈകോപെൻ എന്നിവ കൂടാതെ വൻ തോതിൽ സിലിക്കണും ഉള്ളതിനാൽ ചർമ സൗന്ദര്യത്തിനും സംരക്ഷണത്തിനും ഏറെ പ്രയോജനകരമാണ് കാരറ്റ്.
 
Carrot Benefits | കാൻസർ തടയുന്നത് മുതൽ തിളങ്ങുന്ന ചർമം വരെ; കാരറ്റിന് ഇത്രയും ഗുണങ്ങളോ! അറിയാം

കൂടാതെ, ചർമത്തെ മുഖക്കുരുവിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കും. വേവിച്ചോ പച്ചയായോ ഒക്കെ കഴിക്കാവുന്ന ഇവ കണ്ണിന്റെ ആരോഗ്യം കൂടാനും ഹോർമോണുകൾ ബാലൻസ് ചെയ്യാനും ഫംഗസും, ബാക്ടീരിയയും മൂലമുണ്ടാകുന്ന ഇൻഫെക്ഷൻ തടയാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിൽ കൊഴുപ്പ് നിയന്ത്രിക്കാനുമൊക്കെ ഏറെ ഫലപ്രദമാണ്. കാൻസറിനെ തടയാനുള്ള ശേഷിയും കാരറ്റിനുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

കാരറ്റിലെ കരോട്ടിനോയിഡുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. വിറ്റാമിൻ എ കാൻസറിലേക്ക് നയിച്ചേക്കാവുന്ന ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് ഡിഎൻഎയെ സംരക്ഷിക്കുന്നു. ബീറ്റാകരോട്ടിൻ, മറ്റ് കരോട്ടിനോയിഡുകൾ തുടങ്ങിയ ഘടകങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുകയും കാൻസർ കോശങ്ങളുടെ വളർച്ച ഇല്ലാതാക്കുകയും ചെയ്യുന്നു. പ്രോസ്റ്റേറ്റ് കാൻസർ, സ്ത്രീകളിൽ ശ്വാസകോശ കാൻസർ, സ്തനാർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

പ്രേമഹമുള്ളവർക്കും കാരറ്റ് മിതമായ അളവിൽ കഴിക്കാവുന്നതാണ്. കാരറ്റിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്ത ധമനിയിലേക്കുള്ള ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു. പല തരം ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറി ഇനമാണ് കാരറ്റ്. നല്ല ആരോഗ്യത്തിനും കാരറ്റിന്റെ മറ്റു ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുവാനും നിത്യഹാരങ്ങളിൽ കാരറ്റ് ഉൾപ്പെടുത്താവുന്നതാണ്. സ്ഥിരമായി കഴിക്കുവാൻ ആഗ്രഹിക്കുന്നവർ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം കൂടി അറിയുന്നതാവും നല്ലത്.


Keywords: News, Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Health Benefits of Carrots.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL