city-gold-ad-for-blogger
Aster MIMS 10/10/2023

Tulsi Leaves | മുറ്റത്തെ തുളസിയില ഗുണങ്ങളുടെ കലവറ; ഒരു നുള്ള് മതി, വായനാറ്റം പമ്പ കടക്കും!

കൊച്ചി: (KasargodVartha) 'ഓസിമം ടെന്‍യുഫ്‌ലോറം' (Ocimum tenuiflorum) എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന തുളസിക്ക് (Tulsi) പരമ്പരാഗതമായി വാസ്തു ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ എല്ലാ വീടിന്റെയും ഭാഗമാണ്. അതിനാല്‍ ഇന്‍ഡ്യന്‍ പാരമ്പര്യങ്ങളില്‍ പ്രത്യേകിച്ച് കേരളീയര്‍ക്കിടയില്‍ ഈ ചെടിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്.

എന്നാല്‍ മുറ്റത്തൊരു തുളസി തൈ നട്ടുനനച്ചിട്ടുണ്ടെങ്കില്‍ ഇത് മതി പൊടിക്കൈ മരുന്നുകള്‍ക്ക്. തുളസിയില്‍ ധാരാളം ഔഷധ ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 4-5 തുളസിയില വെറും വയറ്റില്‍ കഴിക്കുന്നതിലൂടെ ഇതിലടങ്ങിയിരിക്കുന്ന ആന്റി മൈക്രോബയല്‍ (Anti-microbial), ആന്റി ഓക്‌സിഡന്റ് (Antioxidant) എന്നീ ഗുണങ്ങള്‍ രോഗപ്രതിരോധ ശേഷി (Immunity) കൂട്ടാന്‍ സഹായിക്കുന്നു.

ആയുര്‍വേദത്തില്‍ (Ayurveda) പ്രധാന സ്ഥാനമുള്ള തുളസിയുടെ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇത് വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉചിതമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. പനി, ജലദോഷം ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങള്‍ വരുന്നത് തടയാന്‍ തുളസിയില ഉപയോഗിക്കാം. കുട്ടികളിലും മുതിര്‍ന്നവരിലുമുണ്ടാകുന്ന ചുമ, കഫക്കെട്ട് എന്നീ രോഗങ്ങള്‍ക്ക് തുളസിയില നല്ലൊരു ഔഷധമാണ്.

തുളസിയില പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് നിരീക്ഷണം. തുളസിയില ദഹനം മെച്ചപ്പെടുത്തുന്നതിനാല്‍ അമിതവണ്ണം കുറയ്ക്കാന്‍ അവ ഉപയോഗിക്കാം. കൂടാതെ പച്ചയ്ക്ക് ചവച്ചരയ്ക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ ഉപകാരപ്രദവുമാണ്. കൂടാതെ രോഗങ്ങള്‍ പിടിപ്പെടുന്നതില്‍ നിന്ന് രക്ഷനേടാനും ഇതിന് സാധിക്കും.

കൂടാതെ തുളസിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരുതരം എണ്ണ കോസ്‌മെറ്റിക് (Cosmetic) വ്യവസായത്തിലും ലോഷന്‍ (Lotion), സോപ് (Soap), പെര്‍ഫ്യൂം (Perfume), ഷാംപൂ (Shampoo) എന്നിവ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നു. കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകള്‍ എ, കെ എന്നിവയുടെ കലവറയായ ഈ സസ്യത്തില്‍ വിറ്റാമിന്‍ സി യും കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, മാംഗനീസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.

ഇതിന് ഗണ്യമായ അളവില്‍ പ്രോടീനും ഫൈബറും ഉണ്ട്, ഇവ രണ്ടും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതിനകം സൂചിപ്പിച്ചതുപോലെ, തുളസിയില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ (Phytonutrients), പ്രോടീന്‍ (Protein), കാര്‍ബോഹൈഡ്രേറ്റ് (Carbohydrates) എന്നിവ അടങ്ങിയിട്ടുണ്ട്. ഉര്‍സോളിക് ആസിഡ് (Ursolic Acid), ലിനാലൂള്‍ (Linalool), കാര്‍വാക്രോള്‍ (Carvacrol), റോസ്മാരിനിക് ആസിഡ് (Rosmarinic Acid), ല്യൂടിന്‍ (Lutein), എസ്ട്രാഗോള്‍ (Estragole), സിയാക്‌സാന്തിന്‍ (Zeaxanthin) എന്നിവ തുളസിയിലയില്‍ കാണപ്പെടുന്ന സജീവ പദാര്‍ഥങ്ങളില്‍ ഉള്‍പെടുന്നു. വിവിധ രോഗങ്ങള്‍ ചികിത്സിക്കുന്നതിനും തടയുന്നതിനുമുള്ള പ്രകൃതിദത്ത മാര്‍ഗമാണ് തുളസിയിലയെന്ന് വിദഗ്ധര്‍ പറയുന്നു.

ആരോഗ്യ ഗുണങ്ങള്‍

1. സമ്മര്‍ദത്തെ മറികടക്കാന്‍ സഹായിക്കുന്നു: ആന്റി സ്‌ട്രെസ് ഗുണങ്ങളുള്ള പ്രകൃതിദത്ത സസ്യമാണ് തുളസി. അതിനാല്‍, ഒരു കപ് തുളസി ചായ കുടിക്കുന്നത് സമ്മര്‍ദമോ ഉത്കണ്ഠയോ അനുഭവപ്പെടുമ്പോള്‍ ഒരു വ്യക്തിയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും.

2. അണുബാധയ്ക്കെതിരായ സംരക്ഷണവും മുറിവുകള്‍ ചികിത്സിക്കലും: തുളസിക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, ആന്റി വൈറല്‍ ഗുണങ്ങളുമുണ്ട്. വദനസംഹാരിയായും പ്രവര്‍ത്തിക്കുന്നു.

3. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു: തുളസി ചെടി കരളിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് അറിയപ്പെടുന്നു. അതിനാലാണ് ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.

4. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു: കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും തുളസി സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കി മെറ്റബോളിസത്തിന്റെ നിരക്ക് കൂടുതല്‍ ത്വരിതപ്പെടുത്തുന്നു.

5.വൃക്കയിലെ കല്ലുകള്‍ അലിയിക്കുന്നു: തുളസി ഒരു വലിയ ഡിടോക്‌സ് ഏജന്റാണ്. അതിനാല്‍, ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. വൃക്കയിലെ കല്ലുകളുടെ പ്രധാന കാരണമാണ് യൂറിക് ആസിഡ്.

6. പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്നു: ടൈപ് 2 പ്രമേഹം നിയന്ത്രിക്കാന്‍ തുളസി ചായ ഫലപ്രദമാണ്. പ്രമേഹം നിയന്ത്രിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഹെര്‍ബല്‍ ടീകളില്‍ ഒന്നാണിത്.

7. ദന്തം, വായ എന്നിവയുടെ ആരോഗ്യം: ആളുകള്‍ അവരുടെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്‌നമാണ് പല്ലിന്റെ കേടുകളും വായ നാറ്റവും. വായിലെ ബാക്ടീരിയകളെയും അണുക്കളെയും ചെറുക്കാന്‍ സഹായിക്കുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ തുളസിയിലുണ്ട്.

8. ചര്‍മത്തിന്റെയും മുടിയുടെയും ഗുണങ്ങള്‍: തുളസിയില്‍ ധാതുക്കളും വിറ്റാമിനുകളും ചേര്‍ന്ന് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് അകാല വാര്‍ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാന്‍ സഹായിക്കും. തലയോട്ടിയിലെ ചൊറിച്ചില്‍ കുറയ്ക്കാനും മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും കഴിയും. ചര്‍മത്തിലെ പാടുകളും മുഖക്കുരുവും അകറ്റാന്‍ തുളസി തുള്ളികള്‍ സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്.

9. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു: തുളസിയില്‍ സിങ്കും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. അണുബാധയെ ചെറുക്കാന്‍ സഹായിക്കുന്ന രണ്ട് ഘടകങ്ങളാണ് ഇവ. തുളസിയിലയോ തുളസി ചായയോ ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.


Tulsi Leaves | മുറ്റത്തെ തുളസിയില ഗുണങ്ങളുടെ കലവറ; ഒരു നുള്ള് മതി, വായനാറ്റം പമ്പ കടക്കും!



തുളസി എങ്ങനെ കഴിക്കാം? തുളസി കഴിക്കാനുള്ള ചില സുരക്ഷിത വഴികള്‍ ഇതാ;

തുളസി ചായ ഉണ്ടാക്കി കഴിക്കാം. അല്ലെങ്കില്‍ തുളസിയില നേരിട്ട് ചായയില്‍ ചേര്‍ത്ത് പതിവായി കഴിക്കാം.

തുളസി ചേര്‍ത്ത നെയ്യ് അല്ലെങ്കില്‍ തേന്‍ കഴിക്കാം, തുളസി നീര് കഴിക്കാം. തുളസിയില ഇട്ട് ചൂടാക്കിയ വെള്ളം കുടിക്കാം.

തുളസി ഇലയ്ക്ക് ഗുണങ്ങള്‍ എന്നത് പോലെ തന്നെ അമിതമായി കഴിച്ചാല്‍ പാര്‍ശ്വഫലങ്ങളും ഉണ്ടാവുമെന്നാണ് റിപോര്‍ടുകള്‍. അവയില്‍ ചിലത്;

* സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദനക്ഷമതയെ ബാധിക്കുന്നു

2010-ല്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ആയുര്‍വേദ റിസര്‍ചില്‍ പ്രസിദ്ധീകരിച്ച മൃഗങ്ങളില്‍ നടത്തിയ ഒരു പഠനത്തില്‍, തുളസി ബീജങ്ങളുടെ ചലനശേഷി കുറയ്ക്കുകയും, വലിയ അളവില്‍ കഴിക്കുമ്പോള്‍ മൃഗങ്ങളില്‍ എണ്ണപ്പെടുകയും ചെയ്യുമെന്ന് കണ്ടെത്തി.

അതേസമയം ഇത് ഇതുവരെ മനുഷ്യരില്‍ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വന്ധ്യതാ പ്രശ്നങ്ങളുള്ള പുരുഷന്മാര്‍ ഈ ഔഷധസസ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിലൂടെ ഈ നെഗറ്റീവ് പ്രഭാവം തടയാവുന്നതാണ്.

* കരളിനെ നശിപ്പിക്കുന്നു

തുളസിയിലടങ്ങിയിരിക്കുന്ന ഒരു പദാര്‍ഥമാണ് യൂജെനോള്‍. വിഷവസ്തുക്കള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് കരളിനെ സംരക്ഷിക്കാന്‍ യൂജെനോളിന് കഴിയും. എന്നാല്‍ അമിതമായ അളവ് കരളിനെ ദോഷകരമായി ബാധിക്കുകയും ഛര്‍ദി, വയറിളക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

* രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ തുളസി നല്ലതാണ്. എന്നാല്‍, ഒരാള്‍ നിലവില്‍ പ്രമേഹത്തിനുള്ള മരുന്ന് കഴിക്കുകയാണെങ്കില്‍ പഞ്ചസാരയുടെ അളവ് വളരെ കുറയാന്‍ കാരണമാകും.

* രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് ദോഷകരമാണ്

രക്തംകട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് ഉപയോഗിക്കുന്നവര്‍ തുളസിയില കഴിക്കുന്നത് ഒഴിവാക്കണം.

* ഗര്‍ഭധാരണം

ഗര്‍ഭിണിയായ സ്ത്രീയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തെ തുളസി ഇലകള്‍ക്ക് സ്വാധീനിക്കാന്‍ കഴിയും. ഗര്‍ഭം അലസലിനും ഹാനികരമായ ഗര്‍ഭാശയ സങ്കോചത്തിലേക്കും നയിച്ചേക്കാമെന്നാണ് റിപോര്‍ട്.

തുളസി ഇലകള്‍ പെല്‍വിസിലേക്കും ഗര്‍ഭപാത്രത്തിലേക്കും രക്തയോട്ടം വര്‍ധിപ്പിക്കും, ഇത് സങ്കോചത്തിലേക്ക് നയിച്ചേക്കാം. എന്നിരുന്നാലും, ഗര്‍ഭകാലത്ത് തുളസിയുടെ ഉപയോഗത്തെ പിന്തുണയ്ക്കുന്നതിനോ നിരസിക്കുന്നതിനോ മതിയായ തെളിവുകളില്ല.

* പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്നു

തുളസിയില ചവയ്ക്കുന്നതിനേക്കാള്‍ വിഴുങ്ങാന്‍ ആരെങ്കിലും ഉപദേശിക്കാന്‍ സാധ്യതയുണ്ട്. ഇതിന് ശാസ്ത്രീയമായ ന്യായീകരണവുമുണ്ട്. തുളസി ഇലകള്‍ ചവയ്ക്കരുത്, കാരണം അവയില്‍ മെര്‍കുറി അടങ്ങിയിട്ടുണ്ട്. ചവയ്ക്കുമ്പോള്‍ വായില്‍ മെര്‍കുറി നിറയുകയും പല്ലുകള്‍ക്ക് കേടുവരുത്തുകയും നിറം മാറുകയും ചെയ്യുന്നു. ഇത് ഇനാമലിനെ ദോഷകരമായി ബാധിക്കുന്നു.

ശ്രദ്ധിക്കുക: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വിദ്യാഭ്യാസ/ബോധവല്‍ക്കരണ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഒരു ആരോഗ്യപ്രവര്‍ത്തകന്റെ വൈദ്യചികിത്സയ്ക്ക് പകരമാകാന്‍ ഉദ്ദേശിച്ചുള്ളതല്ല. രോഗം കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും ഡോക്ടര്‍മാരെ കാണേണ്ടതാണ്.

Keywords: News, Kerala, Kerala-News, Top-Headlines, Lifestyle, Benefits, Tulsi Leaves, Health, Lotion, Soap, Perfume, Shampoo, Doctor, Bad Breath, Benefits of Tulsi leaves.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL