city-gold-ad-for-blogger
Aster MIMS 10/10/2023

MVD | 'പ്രേത ബാധ ഒഴിപ്പിച്ച്' മോടോർ വാഹന വകുപ്പ്! കാറിലില്ലാത്ത സ്ത്രീയുടെ രൂപം എഐ കാമറയില്‍ പതിഞ്ഞ സംഭവത്തില്‍ മാസങ്ങള്‍ക്ക് ശേഷം വിശദീകരണം; പ്രസക്തമായ ചോദ്യങ്ങൾ ഇനിയും ബാക്കി

പയ്യന്നൂര്‍: (KasargodVartha) കാറിലില്ലാത്ത സ്ത്രീയുടെ രൂപം റോഡിലെ എഐ കാമറയില്‍ പതിഞ്ഞ സംഭവത്തില്‍ മൂന്ന് മാസത്തെ കാത്തിരിപ്പിനു ശേഷം വിശദീകരണവുമായി മോടോർ വാഹന വകുപ്പ് രംഗത്തെത്തി. കാറിലുണ്ടായിരുന്ന 17 വയസുള്ള ആണ്‍കുട്ടിയുടെ ചിത്രമായിരുന്നു അതെന്നും സ്ത്രീയാണെന്ന് തോന്നുന്നതാണ് എന്നുമാണ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സി യു മുജീബ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നത്.

MVD | 'പ്രേത ബാധ ഒഴിപ്പിച്ച്' മോടോർ വാഹന വകുപ്പ്! കാറിലില്ലാത്ത സ്ത്രീയുടെ രൂപം എഐ കാമറയില്‍ പതിഞ്ഞ സംഭവത്തില്‍ മാസങ്ങള്‍ക്ക് ശേഷം വിശദീകരണം; പ്രസക്തമായ ചോദ്യങ്ങൾ ഇനിയും ബാക്കി

ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരിയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോടീസിലാണ് 'വിവാദ' ചിത്രം ഉള്‍പ്പെട്ടത്. ഒക്ടോബര്‍ മൂന്നിന് രാത്രി 8.27ന് ആണ് പയ്യന്നൂര്‍ റെയില്‍വേ മേല്‍പാലത്തിന് സമീപമുള്ള കാമറയില്‍ കാറിന്റെ ചിത്രം പതിഞ്ഞത്. കാറുടമ പിഴയടയ്ക്കുകയും ചെയ്തു. ആ വാഹനത്തില്‍ അന്നു സഞ്ചരിച്ചിരുന്നത് ചെറുവത്തൂര്‍ കൈതക്കാട്ടെ കുടുംബമായിരുന്നു. മുന്‍ സീറ്റില്‍ ഡ്രൈവര്‍ ആദിത്യനും, അമ്മയുടെ സഹോദരിയും പുറകിലെ സീറ്റില്‍ യുവതിയുടെ പതിനേഴും പത്തും വയസുളള രണ്ട് കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്.
  
MVD | 'പ്രേത ബാധ ഒഴിപ്പിച്ച്' മോടോർ വാഹന വകുപ്പ്! കാറിലില്ലാത്ത സ്ത്രീയുടെ രൂപം എഐ കാമറയില്‍ പതിഞ്ഞ സംഭവത്തില്‍ മാസങ്ങള്‍ക്ക് ശേഷം വിശദീകരണം; പ്രസക്തമായ ചോദ്യങ്ങൾ ഇനിയും ബാക്കി
എന്നാല്‍ പിഴ അടയ്ക്കാന്‍ വന്ന നോടീസിലെ ചിത്രത്തിൽ കുട്ടികളെ കാണാനില്ലായിരുന്നു. പകരം കാറില്‍ ഇല്ലാത്ത മറ്റൊരു സ്ത്രീയുടെ ചിത്രമാണ് പതിഞ്ഞിരുന്നത്. ഇത് പ്രേതമാണെന്ന തരത്തിൽ ചിലർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഏറെ വിവാദത്തിന് വഴിവക്കുകയും ചെയ്തിരുന്നു. തുടർന്ന് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പയ്യന്നൂര്‍ ഡിവൈഎസ്പിക്കു നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോടോർ വാഹന വകുപ്പ് ഇപ്പോൾ വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.

കാറിലുണ്ടായിരുന്ന ആണ്‍കുട്ടിയുടെ ചിത്രം രാത്രിയായതിനാല്‍ സ്ത്രീയായി തോന്നിയതെന്നാണ് മോടോര്‍ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. ഇതോടെ ഈ വിഷയത്തിലെ ദുരൂഹത അവസാനിച്ചെന്ന് മോടോർ വാഹന വകുപ്പ് പറയുമ്പോഴും അതെങ്ങനെ സംഭവിച്ചു എന്നതിന് ഉത്തരമില്ലെന്നാണ് കാമറ വികൃതിക്ക് ഇരയായവര്‍ പറയുന്നത്.

Keywords:  News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, MVD, AI Camera, Explanation, Payyannur, Explanation after months of incident where woman who not in car caught on AI camera.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL