Join Whatsapp Group. Join now!
Aster MIMS 10/10/2023

Landslide | സെപ്റ്റിക് ടാങ്കിന് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

അപകടം ഉളിയത്തടുക്ക ബിലാൽ നഗറിൽ Landslide, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
ഉളിയത്തടുക്ക: (KasargodVartha) സെപ്റ്റിക് ടാങ്കിന് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ് നാട് സേലം കളളക്കുറിശി മൈനാമൂട് സ്വദേശിയും കാസർകോട് ഫോർട് റോഡിൽ വാടക ക്വാർടേഴ്സിൽ താമസക്കാരനുമായ അയ്യനാർ (55) ആണ് മരിച്ചത്.

  ബുധനാഴ്ച വൈകീട്ട് 4.30 മണിയോടെ ഉളിയത്തടുക്ക ബിലാൽ നഗറിലാണ് അപകടമുണ്ടായത്. വീടിന്റെ സെപ്റ്റിക് ടാങ്കിന് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് അയ്യനാറുടെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. ജോലിക്കായി കൂടെ തൊഴിലാളികൾ ഉണ്ടായിരുന്നുവെങ്കിലും അപകട സമയത്ത് സമീപത്ത് മറ്റാരുമുണ്ടായിരുന്നില്ല.

മണ്ണിനടിയിൽ പെട്ട അയ്യനാറെ മണ്ണ് മാറ്റിയാണ് പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. രാമസ്വാമി - പെരുമ ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: അരുൾ ദാസ്, അരുൾ മണി, അരുൾ പ്രകാശ്. സഹോദരങ്ങൾ: പാണ്ഡ്യൻ, പാർവതി, ഇന്ദിരാ ഗാഡി, തമിഴ് രശി.

Keywords: News, Top-Headlines,, Kasargod, Kasaragod-News, Kerala, Kerala-News, Landslide, Obituary, Malayalam News,  Worker died due to a landslide


Post a Comment