city-gold-ad-for-blogger
Aster MIMS 10/10/2023

P Jayarajan | 'അക്ഷതം എന്ന പേരിൽ പ്രധാനമന്ത്രി കൈമാറിയത് അരിയും മഞ്ഞളും, ഇത് നൽകുന്നത് മരണാനന്തര കർമത്തിന്'; അയോധ്യയിൽ നടക്കുന്നത് എന്ത് ചടങ്ങാണെന്നാണ് ജനങ്ങൾ ഊഹിക്കേണ്ടതെന്ന ചോദ്യവുമായി പി ജയരാജൻ

കാഞ്ഞങ്ങാട്: (KasargodVartha) കേരളത്തിൽ പൊതുവേ മരണാനന്തര ചടങ്ങുകൾക്കാണ് മഞ്ഞളും അരിയും നൽകാറുള്ളതെന്ന് സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജൻ. അക്ഷതം എന്ന പേരിൽ പ്രധാനമന്ത്രി എല്ലാവർക്കും കേരളത്തിലെത്തി നൽകിയത് മഞ്ഞളും അരിയുമാണ്. അയോധ്യയിൽ നടക്കുന്നത് എന്ത് ചടങ്ങ് ആണെന്നാണ് ജനങ്ങൾ ഊഹിക്കേണ്ടത്. ഒരു പ്രത്യേക മത വിഭാഗത്തിലുള്ള അമ്പലത്തിന്റെ മുഖ്യ യജമാനനായി രാജ്യത്തിന്റെ പ്രധാനമന്ത്രി മാറുന്നത് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെ അപഹാസ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
   
P Jayarajan | 'അക്ഷതം എന്ന പേരിൽ പ്രധാനമന്ത്രി കൈമാറിയത് അരിയും മഞ്ഞളും, ഇത് നൽകുന്നത് മരണാനന്തര കർമത്തിന്'; അയോധ്യയിൽ നടക്കുന്നത് എന്ത് ചടങ്ങാണെന്നാണ് ജനങ്ങൾ ഊഹിക്കേണ്ടതെന്ന ചോദ്യവുമായി പി ജയരാജൻ

തികച്ചും രാഷ്ട്രീയ താൽപര്യത്തെ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് കേന്ദ്രഭരണം കൈയാളുന്ന ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർകാർ മുന്നോട്ടുപോകുന്നത്. ചരിത്രത്തെ കൃത്യമായി ഓർമിപ്പിച്ചു കൊണ്ടിരിക്കണമെന്നും ചരിത്രത്തെ തമസ്കരിക്കുന്ന വർത്തമാന കാഴ്ചയാണ് ഇന്ന് നിലനിൽക്കുന്നതെന്നും പി ജയരാജൻ പറഞ്ഞു.
  
P Jayarajan | 'അക്ഷതം എന്ന പേരിൽ പ്രധാനമന്ത്രി കൈമാറിയത് അരിയും മഞ്ഞളും, ഇത് നൽകുന്നത് മരണാനന്തര കർമത്തിന്'; അയോധ്യയിൽ നടക്കുന്നത് എന്ത് ചടങ്ങാണെന്നാണ് ജനങ്ങൾ ഊഹിക്കേണ്ടതെന്ന ചോദ്യവുമായി പി ജയരാജൻ

തുളുനാട് മാസിക, പുരോഗമന കലാസാഹിത്യസംഘം കാഞ്ഞങ്ങാട് ഏരിയ കമിറ്റി, സിപി.എം നാലപ്പാടം ബ്രാഞ്ച് എന്നിവ സംയുക്തമായി സംഘടിപ്പിച്ച വിനോദിനി നാലപ്പാടം തുളുനാട് അവാർഡ് വിതരണവും അനുസ്മരണ പ്രഭാഷണവും പുസ്തക പ്രകാശനവും നവ കേരളാ സദസിന്റെ പ്രചരണാർർഥം ഒരുക്കിയ ഒപ്പരം ഡോക്യുഫിക്ഷന്റെ സംവിധായകൻ പി രാധാകൃഷ്ണനെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം. മുൻ ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രടറി അഡ്വ. പി അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, CPM leader criticizes giving Akshat.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL