city-gold-ad-for-blogger
Aster MIMS 10/10/2023

Released | ചെർക്കളം അബ്ദുല്ലയുടെ ജീവിതം അനാവരണം ചെയ്ത് പുസ്തകം; 'ചെർക്കളം ഓർമ' ഡോ. ശശി തരൂർ പ്രകാശനം ചെയ്തു

തിരുവനന്തപുരം: (KasargodVartha) കാസർകോടിന്റെ രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന മുസ്ലിം ലീഗ് നേതാവും തദ്ദേശ സ്വയം ഭരണ മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുല്ലയുടെ ജീവിതം അനാവരണം ചെയ്യുന്ന 'ചെർക്കളം ഓർമ' പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഐക്യരാഷ്ട്രസഭാ മുൻ അൻഡർ സെക്രടറിയും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂർ എം പിയാണ് പ്രകാശനം നിർവഹിച്ചത്.
  
Released | ചെർക്കളം അബ്ദുല്ലയുടെ ജീവിതം അനാവരണം ചെയ്ത് പുസ്തകം; 'ചെർക്കളം ഓർമ' ഡോ. ശശി തരൂർ പ്രകാശനം ചെയ്തു

ചടങ്ങിൽ സൈതൂൻ അകാഡമി ഡയറക്ടർ സിദ്ദീഖ് സഖാഫി നേമം, മുസ്ലിം ലീഗ് കാസർകോട് ജില്ലാ സെക്രടറി എ ബി ശാഫി, മണ്ഡലം സെക്രടറിയും ചെർക്കളം അബ്ദുല്ല ഫൗൻഡേഷൻ ചെയർമാനുമായ നാസർ ചെർക്കളം, മുൻസിപൽ സെക്രടറിയും 'ചെർക്കളം ഓർമ' സ്മരണിക എഡിറ്ററുമായ അമീർ പള്ളിയാൻ എന്നിവർ സംബന്ധിച്ചു. ജനുവരി 25ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കുഞ്ചത്തൂരിൽ മഞ്ചേശ്വരം യതീംഖാന കാംപസിൽ നടക്കുന്ന ചെർക്കളം അബ്ദുല്ല അനുസ്മരണ സംഗമത്തിൽ പുസ്തകം വിതരണം ചെയ്യും.
  
Released | ചെർക്കളം അബ്ദുല്ലയുടെ ജീവിതം അനാവരണം ചെയ്ത് പുസ്തകം; 'ചെർക്കളം ഓർമ' ഡോ. ശശി തരൂർ പ്രകാശനം ചെയ്തു

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala,Kerala-News, 'Cherkalam Orma' released by Dr Shashi Tharoor.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL