city-gold-ad-for-blogger
Aster MIMS 10/10/2023

Gold Rate | സ്വർണ വില താഴേക്ക് തന്നെ; 3 ദിവസത്തിനിടെ കുറഞ്ഞത് 600 രൂപ

കൊച്ചി: (KasargodVartha) സ്വര്‍ണ വില താഴേക്ക് തന്നെ. തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവുണ്ടായി. വെള്ളിയാഴ്ച (05.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5800 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Rate | സ്വർണ വില താഴേക്ക് തന്നെ; 3 ദിവസത്തിനിടെ കുറഞ്ഞത് 600 രൂപ

18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 05 രൂപയും പവന് 40 രൂപയുമാണ് ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4800 രൂപയും പവന് 38,400 രൂപയുമാണ് നിരക്ക്. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.

വ്യാഴാഴ്ച (04.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5810 രൂപയിലും പവന് 46480 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയും ഇടിഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4805 രൂപയും ഒരു പവന് 38440 രൂപയുമായിരുന്നു വില. വ്യാഴാഴ്ച വെള്ളി വിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയില്‍ നിന്ന് രണ്ട് രൂപ കുറഞ്ഞ് 78 രൂപയായപ്പോൾ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയായിരുന്നു നിരക്ക്.

Gold Rate | സ്വർണ വില താഴേക്ക് തന്നെ; 3 ദിവസത്തിനിടെ കുറഞ്ഞത് 600 രൂപ

പുതുവർഷത്തിന്റെ ആദ്യ ദിനം സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. എന്നാൽ രണ്ടാം ദിനം 160 രൂപ വർധിക്കുകയും ചെയ്തു. അതേസമയം പിന്നീട് മൂന്ന് ദിവസം സ്വർണവിലയിൽ 600 രൂപയുടെ ഇടിവാണുണ്ടായത്. ജനുവരി മൂന്നിന് 200 രൂപയും ജനുവരി നാലിന് 320 രൂപയുമാണ് കുറഞ്ഞത്.

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on January 5 in Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL