city-gold-ad-for-blogger
Aster MIMS 10/10/2023

Food Poison | കളിയാട്ട മഹോത്സവത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; 300 ഓളം പേർ ആശുപത്രികളിൽ ചികിത്സ തേടി

വെള്ളരിക്കുണ്ട്: (KasargodVartha) വെസ്റ്റ് എളേരി പുങ്ങംചാൽ കളരി ക്ഷേത്രത്തിൽ നടന്ന കളിയാട്ട മഹോത്സവത്തിൽ പങ്കെടുത്ത ചിലർക്ക് ഭക്ഷ്യ വിഷബാധ. കുട്ടികൾ ഉൾപെടെ 300 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. ഛർദി, വയറു വേദന, വയറിളക്കം എന്നിവയാണ് ആളുകൾക്ക് അനുഭവപ്പെട്ടിരിക്കുന്നത്.

Food Poison | കളിയാട്ട മഹോത്സവത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; 300 ഓളം പേർ ആശുപത്രികളിൽ ചികിത്സ തേടി

ക്ഷേത്രത്തിൽ നടന്ന അന്നദാനത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് അധികൃതർ സംശയിക്കുന്നത്. ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടിവെള്ളത്തിൽ കൂടിയാണ് വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഐസ്ക്രീം കഴിച്ച കുട്ടികൾക്കും ശാരീരിക അസ്വസ്ഥതയുണ്ടായി.

Food Poison | കളിയാട്ട മഹോത്സവത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; 300 ഓളം പേർ ആശുപത്രികളിൽ ചികിത്സ തേടി

 ആരോഗ്യ വകുപ്പ് അടിയന്തര ആശുപത്രി സേവനവും പുങ്ങംചാൽ കളരിയിൽ മെഡികൽ കാംപും ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കാംപിൽ നൂറോളം പേർ ചികിത്സ തേടി. ബ്ലോക് പഞ്ചായത് അംഗം ഷോബി ജോസഫിന്റെ ഇടപെടലിനെ തുടർന്ന് വെള്ളരിക്കുണ്ട് ബ്ലോക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ബുധനാഴ്ച രാത്രി 11 മണി തൊട്ട് പ്രത്യേക ഒ പിയും പ്രവർത്തിച്ച് വന്നിരുന്നു.

Food Poison | കളിയാട്ട മഹോത്സവത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; 300 ഓളം പേർ ആശുപത്രികളിൽ ചികിത്സ തേടി

പഞ്ചായത് പ്രസിഡന്റ് ഗിരിജ മോഹനൻ, ബ്ലോക് പഞ്ചായത് അംഗം ഷോബി ജോസഫ്, മെഡികൽ ഓഫീസർ ഡോ. അലോക്, വാർഡ് മെമ്പർ കെ കെ തങ്കച്ചൻ, പഞ്ചായത് സെക്രടറി പങ്കജാക്ഷൻ, ഹെൽത് സൂപർ വൈസർ ഗംഗാധരൻ കെ വി, ഹെൽത് ഇൻസ്പെക്ടർമാരായ സാജു സെബാസ്റ്റ്യൻ, സോന ജോസ്, നിഖിൽ, ശരത് എന്നിവർ മെഡിക്കൽ കാംപിന് നേതൃത്വംനൽകി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശാവർകർമാരും പ്രദേശങ്ങളിലെ വീടുകളിൽ എത്തി ബോധവത്ക്കരണം നടത്തി.

Food Poison | കളിയാട്ട മഹോത്സവത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; 300 ഓളം പേർ ആശുപത്രികളിൽ ചികിത്സ തേടി

Keywords: News, Malayalam News, Kasaragod, Vellarikundu, Food poison, West Eleri, Pungamchal,Around 300 people  hospitalized for food poisoning
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL