city-gold-ad-for-blogger
Aster MIMS 10/10/2023

Dandruff Remedies | താരന്‍ മൂലം പൊറുതിമുട്ടിയോ? കഞ്ഞിവെള്ളം കൊണ്ടൊരു അടിപൊളി പരിഹാരം; മുടി വളരാനും ചര്‍മം തിളങ്ങാനും ഉത്തമം

കൊച്ചി: (KVARTHA) അവശ്യ പോഷകങ്ങളും സംയുക്തങ്ങളും നിറഞ്ഞ പാനീയമാണ് കഞ്ഞിവെള്ളം (Boiled Rice Water). വീട്ടിലിരുന്ന് സൗന്ദര്യ സംരക്ഷണത്തിനായി അഞ്ച് പൈസ ചെലവില്ലാതെ കഞ്ഞിവെള്ളം ഉപയോഗിക്കാം. തടി കുറയ്ക്കുന്നത് മുതല്‍ മുടി വളരുന്നതിന് വരെ കഞ്ഞി വെള്ളം സഹായിക്കും. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോടീനുകളും (Proteins) കാര്‍ബോഹൈഡ്രേറ്റുകളും (Carbohydrates) അടങ്ങിയിട്ടുള്ളതിനാല്‍ മുഖത്തിനും തലമുടിക്കും ഇത് ഏറെ ഗുണം ചെയ്യും.

കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖക്കുരു (Pimple) അകറ്റാനും ചര്‍മത്തിന് നല്ല തിളക്കം ലഭിക്കാനും സഹായിക്കും. തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും താരനകറ്റാനും (Dandruff)  സഹായിക്കും.

ഗുണങ്ങള്‍ നോക്കാം:

1. ദഹനത്തിന് സഹായിക്കും: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹെല്‍ത് (National Institutes of Health) പ്രസിദ്ധീകരിച്ച 2021 ലെ പഠനമനുസരിച്ച്, കഞ്ഞി വെള്ളത്തില്‍ അന്നജം (Starch) അടങ്ങിയിട്ടുണ്ട്. ഇത് ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും. വയറിളക്കമോ വയറുവേദനയോ അവനുഭവപ്പെട്ടാല്‍ ഒരു ഗ്ലാസ് നേര്‍പിച്ച കഞ്ഞിവെള്ളം കുടിച്ചാല്‍ മതി. ഇതിലടങ്ങിയിരിക്കുന്ന അന്നജം വയറിനകത്തെ അസ്വസ്ഥത കുറയാനായി പ്രവര്‍ത്തിക്കും.

2. ചര്‍മ സംരക്ഷണത്തിന്: വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡറുകളും (Anti-oxidants) കൊണ്ട് സമ്പന്നമാണ് കഞ്ഞി വെള്ളം. ഇതിന് ചര്‍മത്തെ ഭംഗിയോടെ സൂക്ഷിക്കാനുള്ള കഴിവുണ്ട്. നല്ല മിനിസമുള്ള തിളക്കമുള്ള ചര്‍മം ലഭിക്കാന്‍ പലരും കഞ്ഞിവെള്ളം ഉപയോഗിക്കാറുണ്ട്. കഞ്ഞിവെള്ളം ഒരു ടോണറായി ഉപയോഗിക്കാം. ഒരു കോട്ടണ്‍ (Cotton) കൊണ്ട് മുഖത്ത് മൃദുവായി പുരട്ടാം. ഒരുപാട് വെയിലത്ത് ഒക്കെ പോകുന്നവരാണെങ്കില്‍ ഇങ്ങനെ ചെയ്യാം.

3. തടി കുറയ്ക്കാന്‍ സഹായിക്കും: ശരീരഭാരം കുറയ്ക്കാനുള്ള യാത്രയില്‍ കഞ്ഞിവെള്ളം സഹായിക്കും. കഞ്ഞി വെള്ളത്തില്‍ കലോറി കുറവാണ് മാത്രമല്ല പഞ്ചസാര പാനീയങ്ങള്‍ക്ക് പകരമായി വര്‍ത്തിക്കും. കഞ്ഞിവെള്ളം കുടിക്കുന്നത് കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായി അനുഭവപ്പെടാന്‍ സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കും. ഇത് തടി കുറയാന്‍ സഹായകമാക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

