city-gold-ad-for-blogger
Aster MIMS 10/10/2023

Beach Tourism | ഉദുമയില്‍ ബീച് ടൂറിസത്തിന് ഒരുകോടിയുടെ പ്രഖ്യാപനവുമായി ഗ്രാമ പഞ്ചായത് വികസന സെമിനാര്‍; അടിസ്ഥാന സൗകര്യവും ലക്ഷ്യം

പാലക്കുന്ന്: (KasargodVartha) ഉദുമയില്‍ ബീച് ടൂറിസത്തിന് ഒരുകോടിയുടെ പ്രഖ്യാപനവുമായി ഉദുമ പഞ്ചായത് വികസന സെമിനാര്‍ നടന്നു. പഞ്ചായതിലെ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാറിലാണ് പ്രഖ്യാപനമുണ്ടായത്. ജില്ല പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

ബേക്കല്‍ ടൂറിസം പദ്ധതിയുടെ പരിധിയില്‍ പെടുന്ന ഉദുമ ഗ്രാമ പഞ്ചായതിലെ തീരപ്രദേശത്തെ ടൂറിസം വികസനത്തിന്റെ അനന്തസാധ്യതകള്‍ മുതലെടുക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനാണ് ഒരു കോടി രൂപ നീക്കിവെച്ചത്. ഇതോടൊപ്പം, അതി ദാരിദ്യം ഒഴിവാക്കുന്നതിനുള്ള മൈക്രോ പ്ലാനുകള്‍ക്കും പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും മീന്‍പിടുത്ത തൊഴിലാളികള്‍ക്കും വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടു.

ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനം ലക്ഷ്യമിട്ട് പുതിയ കെട്ടിട നിര്‍മാണത്തിനുള്ള സ്ഥലം വാങ്ങുന്നതിന് ഒരു കോടി രൂപ നീക്കിവെച്ചു. കതിര്‍ റൈസ് എന്ന ബ്രാന്‍ഡില്‍ അരി ഉല്‍പാദിപ്പിക്കുന്നതിന് തുക വകയിരുത്തി. അടിസ്ഥാന സൗകര്യവികസനത്തിനും സെമിനാര്‍ ലക്ഷ്യമിടുന്നു. ആകെ 10 കോടി 6473179 രൂപ വകയിരുത്തിയുള്ള കരട് നിര്‍ദേശങ്ങളാണ് സെമിനാറില്‍ അവതരിപ്പിക്കപ്പട്ടത്.


Beach Tourism | ഉദുമയില്‍ ബീച് ടൂറിസത്തിന് ഒരുകോടിയുടെ പ്രഖ്യാപനവുമായി ഗ്രാമ പഞ്ചായത് വികസന സെമിനാര്‍; അടിസ്ഥാന സൗകര്യവും ലക്ഷ്യം

 

പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന സെമിനാറില്‍ പഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ ആസൂത്രണ സമിതി ഉപാധ്യാക്ഷന്‍ പി കുമാരന്‍ നായര്‍ക്ക് നല്‍കി ജില്ലാ പഞ്ചായത് വികസന സ്റ്റാന്‍ സിംഗ് കമിറ്റി ചെയര്‍ പേഴ്‌സണ്‍ ഗീതാകൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണന്‍ സ്വാഗതവും വികസന സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍ പേഴ്‌സണ്‍ ബീബി കരട് പദ്ധതി രേഖ അവതരണവും നിര്‍വഹിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും ആശംസകള്‍ അറിയിച്ചു.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Malayalam-News, Grama Panchayat, Development, Seminar, Announcement, One Crore, Beach Tourism, Uduma News, Palakkunnu News, Bekal News, Pallikkara News, Coastline, Possibilities, Grama Panchayat Development Seminar with announcement of one crore for beach tourism in Uduma.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL