city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | 'പത്തനംതിട്ട ജഡ്ജ്' എന്ന് പരിചയപ്പെടുത്തി കാസര്‍കോട്ടെത്തി; 'സബ് കലക്ടര്‍' ആണെന്ന് പറഞ്ഞ് ഹോടെലില്‍ മുറിയുമെടുത്തു; ഭീഷണിയുണ്ടെന്ന് പറഞ്ഞതോടെ പൊലീസ് സുരക്ഷയും ഏര്‍പെടുത്തി; പൊലീസിനെ വട്ടം കറക്കിയ തരികിട യുവാവ് ഒടുവിൽ അഴിക്കുളളിലായി

കാസര്‍കോട്: (KasargodVartha) പത്തനംതിട്ട ജഡ്ജാണെന്ന് പറഞ്ഞ് കാഞ്ഞങ്ങാടെത്തി പൊലീസിനെ വട്ടം കറക്കിയ തരികിട ശംനാദ് ശൗഖത് പിന്നീട് അഴിക്കുളളിലായി. ബഹുമാനത്തോടെ പൊലീസ് ഹോടെലിലെത്തിച്ചപ്പോള്‍ അവിടെയും ഇയാൾ തരികിടപ്പണി കാണിച്ചു. ഹോടെലില്‍ പറഞ്ഞത് സബ് കലക്ടര്‍ ആണെന്നായിരുന്നു. വ്യാജ ജഡ്ജ് ആണെന്ന് തിരിച്ചറിഞ്ഞതോടെ ശംനാദിനെ പൊലീസ് പൊക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശി ശംനാദ് ശൗഖത് (38) ആണ് ഹൊസ്ദുര്‍ഗില്‍ പിടിയിലായത്. 

Arrested | 'പത്തനംതിട്ട ജഡ്ജ്' എന്ന് പരിചയപ്പെടുത്തി കാസര്‍കോട്ടെത്തി; 'സബ് കലക്ടര്‍' ആണെന്ന് പറഞ്ഞ് ഹോടെലില്‍ മുറിയുമെടുത്തു; ഭീഷണിയുണ്ടെന്ന് പറഞ്ഞതോടെ പൊലീസ് സുരക്ഷയും  ഏര്‍പെടുത്തി;  പൊലീസിനെ വട്ടം കറക്കിയ തരികിട യുവാവ് ഒടുവിൽ അഴിക്കുളളിലായി

തിങ്കളാഴ്ച രാത്രി 11  മണിയോടെ നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് ഇയാള്‍ ഫോണ്‍ വിളിച്ച് താന്‍ പത്തനംതിട്ട ജഡ്ജാണെന്ന്  സ്വയം പരിചയപ്പെടുത്തുകയും, തന്റെ വാഹനം കേടായതിനാല്‍ ഹോടെലിലെത്തിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. 'ജഡ്ജിന്' പോകേണ്ടത് കാഞ്ഞങ്ങാട്ടേക്കായതിനാല്‍ നീലേശ്വരം പൊലീസ് ഹൊസ്ദുര്‍ഗ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസെത്തി ഇയാളെ ബേക്കല്‍ ഇന്ററര്‍ നാഷണല്‍ ഹോടെലിലെത്തിച്ചു. ഭീഷണിയുള്ള ജഡ്ജ് ആണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഹോടെലിന് സുരക്ഷയും ഏര്‍പ്പെടുത്തി.  

തിരിച്ചറിയല്‍ കാര്‍ഡ് പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ അയച്ച് തരാമെന്നായിരുന്നു പൊലീസിന് ലഭിച്ച മറുപടി.  ഇതിനിടെ ഹോടെലില്‍ മുറിയെടുക്കുമ്പോള്‍ പത്തനംതിട്ടയിലെ സബ് കലക്ടര്‍ ആണെന്നാണ് ജീവനക്കാരോട് പറഞ്ഞത്. പിന്നീട് പുലര്‍ച്ചെ തിരിച്ചുപോകണമെന്ന് അറിയിച്ചതോടെ ഇയാളെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് പൊലീസ് ജീപില്‍ കൊണ്ടുപോയി. ഇതിനിടയിലും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാമെന്ന് പറഞ്ഞതോടെയാണ് പൊലീസിന് സംശയമായത്. ആ സമയത്ത് ട്രെയിന്‍ ഇല്ലാത്തതിനാല്‍ വീണ്ടും നീലേശ്വരത്ത് എത്തിക്കാനും ആവശ്യപ്പെട്ടു. ഇതോടെ തട്ടിപ്പ് ബോധ്യപ്പെട്ടതിനാല്‍ പൊലീസ് നേരെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവന്ന് ജയിലിലടച്ചു.

ഹോടെലില്‍ മുറിയെടുത്തതിലും ഇയാള്‍ പണം നല്‍കിയിരുന്നില്ല. അന്വേഷണത്തില്‍ ആള്‍മാറാട്ടം നടത്തി നിരവധി തട്ടിപ്പുകള്‍ നടത്തിയിരുന്നതായി ബോധ്യപ്പെട്ടതായി പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തട്ടിപ്പുകാരനെതിരെ കേസെടുത്തശേഷം  കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വെളിപ്പെടുത്തി.

Arrested | 'പത്തനംതിട്ട ജഡ്ജ്' എന്ന് പരിചയപ്പെടുത്തി കാസര്‍കോട്ടെത്തി; 'സബ് കലക്ടര്‍' ആണെന്ന് പറഞ്ഞ് ഹോടെലില്‍ മുറിയുമെടുത്തു; ഭീഷണിയുണ്ടെന്ന് പറഞ്ഞതോടെ പൊലീസ് സുരക്ഷയും  ഏര്‍പെടുത്തി;  പൊലീസിനെ വട്ടം കറക്കിയ തരികിട യുവാവ് ഒടുവിൽ അഴിക്കുളളിലായി

Keywords: News, Malayalam, Kasaragod, Kanhangad, Fake Judge, Police, Crime, Fake judge gets police escort, after arrested 

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL