city-gold-ad-for-blogger
Aster MIMS 10/10/2023

Gold Rate | സ്വർണവില വീണ്ടും മുകളിലേക്ക്; 3 ദിവസത്തിനിടെ 440 രൂപയുടെ വർധനവ്

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച (15.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5815 രൂപയിലും പവന് 46,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Rate | സ്വർണവില വീണ്ടും മുകളിലേക്ക്; 3 ദിവസത്തിനിടെ 440 രൂപയുടെ വർധനവ്

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4810 രൂപയും പവന് 38,480 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വില.

ശനിയാഴ്ച (13.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5800 രൂപയും പവന് 46,400 രൂപയുമായിരുന്നു വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 4800 രൂപയിലും പവന് 160 രൂപ കൂടി 38,400 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

കൂടാതെ ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 78 രൂപയായി ഉയർന്നപ്പോൾ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയായിരുന്നു നിരക്ക്. കഴിഞ്ഞ മൂന്ന് വ്യാപാര ദിവസത്തിനിടെ 440 രൂപയുടെ വർധനവാണ് സ്വർണവിലയിലുണ്ടായത്. ജനുവരി 12ന് 80 രൂപയും 13ന് 240 രൂപയും ഇപ്പോൾ 120 രൂപയുമാണ് കൂടിയത്.

Keywords: Gold, Price, Silver, Business, Jewellery, Gram, Sovereign, Hike, Carrot, Gold Rate on January 15 in Kerala.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL