city-gold-ad-for-blogger
Aster MIMS 10/10/2023

Resignation | അഡ്വ. വി എം മുനീറിന്റെ രാജി പ്രതീക്ഷിച്ചത്; ചെയര്‍മാന്‍ സ്ഥാനം മാത്രമാണ് രാജിവെക്കാന്‍ പറഞ്ഞതെന്നും കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിനുള്ള തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട്

കാസര്‍കോട്: (KasargodVartha) നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീറിന്റെ രാജി പ്രതീക്ഷിച്ചത്. ചെയര്‍മാന്‍ സ്ഥാനം മാത്രമാണ് രാജിവെക്കാന്‍ പറഞ്ഞതെന്നും കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നുള്ള നടപടികള്‍ പാര്‍ടി ആലോചിച്ച് തീരുമാനിക്കുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.

Resignation | അഡ്വ. വി എം മുനീറിന്റെ രാജി പ്രതീക്ഷിച്ചത്; ചെയര്‍മാന്‍ സ്ഥാനം മാത്രമാണ് രാജിവെക്കാന്‍ പറഞ്ഞതെന്നും കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിനുള്ള തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട്

മുനീറിനെ അറിയുന്നവരെല്ലാം ചെയര്‍മാന്‍ സ്ഥാനത്തോടൊപ്പം അദ്ദേഹം കൗണ്‍സിലര്‍ സ്ഥാനവും രാജിവെക്കുമെന്ന് ഉറപ്പായും വിശ്വസിച്ചിരുന്നു. മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ചെയര്‍മാന്‍ സ്ഥാനവും മുസ്ലിം ലീഗിന്റെ വാര്‍ഡ് കമിറ്റിയുടെ നിര്‍ദേശപ്രകാരം കൗണ്‍സിലര്‍ സ്ഥാനവും രാജിവെക്കുകയായിരുന്നുവെന്ന് മുനീര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.

മുനീർ കൗണ്‍സിലര്‍ സ്ഥാനം കൂടി രാജിവെച്ചത് സംബന്ധിച്ച് പാർടി പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി വ്യക്തമാക്കി.

മുസ്ലിംലീഗ് - 21, ബിജെപി - 14 , സിപിഎം - ഒന്ന്, മുസ്ലിം ലീഗ് വിമതർ - രണ്ട് എന്നിങ്ങനെയാണ് നിലവില്‍ കക്ഷിനില. മുനീറിന്റെ രാജിയോട് മുസ്ലിം ലീഗിന്റെ അംഗസംഖ്യ 20 ആയി കുറഞ്ഞിരിക്കുകയാണ്. നിലവില്‍ മുസ്ലിം ലീഗിന് നഗരഭരണത്തില്‍ പ്രതിസന്ധിയില്ലെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് വാര്‍ഡില്‍ കടുത്ത വെല്ലുവിളി നേരിടേണ്ടിവരും.

വാര്‍ഡ് കമിറ്റിയുടെ ഭാരവാഹികളും ഇതോടൊപ്പം നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയതോടെ ഖാസിലൈന്‍ വാര്‍ഡും ലീഗിന് കൈവിടുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് തന്നെ കരാര്‍ പ്രകാരം വി എം മുനീര്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധനായിരുന്നുവെങ്കിലും, മുസ്ലിം ലീഗിലെ ചില നേതാക്കള്‍ ഒഴിയരുതെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തില്‍ സമ്മര്‍ദം ചെലുത്തിയതായി വിവരമുണ്ട്. വാര്‍ഡ് കമിറ്റിയും ചെയര്‍മാന്‍ സ്ഥാനത്തോടൊപ്പം കൗണ്‍സിലര്‍ സ്ഥാനവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
  
Resignation | അഡ്വ. വി എം മുനീറിന്റെ രാജി പ്രതീക്ഷിച്ചത്; ചെയര്‍മാന്‍ സ്ഥാനം മാത്രമാണ് രാജിവെക്കാന്‍ പറഞ്ഞതെന്നും കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിനുള്ള തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട്

പാര്‍ടിയിലും മറ്റ് പദവികളിലും മുനീര്‍ എത്താന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ചിലര്‍ അദ്ദേഹത്തെ ചെയര്‍മാന്‍ പദവി ഒഴിയുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേതൃത്വത്തില്‍ നിന്നും അകറ്റുകയെന്ന തന്ത്രവും പയറ്റിയതായി മുസ്ലിം ലീഗിലെ ചില പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുനീര്‍ രാജിവെച്ച സാഹചര്യത്തില്‍ അദ്ദേഹം പ്രതിനിധാനം ചെയ്ത ഖാസിലൈന്‍ വാര്‍ഡിലെ ലീഗ് ജെനറല്‍ സെക്രടറി ഇഖ്ബാല്‍ മഗ്ട, സെക്രടറിമാരായ നവാസ് ഊദ്, മുസമ്മില്‍, വൈസ് പ്രസിഡണ്ട് ഹകീം തായലങ്ങാടി എന്നിവരും പാര്‍ടി സ്ഥാനങ്ങള്‍ രാജിവെച്ചിട്ടുണ്ട്. വാര്‍ഡ് കമിറ്റി ഉന്നയിച്ച പല കാര്യങ്ങളിലും മുനിസിപല്‍ കമിറ്റിയും മണ്ഡലം കമിറ്റിയും ജില്ലാ കമിറ്റിയും മുഖവിലക്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാര്‍ഡ് കമിറ്റി ഭാരവാഹികളുടെ രാജി ഉണ്ടായിരിക്കുന്നത്.

നേതൃത്വത്തിന്റെ നയനിലപാടുകളോടാണ് തങ്ങള്‍ക്ക് എതിര്‍പ്പെന്നും, തങ്ങള്‍ എന്നും അടിയുറച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആയിതുടരുമെന്നും രാജിവെച്ച വാര്‍ഡ് ജെനറല്‍ സെക്രടറി ഇഖ്ബാല്‍ മഗ്ട കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് വന്നാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യം ഇഖ്ബാല്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം വാര്‍ഡ് പ്രസിഡണ്ട് മുഹമ്മദ് അശ്റഫ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിട്ടില്ല.

വാര്‍ഡ് കമിറ്റിയോട് അവഗണന തുടരുന്നതില്‍ പ്രതിഷേധമുണ്ടെങ്കിലും അച്ചടക്കമുള്ള പ്രവര്‍ത്തകനായി തുടരുമെന്നുമാണ് വാര്‍ഡ് പ്രസിഡണ്ടിന്റെ നിലപാട്. മുനീര്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ഭൂരിഭാഗം ആവശ്യപ്പെട്ടിരുന്നുവെങ്കിലും വാര്‍ഡ് കമിറ്റിയിലെ ചുരുക്കം ചിലര്‍ക്ക് ഇതിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല. മുസ്ലിം ലീഗിലെ ഗ്രൂപിസമാണ് മുനീറിനെ ചെയര്‍മാന്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജിവെക്കുന്നതില്‍ എത്തിച്ചിരിക്കുന്നതെന്ന് പാര്‍ടിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ട്.

വാര്‍ഡ് കമിറ്റി ഉന്നയിച്ച കാര്യങ്ങളില്‍ യഥാസമയം ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിന് പകരം ഏറ്റവുമൊടുവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ചര്‍ച്ചയ്ക്ക് വിളിച്ച് തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകണമെന്ന് ആവശ്യപ്പെട്ടത് വാര്‍ഡ് കമിറ്റിക്ക് അത്രകണ്ട് ദഹിച്ചിരുന്നില്ല. ജില്ലാ നേതൃത്വത്തോട് വലിയ എതിര്‍പ്പില്ലെങ്കിലും മുനിസിപല്‍- മണ്ഡലം കമിറ്റികളോടാണ് വാര്‍ഡ് കമിറ്റി കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്.

Keywords: News, Kerala, Kasaragod, Muslim League, Municipality Chairman, Malayalam News, Politics, Resignation, Adv VM Muneer's resignation expected.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL