city-gold-ad-for-blogger
Aster MIMS 10/10/2023

MIO Cancer Helpline | ഇനി കാൻസർ സംശയങ്ങൾക്ക് മറുപടിഒരു ഫോൺ കോളിലൂടെ; വേറിട്ട ഹെൽപ് ലൈൻ സേവനം ആരംഭിച്ച് എംഐഒ കാൻസർ സ്പെഷ്യാലിറ്റി ആശുപത്രി

മംഗ്‌ളുറു: (KasargodVartha) 'അർബുദത്തെ ഭയപ്പെടരുത്, അറിഞ്ഞിരിക്കുക' എന്ന മുദ്രാവാക്യവുമായി മംഗ്‌ളുറു എംഐഒ കാൻസർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കാൻസർ ഹെൽപ് ലൈൻ (MIO Cancer help line) ആരംഭിച്ചു. ദക്ഷിണ കന്നഡ ജില്ലാ പൊലീസ് സൂപ്രണ്ട് സി ബി റിഷ്യന്ത് ലോഞ്ചിങ് നിർവഹിച്ചു. കാൻസറിനെ കുറിച്ചുള്ള സമൂഹത്തിൽ നിലനിൽക്കുന്ന ഭയം, തെറ്റിദ്ധാരണകൾ, ആശയക്കുഴപ്പം എന്നിവ അകറ്റേണ്ടതിന്റെ ആവശ്യകതയും പ്രാരംഭ ഘട്ടത്തിൽ തന്നെ മുൻകരുതലുകൾ എടുക്കുന്നതിന് ബോധവൽകരണം നടത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
  
MIO Cancer Helpline | ഇനി കാൻസർ സംശയങ്ങൾക്ക് മറുപടിഒരു ഫോൺ കോളിലൂടെ; വേറിട്ട ഹെൽപ് ലൈൻ സേവനം ആരംഭിച്ച് എംഐഒ കാൻസർ സ്പെഷ്യാലിറ്റി ആശുപത്രി

ഈ ലക്ഷ്യത്തിലേക്ക് ഉറച്ച ചുവടുവെപ്പ് നടത്തിയ എംഐഒ സ്പെഷ്യാലിറ്റി കാൻസർ ആശുപത്രി അർബുദത്തിന് സഹായം തേടുന്നവർക്ക് പ്രതീക്ഷയുടെ വെളിച്ചമായി മാറുമെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. കാൻസർ വന്നയുടനെ ജീവിതത്തിൽ ആത്മവിശ്വാസം നഷ്ടപ്പെടുന്നത് സാധാരണമാണ്. കാൻസർ ബാധിതർക്ക്

രോഗത്തെ കുറിച്ചും ചികിൽസയെ കുറിച്ചും ശരിയായ ഉപദേശങ്ങൾ കൃത്യസമയത്ത് ലഭിക്കാൻ കാൻസർ ഹെൽപ് ലൈൻ സഹായിക്കുമെന്നും എംഐഒയുടെ ഈ നല്ല പ്രവർത്തനം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഐഒ പിന്നിട്ട വഴികൾ ചൂണ്ടിക്കാട്ടിയ ഡയറക്ടർ ഡോ. ജലാലുദ്ദീൻ കാൻസർ ബാധിതർക്ക് താങ്ങാനാവുന്ന ചിലവിലും സമയത്തും ചികിത്സ ലഭ്യമാക്കുകയാണ് പ്രാഥമികമായി ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു. ജീവനക്കാരുടെ അസാധാരണമായ സേവനം ഇതിന് മുതൽ കൂട്ടാവുന്നു. ഉഡുപിയിൽ നിലവിലുള്ള ആശുപത്രി വിപുലീകരിച്ച് മുഴുവൻ സേവനങ്ങളും നൽകുന്ന കാൻസർ ആശുപത്രിയായി മാറ്റാൻ എംഐഒ പദ്ധതിയിടുന്നുണ്ട്. തീർഥഹള്ളിയിലെ ആശുപത്രിയിലൂടെ തങ്ങൾ സേവനങ്ങൾ നൽകുന്നുണ്ട്. ഇത് ഗ്രാമീണർക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാൻ അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റേഡിയേഷൻ സ്പെഷ്യലിസ്റ്റ് ഡോ. വെങ്കിട്ടരാമൻ കിണി കാൻസർ ഹെൽപ് ലൈനിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കാൻസർ ബാധിതർ, ചികിത്സ ലഭിക്കാത്തവർ, കൃത്യമായ മാർഗനിർദേശമില്ലാതെ ബുദ്ധിമുട്ടുന്നവർ, രോഗലക്ഷണങ്ങൾ ഉള്ളവർ, കാൻസറിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ, കാൻസർ ചികിത്സയ്ക്കുള്ള വിവിധ പദ്ധതികൾ അറിയാൻ ആഗ്രഹിക്കുന്നവർ എന്നിവരടക്കമുള്ളവർക്ക് കാൻസർ ഹെൽപ് ലൈനിൽ സേവനങ്ങൾ ലഭ്യമാക്കും. കൃത്യമായ വിവരങ്ങൾ നൽകുകയും തെറ്റിദ്ധാരണകൾ അകറ്റുകയും ശരിയായ മാർഗനിർദേശം നൽകുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
  
MIO Cancer Helpline | ഇനി കാൻസർ സംശയങ്ങൾക്ക് മറുപടിഒരു ഫോൺ കോളിലൂടെ; വേറിട്ട ഹെൽപ് ലൈൻ സേവനം ആരംഭിച്ച് എംഐഒ കാൻസർ സ്പെഷ്യാലിറ്റി ആശുപത്രി

സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും കാൻസർ ചികിത്സ സമയബന്ധിതവും താങ്ങാനാവുന്നതുമായ രീതിയിൽ ലഭ്യമാണെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് എംഐഒ ചീഫ് എക്‌സിക്യൂടീവ് ഓഫീസർ ഡോ. ശ്രീകാന്ത് റാവു പറഞ്ഞു. എല്ലാ സർകാർ പദ്ധതികളും ബുദ്ധിമുട്ടുകൾ കൂടാതെ ചികിത്സയ്ക്കായി പൊതുജനങ്ങൾക്ക് എളുപ്പത്തിലും സുഗമമായും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക എന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓപറേഷൻ മാനജർ രാഘവേന്ദ്ര സിംഗ് നന്ദി പറഞ്ഞു. ഡോ. വിശ്രുതാ ദേവഡിഗ പരിപാടിയുടെ അവതാരകയായിരുന്നു.

കാൻസർ ഹെൽപ് ലൈൻ - 8050636777

കാൻസറിനെ കുറിച്ചുള്ള ഏത് സംശയത്തിനും ഉപദേശത്തിനും പൊതുജനങ്ങൾക്ക് ഈ ഫോൺ നമ്പറിൽ വിളിക്കാവുന്നതാണ്. പ്രാരംഭ ഘട്ടത്തിൽ, എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ആറ് വരെ ഹെൽപ് ലൈൻ സേവനം ലഭ്യമാക്കും. പൊതുജനങ്ങൾക്ക് ഏത് പ്രദേശത്തുനിന്നും വിളിക്കാനാകും. ഹെൽപ് ലൈനിലേക്ക് ലഭിക്കുന്ന കോളുകൾ അനുസരിച്ച് ജീവനക്കാർ ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ച് ഉചിതമായ പരിഹാരങ്ങൾ നിർദേശിക്കും.

Keywords: News, Top-Headlines, Malayalam-News, Mangalore, Mangalore-News, Cancer, Help Line, Karnataka, Hospital, Treatment, Cancer Helpline inaugurated at M I O speciality cancer hospital. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL