city-gold-ad-for-blogger
Aster MIMS 10/10/2023

Agricultural Sector | കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍; പാഴാക്കപ്പെടുന്ന വിളകള്‍ സൂക്ഷിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പെടുത്താന്‍ തുക വകയിരുത്തിയേക്കും

ന്യൂഡെല്‍ഹി: (KasargodVartha) അടുത്ത മാസം ഒന്നിന് നടക്കുന്ന കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയെ മെച്ചപ്പെടുത്താനുള്ള മികച്ച പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍. മേഖല നേരിടുന്ന ചില വെല്ലുവിളികളെ ബജറ്റ് അഭിസംബോധന ചെയ്യുമെന്ന് തന്നെയാണ് കര്‍ഷകരുറ്റ് നോക്കുന്നത്.

ഭൂവുടമസ്ഥതയിലെ പ്രശ്നങ്ങള്‍, കുറഞ്ഞ ഉല്‍പാദനക്ഷമത, പരിമിതമായ യന്ത്രവല്‍ക്കരണം, കുറഞ്ഞ മൂല്യവര്‍ധന അവസരങ്ങള്‍, അപര്യാപ്തമായ വായ്പാ ലഭ്യത തുടങ്ങിയ വെല്ലുവിളികള്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് തടസമാണ്. കാരണം രാജ്യത്തെ ഉപഭോഗ സംസ്‌കാരം കൂടുതല്‍ ശക്തിപ്പെടുകയും, ജനസംഖ്യ വര്‍ധിക്കുകയും ചെയ്തിട്ടും അടിസ്ഥാനപരമായി വലിയ വികസനങ്ങളൊന്നും ഈ മേഖലയില്‍ നടന്നിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ഷിക രാജ്യമായിട്ടും ഇന്‍ഡ്യ ഇപ്പോഴും പല കാര്യങ്ങളിലും പിന്നിലാണ്. ഉത്പാദനത്തില്‍ പല വികസിത രാജ്യങ്ങളും ഇന്‍ഡ്യയേക്കാള്‍ ഒരുപടി മുകളിലാണെന്നത് നമ്മള്‍ ചിന്തിക്കേണ്ട വസ്തുതയാണ്. ചൈനയൊക്കെ ഈ കാര്യത്തില്‍ വന്‍ കുതിപ്പ് നടത്തുകയാണ്. ഈ സാഹചര്യത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്.

കൃത്യമായ സംഭരണ സംവിധാനങ്ങളുടെ അപര്യാപ്തതയും മേഖല നേരിടുന്ന വലിയ വെല്ലുവിളിയാണ്. 16 ശതമാനം പഴങ്ങളും പച്ചക്കറികളും, 10 ശതമാനം എണ്ണക്കുരുക്കളും, 9 ശതമാനം പയര്‍വര്‍ഗങ്ങളും, 6 ശതമാനം ധാന്യങ്ങളും വിളവെടുപ്പിന് ശേഷമുള്ള ഘട്ടങ്ങളില്‍ ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം പാഴാക്കപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പെടുത്താന്‍ ബജറ്റില്‍ സര്‍കാര്‍ തുക വകയിരുത്തിയാല്‍ അത് മുതല്‍ക്കൂട്ടാകും.

പലപ്പോഴും ഇന്‍ഡ്യയിലെ വര്‍ധിച്ചുവരുന്ന ആവശ്യതകള്‍ക്ക് അനുസരിച്ച വികസനം നടക്കാത്ത മേഖലകളില്‍ ഒന്ന് കൂടിയാണ് കാര്‍ഷിക മേഖല. അതിനാല്‍ വിവിധ മേഖകള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഇടക്കാല ബജറ്റാവും നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുകയെന്ന റിപോര്‍ടുകള്‍ വരുന്നുണ്ടെങ്കിലും രണ്ടാം നരേന്ദ്ര മോദി സര്‍കാരിന്റെ അവസാന ബജറ്റിനായി കാത്തിരിക്കുകയാണ് കര്‍ഷകരും.


Agricultural Sector | കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍; പാഴാക്കപ്പെടുന്ന വിളകള്‍ സൂക്ഷിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പെടുത്താന്‍ തുക വകയിരുത്തിയേക്കും



അതേസമയം, അത്യാധുനിക കാര്‍ഷിക സാങ്കേതിക വിദ്യകളുടെ വര്‍ധിച്ചുവരുന്ന ആശ്രയത്വവും കൂടാതെ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍ (ജിഐഎസ്), ഡ്രോണുകള്‍, റിമോട് സെന്‍സിംഗ് അധിഷ്ഠിത സാങ്കേതികവിദ്യകള്‍ എന്നിവയുടെ സഹായത്തോടെ ഒന്നായുള്ള പ്രവര്‍ത്തനം ഈ മേഖലയിലെ എടുത്ത് പറയേണ്ട മുന്നേറ്റങ്ങളാണ്.

Keywords: News, National, National-News, Top-Headlines, Agricultural Sector, Considered, Upcoming, Union Budget, Union Budget, Possibilities, Agricultural sector to be considered upcoming Union budget.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL