city-gold-ad-for-blogger
Aster MIMS 10/10/2023

BJP | 12 ദേശീയപാത വികസന പദ്ധതികൾ നിതിൻ ഗഡ്കരി ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ബിജെപി പ്രതിനിധിയെ അവഗണിച്ചെന്ന ആരോപണവുമായി പാർടി; പ്രതിഷേധാർഹമെന്ന് രവീശ തന്ത്രി കുണ്ടാർ

കാസർകോട്: (KasargodVartha) 1464 കോടി രൂപ ചിലവിൽ കേന്ദ്ര സർകാർ നിർമിക്കുന്ന 12 ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്‌ഘാടന-ശിലാസ്ഥാപന ചടങ്ങിൽ ബിജെപി പ്രതിനിധിയെ അവഗണിച്ചെന്ന് ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ ആരോപിച്ചു. സംഭവം പ്രതിഷേധാർഹമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ സംഘാടകരായ ദേശീയപാതാ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
   
BJP | 12 ദേശീയപാത വികസന പദ്ധതികൾ നിതിൻ ഗഡ്കരി ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ബിജെപി പ്രതിനിധിയെ അവഗണിച്ചെന്ന ആരോപണവുമായി പാർടി; പ്രതിഷേധാർഹമെന്ന് രവീശ തന്ത്രി കുണ്ടാർ

രാജ്യം ഭരിക്കുന്ന പാർടിയുടെ പ്രതിനിധിക്ക് വേദിയിൽ ഇരിപ്പിടം നൽകാതിരുന്ന സംഘാടകർ മുൻ എംപി പി കരുണാകരനെ വേദിയിലേക്ക് ക്ഷണിക്കുകയും ഇരിപ്പിടം നൽകുകയും ചെയ്തു. സംസ്ഥാനം ഭരിക്കുന്ന പാർടിയുടെ എംഎൽഎ വേദിയിൽ ഇരിക്കുമ്പോഴാണ് അതേ പാർടിയുടെ മുൻ എംപിയെ ക്ഷണിച്ചത്. ചടങ്ങ് ഏറെ പുരോഗമിച്ചതിന് ശേഷമാണ് ബിജെപിയുടെ പ്രതിനിധിയെ വേദിയിലേക്ക് ക്ഷണിച്ചതെന്നും രവീശ തന്ത്രി കുണ്ടാർ ചൂണ്ടിക്കാട്ടി.
    
BJP | 12 ദേശീയപാത വികസന പദ്ധതികൾ നിതിൻ ഗഡ്കരി ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ബിജെപി പ്രതിനിധിയെ അവഗണിച്ചെന്ന ആരോപണവുമായി പാർടി; പ്രതിഷേധാർഹമെന്ന് രവീശ തന്ത്രി കുണ്ടാർ

സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വികസനത്തിൽ രാഷ്ട്രീയം കലർത്തിയുള്ള പ്രസംഗമാണ് നടത്തിയതെന്നും രവീശ തന്ത്രി വിമർശിച്ചു. മലബാർ മേഖലയുടെ വികസനത്തിന് ഏറെ ഗുണം ചെയ്യുമായിരുന്ന മുംബൈ - കന്യാകുമാരി ദേശീയപാതയുടെ വികസനത്തിന് മൻമോഹൻ സർകാരിൻ്റെ ഭാഗമായിരുന്ന കാലത്ത് പോലും സിപിഎം ചെറുവിരലനക്കിയില്ല. 15 വർഷം കാസർകോട് മണ്ഡലത്തിൽ നിന്നുള്ള ലോകസഭാ പ്രതിനിധി ആയിരുന്ന പി കരുണാകരൻ്റെ വീട്ടിനു തൊട്ടുമുന്നിലുള്ള പള്ളിക്കര റെയിൽ ക്രോസിംഗിന് ഓവർബ്രിഡ്ജ് പണിയാൻ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർകാർ വേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ നിന്ന് നിയമസഭയിലോ ലോക്സഭയിലോ ഒരു പ്രതിനിധി പോലും ഇല്ലാതിരുന്നിട്ടും ദേശീയപാതാ വികസനം ഉൾപ്പെടെ വിഷയങ്ങളിൽ രാഷ്ട്രീയ പക്ഷപാതം കാണിക്കാതെ തുക അനുവദിക്കുന്ന കേന്ദ്രസർകാരിനെ അഭിനന്ദിക്കാൻ പൊതുമരാമത്ത് കൈകാര്യം ചെയ്യുന്ന മുഹമ്മദ് റിയാസ് തയ്യാറാകണമെന്നും രവീശ തന്ത്രി കുണ്ടാർ ആവശ്യപ്പെട്ടു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, BJP, Allegation, Inauguration, National Highway, Development Projects, Allegation that BJP representative ignored at inauguration ceremony of national highway development projects. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL