Join Whatsapp Group. Join now!
Aster MIMS 10/10/2023

Gold Rate | സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നിശ്ചലമായി മൂന്നാം ദിവസം; നിരക്കുകൾ അറിയാം

വെള്ളിക്കും കൂടിയില്ല Gold Rate, Silver Rate, Gold News, Business News, കേരള വാർത്തകൾ
കൊച്ചി: (KasargodVartha) തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ബുധനാഴ്ച (24.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5780 രൂപയിലും പവന് 46,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയും പവന് 38,240 രൂപയുമാണ് നിരക്ക്. വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില


ശനിയാഴ്ച (20.01.2024) യാണ് ഏറ്റവും ഒടുവിൽ സ്വർണവിലയിൽ മാറ്റമുണ്ടായത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5780 രൂപയിലും പവന് 46,240 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും വർധനവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയും 38,240 രൂപയുമായിരുന്നു വില. വെള്ളിവിലയിൽ മാറ്റമില്ലാതെ ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയും തന്നെയായിരുന്നു നിരക്ക്.

വെള്ളിയാഴ്ച (19.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 5770 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 240 രൂപ കൂടി 46,160 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 4775 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപ കൂടി 38,200 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ചയും വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഈ മാസം രണ്ടാം തീയതിയാണ് സ്വര്‍ണ വിലയിൽ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 47,000 രൂപയായിരുന്നു അന്നത്തെ വില. ഈ മാസം 18ന് രേഖപ്പെടുത്തിയ 45,920 രൂപയാണ് ഏറ്റവും കുറവ്.

News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on January 24 in Kerala.

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on January 24 in Kerala.
< !- START disable copy paste -->

Post a Comment