4. മുടി വളരാന്‍: കരുത്തുള്ള കറുപ്പ് നിറമുള്ള മുടിക്ക് നല്ല പുളിച്ച കഞ്ഞിവെള്ളം ഏറെ നല്ലതാണ്. കഞ്ഞി വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ (Amino acids) കേടായ രോമകൂപങ്ങളെ നന്നാക്കാനും മുടി പൊട്ടുന്നത് കുറയ്ക്കാനും മുടി വളരാനും സഹായിക്കും. ഷാംപൂ (Shampoo) ചെയ്ത ശേഷം മുടിയുടെ തിളക്കവും മൊത്തത്തിലുള്ള ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിന് കഞ്ഞി വെള്ളം ഹെയര്‍ സെറം (Hair serum) ഉപയോഗിച്ച് മുടി കഴുകാം. കാരണം ഇത് പോഷകങ്ങളുടെ സാന്ദ്രത വര്‍ധിപ്പിക്കുകയും പോഷകഗുണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. തലേദിവസത്തെ കഞ്ഞിവെള്ളം കൊണ്ട് നിങ്ങള്‍ ആഴ്ചയില്‍ തവണയെങ്കിലും മുടി കഴുകി നോക്കൂ. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന മാറ്റം അനുഭവിച്ച് അറിയാന്‍ സാധിക്കും.

ഉപയോഗിക്കുന്നത് അറിയാം:

കഞ്ഞിവെള്ളം ചോറ് വാര്‍ക്കുമ്പോള്‍ മാറ്റി വെച്ച് അത് അടുത്ത ദിവസം ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റി വെക്കണം. ഒരു ദിവസം കഴിഞ്ഞതിന് ശേഷം പുളിച്ച വെള്ളത്തിന്റെ തെളി ഊറ്റിയെടുത്ത് അതുകൊണ്ട് മുടി നല്ലതുപോലെ കഴുകിയെടുക്കണം. ചെറിയ പുളിച്ച മണമെല്ലാം ഉണ്ടായിരിക്കും. എങ്കിലും മുടി വളരുമെന്ന് ആശ്വസിച്ച് അത് തല്‍ക്കാലത്തേക്ക് അവഗണിക്കാമെന്നാണ് ഉപയോഗിച്ചവരുടെ അഭിപ്രായം. അതിന് മുന്‍പ് മുടിയില്‍ കഞ്ഞിവെള്ളം ഒഴിച്ച് കഴുകിയ ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാന്‍ മറക്കരുത്. മുടിക്ക് ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാവുന്നതാണ്. ഇനി ഗുണങ്ങളെക്കുറിച്ച് നോക്കാം.


Dandruff Remedies | താരന്‍ മൂലം പൊറുതിമുട്ടിയോ? കഞ്ഞിവെള്ളം കൊണ്ടൊരു അടിപൊളി പരിഹാരം; മുടി വളരാനും ചര്‍മം തിളങ്ങാനും ഉത്തമം



കൂടാതെ, തലമുടി കൊഴിച്ചില്‍ അകറ്റാനും മുടിയുടെ വളര്‍ച്ചയ്ക്കും പണ്ടുമുതല്‍ക്കേ ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങള്‍ ഉലുവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. താരനെ പ്രതിരോധിക്കാനും ഉലുവ മികച്ചതാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്. ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി കുതിരാന്‍ അനുവദിക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ശിരോചര്‍മ്മത്തില്‍ പുരട്ടാം. 45 മിനിറ്റിന് ശേഷം തലമുടി കഴുകാം. താരനും മുടികൊഴിച്ചിലും മാറാന്‍ ഈ ഹെയര്‍ മാസ്‌ക് (Hair Mask) സഹായിക്കും.

ശ്രദ്ധിക്കുക: അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ ഉണ്ടാക്കുന്ന പാകുകളും സ്‌ക്രബുകളും കയ്യില്‍ എവിടെയെങ്കിലും പുരട്ടി പാച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ആവശ്യമെങ്കില്‍ ഒരു ഡോക്ടറെ കണ്ടതിനുശേഷം മാത്രം മുഖത്തും തലമുടിയിലും പരീക്ഷണങ്ങള്‍ നടത്തുന്നതാണ് എപ്പോഴും നല്ലത്.

Keywords: News, Kerala, Kerala-News, Health-News, Dandruff, Lifestyle-News, Rice Water (Kanji Vellam, Kanhi Vellam), Help, Weight Loss, Hair Growth, Try, Tip, Health Tips, Skin Care, Digestion, Starch, Boiled rice water can help weight loss and hair growth try these tip.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL