Join Whatsapp Group. Join now!
Aster MIMS 10/10/2023

Gold Rate | ഒടുവിൽ താഴോട്ടിറങ്ങി സ്വർണവില; പവന് നേരിയ ഇടിവ്

വെള്ളിക്ക് മാറ്റമില്ല Gold Rate, Silver Rate, Gold News, Business News, കേരള വാർത്തകൾ
കൊച്ചി: (KasargodVartha) തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ ഇടിവ്. വ്യാഴാഴ്ച (25.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും പവന് 46,160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Rate on January 25 in Kerala

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും ഇടിവാണുണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയും പവന് 38,200 രൂപയുമാണ് വിപണി വില. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.

ശനിയാഴ്ച (20.01.2024) യാണ് ഏറ്റവും ഒടുവിൽ സ്വർണവിലയിൽ മാറ്റമുണ്ടായത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5780 രൂപയിലും പവന് 46,240 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും വർധനവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയും 38,240 രൂപയുമായിരുന്നു വില.

വെള്ളിവിലയിൽ മാറ്റമില്ലാതെ ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയും തന്നെയായിരുന്നു ശനിയാഴ്ചത്തെയും നിരക്ക്. ഈ മാസം, രണ്ടാം തീയതിയാണ് സ്വര്‍ണ വിലയിൽ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 47,000 രൂപയായിരുന്നു അന്നത്തെ വില. ജനുവരി 18ന് രേഖപ്പെടുത്തിയ 45,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറവ്.


Keywords: News, Kerala, Kochi, Business, Gold Rate, Silver Rate, Gold News, Business News, Gold Rate on January 25 in Kerala.
< !- START disable copy paste -->

Post a Comment