Join Whatsapp Group. Join now!
Aster MIMS 10/10/2023

Gold Rate | സ്വർണവില വീണ്ടും താഴോട്ട്; പവന് 160 രൂപ കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ 760 രൂപയുടെ ഇടിവ്

വെള്ളിക്ക് മാറ്റമില്ല Gold Rate, Silver Rate, Gold News, Business News, കേരള വാർത്തകൾ
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴോട്ട്. തിങ്കളാഴ്ച (08.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5780 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Rate on January 8 in Kerala

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയുടെയും പവന് 120 രൂപയുടെയും കുറവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4785 രൂപയും പവന് 38,280 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.

തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ശനിയാഴ്ച (06.01.2024) സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5800 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,400 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4800 രൂപയും പവന് 38,400 രൂപയുയിരുന്നു വിപണി വില. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപമായിരുന്നു നിരക്ക്.


ജനുവരി ഒന്നിനും സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. എന്നാൽ ജനുവരി രണ്ടിന് 160 രൂപ വർധിച്ചപ്പോൾ പിന്നീട് മൂന്ന് ദിവസം കുറവുണ്ടായി. ജനുവരി മൂന്നിന് 200 രൂപയും ജനുവരി നാലിന് 320 രൂപയും ജനുവരി അഞ്ചിന് 80 രൂപയും ജനുവരി എട്ടിന് 160 രൂപയും കുറഞ്ഞതോടെ ഒരാഴ്ച കൊണ്ട് സ്വർണവിലയിൽ 760 രൂപയുടെ ഇടിവാണുണ്ടായത്

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on January 8 in Kerala.
< !- START disable copy paste -->

Post a Comment