city-gold-ad-for-blogger
Aster MIMS 10/10/2023

Death | 6 മാസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണം ഉറ്റവരെ തളര്‍ത്തി; പിതാവും മകളും മരിച്ചതിന് പിന്നാലെ പിതൃസഹോദരനും വിടവാങ്ങി

കാഞ്ഞങ്ങാട്: (KasargodVartha) ആറുമാസത്തിനിടെ ഒരുകുടുംബത്തിലെ മൂന്നുപേരുടെ മരണം കുടുംബത്തെ തളര്‍ത്തി. പിതാവും മകളും മരിച്ചതിന് പിന്നാലെ പിതൃസഹോദരനും മരിച്ചതോടെയാണ് കുടുംബത്തിന് തീരാ വേദനയായി മാറിയത്. ആറുമാസം മുമ്പ് കല്ലൂരാവിയിലെ സി എച് സലാം ഹാജി (60) മരിച്ചതാണ് കുടുംബത്തിലെ ആദ്യത്തെ മരണം. ഇതിന് പിന്നാലെ 20 ദിവസത്തോളം അബോധാവസ്ഥയില്‍ കഴിഞ്ഞതിനുശേഷം സലാം ഹാജിയുടെ മകള്‍ സമീറ (30) മരിച്ചതും കുടുംബത്തിന് വലിയ ആഘാതമായിരുന്നു.

Death | 6 മാസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണം ഉറ്റവരെ തളര്‍ത്തി; പിതാവും മകളും മരിച്ചതിന് പിന്നാലെ പിതൃസഹോദരനും വിടവാങ്ങി

സിസേറിയന് നല്‍കിയ അനസ്‌തേഷ്യ കൂടി പോയതാണ് സമീറ മരണ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മംഗ്‌ളൂറിലെ ആശുപത്രിയില്‍ 20 ദിവസത്തോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്ന സമീറ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. മൂന്നാമത്തെ പ്രസവത്തിനാണ് ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പ്രവാസി അജാനൂര്‍ കടപ്പുറത്തെ പി എം സിദ്ദീഖിന്റെ ഭാര്യയായിരുന്നു യുവതി.

ആറുമാസത്തിനിടെ കുടുംബത്തിലുണ്ടായ ഇരട്ട മരണത്തിന്റെ ആഘാതം വിട്ടുമാറുംമുമ്പാണ് ഇപ്പോള്‍ സലാം ഹാജിയുടെ ഇളയ സഹോദരന്‍ സി എച് ഖാദര്‍ (55) ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. കാഞ്ഞങ്ങാട് സൗത് പ്രദേശത്തെ മികച്ച ഫുട്‌ബോള്‍ കളിക്കാരായിരുന്ന ഖാദറിനെ നേരത്തെ കല്ലൂരാവി ബസാർഗേസ് ക്ലബ് ആദരിച്ചിരുന്നു. രണ്ട് ദിവസമായി നടന്ന ദഫ് കലാമേളയുടെ ഭാഗമായാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്. മികച്ച കര്‍ഷകനായിരുന്ന ഖാദര്‍ നാട്ടുകാര്‍ക്കെല്ലാം സുപരിചിതനാണ്. ഖാദര്‍ ഹാജിയുടെ മരണത്തോടെ കുടുംബം ഇപ്പോള്‍ തീരാദുഃഖത്തിലാണ്.

Keywords: News, Kerala, Kasaragod, Kanhangad, Death, Treatment, Hospital,  Death of three members of  family within 6 months. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL