city-gold-ad-for-blogger
Aster MIMS 10/10/2023

Criticized | 'പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂര്‍ത്ത് നടത്തുന്നു'; നവകേരള സദസ് അശ്ലീല സദസാണെന്ന മുന്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

പാലക്കാട്: (KasargodVARTHA) നവകേരള സദസ് അശ്ലീല സദസാണെന്ന മുന്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂര്‍ത്ത് നടത്തുന്ന നവകേരള സദസ് അശ്ശീല സദസെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്നും സതീശന്‍ പറഞ്ഞു. 

മഹാരാജാവ് എഴുന്നള്ളുമ്പോള്‍ സ്‌കൂള്‍ മതിലുകളും കെട്ടിടങ്ങളും പൊളിഞ്ഞ് വീഴുന്നത് സ്വാഭാവികമെന്ന് പറഞ്ഞ സതീശന്‍ തന്റെ മണ്ഡലത്തിലെ സ്‌കൂള്‍ മതില്‍ പൊളിച്ചതും രാജാവിന് സ്വതന്ത്രമായി കടന്ന് വരാനാണെന്നും ചൂണ്ടിക്കാട്ടി.

Criticized | 'പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂര്‍ത്ത് നടത്തുന്നു'; നവകേരള സദസ് അശ്ലീല സദസാണെന്ന മുന്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ ബിജെപിയെക്കാള്‍ കൂടുതല്‍ സന്തോഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം പ്രതിനിധിയെ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാക്കാതിരിക്കാന്‍ യെചൂരിയെപ്പോലും സമ്മര്‍ദത്തിലാക്കിയ നേതാവാണ് മുഖ്യമന്ത്രി.

ലാവ്ലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കാന്‍ വൈകുന്നത് ഇതുമായി ചേര്‍ത്ത് വായിക്കണം. പകല്‍ സിപിഎമും രാത്രി ബിജെപിയുമാവുന്ന പിണറായി കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും സതീശന്‍ പറഞ്ഞു.

Keywords:  VD Satheesan Criticized CM Pinarayi Vijayan, Palakkad, News, Politics, BJP, CPM, Congress, VD Satheesan, Criticized, CM Pinarayi Vijayan, Kerala.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL