city-gold-ad-for-blogger
Aster MIMS 10/10/2023

Complaint | ബദിയടുക്ക പഞ്ചായതിൽ നാടകീയ രംഗങ്ങൾ; പിഴ ഈടാക്കിയത് അന്വേഷിക്കാനെത്തിയ വ്യാപാരിയെ ജീവനക്കാർ മർദിച്ചെന്ന് പരാതി; വനിതാ ജീവനക്കാരിയെ തള്ളിയിട്ടെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും കാണിച്ച് സെക്രടറിയും പൊലീസിനെ സമീപിച്ചു; അടിയന്തര യോഗം വിളിച്ച് ചേർത്ത് ഭരണസമിതി

ബദിയടുക്ക: (KasargodVartha) പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ ചെന്ന വ്യാപാരിയെ പഞ്ചായത് ജീവനക്കാർ മർദിച്ചതായി പരാതി. വ്യാപാരിയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പഞ്ചായത് ജീവനക്കാരിയെ തള്ളിയിട്ടെന്നും കയ്യേറ്റം ചെയ്തുവെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും കാണിച്ച് പഞ്ചായത് സെക്രടറിയും പൊലീസിൽ പരാതി നൽകി.

Complaint | ബദിയടുക്ക പഞ്ചായതിൽ നാടകീയ രംഗങ്ങൾ; പിഴ ഈടാക്കിയത് അന്വേഷിക്കാനെത്തിയ വ്യാപാരിയെ ജീവനക്കാർ മർദിച്ചെന്ന് പരാതി; വനിതാ ജീവനക്കാരിയെ തള്ളിയിട്ടെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും കാണിച്ച് സെക്രടറിയും പൊലീസിനെ സമീപിച്ചു; അടിയന്തര യോഗം വിളിച്ച് ചേർത്ത് ഭരണസമിതി

പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതിന് വ്യാപാരിക്ക് പിഴ അടയ്ക്കാന്‍ നോടീസ് നല്‍കുകയായിരുന്നുവെന്ന് പഞ്ചായത് സെക്രടറി പറയുന്നു. ഓഫീസിലെത്തിയ സ്ഥാപന ഉടമ ജീവനക്കാരോട് മോശമായി പെരുമാറിയതായും ചോദ്യം ചെയ്തപ്പോൾ തള്ളിയിട്ടെന്നും പരാതിയുണ്ട്. നാടകീയ രംഗങ്ങളാണ് ബദിയടുക്ക പഞ്ചായത് ഓഫീസിൽ ബുധനാഴ്ച അരങ്ങേറിയത്. ജീവനക്കാരും വ്യാപാരിയും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.

നീര്‍ച്ചാലിൽ മലഞ്ചരക്ക് കട നടത്തുന്ന ആലംപാടി സ്വദേശി അബ്ദുർ റഹ്‌മാൻ (65), മകന്‍ ഉസ്മാന്‍ (24) എന്നിവർക്കാണ് ജീവനക്കാരുടെ മര്‍ദനമേറ്റതായി പരാതിയുള്ളത്. ഇവരെ ചെങ്കളയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പിഴ അടയ്ക്കാന്‍ നോടീസ് നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാൻ പഞ്ചായത് ഓഫീസിലെത്തിയ തങ്ങളെ പഞ്ചായത് സെക്രടറിയും മറ്റു ജീവനക്കാരും ചേര്‍ന്ന് മര്‍ദിച്ചതായി ആശുപത്രിയിൽ കഴിയുന്ന വ്യാപാരിയും മകനും പറയുന്നു.

ജീവനക്കാരോട് മോശമായ രീതിയില്‍ പെരുമാറുകയും കയ്യേറ്റം ചെയ്തതായും പഞ്ചായത് സെക്രടറി വെളിപ്പെടുത്തുന്നു. പഞ്ചായത് സെക്രടറിയും മറ്റു ജീവനക്കാരും ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. അതിനിടെ സംഭവം ചർച്ച ചെയ്യാൻ ബദിയടുക്ക പഞ്ചായത് ഭരണ സമിതിയുടെ പ്രത്യേക യോഗം വ്യാഴാഴ്ച ചേരാൻ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത് ജീവനക്കാര്‍ മർദിച്ചെന്ന വ്യാപാരിയുടെ പരാതിയും, ഓഫീസിൽ വ്യാപാരി അതിക്രമിച്ച് കയറി കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന ജീവനക്കാരുടെ പരാതിയും യോഗം ചർച്ച ചെയ്യും.

അതിനിടെ, ബദിയടുക്ക പഞ്ചായത് ജീവനക്കാർക്ക് ഓഫീസുകളിൽ നിർഭയമായി ജോലി ചെയ്യാനുള്ള സൗകര്യമുണ്ടാകണമെന്ന് ജീവനക്കാരുടെ സംയുക്ത പ്രതിഷേധയോഗം അധികൃതരോട് ആവശ്യപ്പെട്ടു. മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് നൽകിയ നോടീസുമായി ഉണ്ടായ പ്രശ്നത്തിൽ ജീവനക്കാർ ഓഫീസ് നടപടിയുടെ ഭാഗമായാണ് പ്രവർത്തിച്ചതെന്നും അതിൻ്റെ തുടർ നടപടികളുമായി മുന്നോട് പോകുമ്പോൾ ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും പഞ്ചായത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. കെജിഒഎ ജില്ലാ സെക്രടറി കെ വി രാഘവൻ, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രടറിയേറ്റംഗങ്ങളായ എ വേണുഗോപാലൻ, പി ഡി രതീഷ്, കെ വി മനോജ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

Complaint | ബദിയടുക്ക പഞ്ചായതിൽ നാടകീയ രംഗങ്ങൾ; പിഴ ഈടാക്കിയത് അന്വേഷിക്കാനെത്തിയ വ്യാപാരിയെ ജീവനക്കാർ മർദിച്ചെന്ന് പരാതി; വനിതാ ജീവനക്കാരിയെ തള്ളിയിട്ടെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും കാണിച്ച് സെക്രടറിയും പൊലീസിനെ സമീപിച്ചു; അടിയന്തര യോഗം വിളിച്ച് ചേർത്ത് ഭരണസമിതി

Keywords: News, Kerala, Kasaragod, Badiadka, Grama Panchayat, Malayalam News, Fine, Investigation, Attack, Complaint, Police, Hospital, Dramatic scenes in Badiadka Grama Panchayat.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL