city-gold-ad-for-blogger
Aster MIMS 10/10/2023

Watercolor | ജലഛായത്തിൽ ഒന്നാം സ്ഥാനം, വരയില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി ദേവദര്‍ശന്‍

കാറഡുക്ക: (KasargodVartha) ജലഛായത്തിൽ ഒന്നാം സ്ഥാനം നേടിയ ഉദുമ ജി എച് എസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ദേവദര്‍ശന്‍, വരയില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ പ്രതിഭയാണ്. രണ്ടാം ക്ലാസ് മുതല്‍ ചിത്രകല അഭ്യസിക്കുന്നു. മൂന്നുവര്‍ഷം ജയദേവന്‍ മാഷിന്റെ ശിക്ഷണത്തിലും ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമായി കര്‍മ്മ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് എന്ന സ്ഥാപനത്തില്‍ വിനോദ് അമ്പലത്തറ മാഷിന്റെ ശിക്ഷണത്തില്‍ ചിത്രകലയും  അഭ്യസിക്കുന്നു.

ഉദുമ പരിയാരം സുചീന്ദ്രന്റെയും രമ്യയുടെയും ഇളയ മകനാണ് ഈ മിടുക്കന്‍. സഹോദരന്‍ കൃഷ്ണദര്‍ശന്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്‌കൂള്‍ തലത്തിലും ഉപജില്ലയിലും ജില്ലയിലും ചിത്രരചന, വാടര്‍ കളര്‍ എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കേരള ലളിതകലാ അകാഡമിയുടെ ജില്ലാ തല ചിത്രരചനാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. 2022 ലെ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ കലക്ടറുടെ കയ്യില്‍ നിന്ന് സമ്മാനം വാങ്ങാനുള്ള അവസരം ലഭിച്ചു.

കേരള വനം വകുപ്പ് നടത്തിയ ജില്ലാതല ചിത്രരചനാ മത്സരത്തില്‍ പെന്‍സില്‍ ഡ്രോയിംഗ്, വാടര്‍കളര്‍ ഒന്നാം സ്ഥാനം നേടി. കൂടാതെ വിവിധ സംഘടനകള്‍ നടത്തിയ ജില്ലാതല ചിത്രരചനാ മത്സരത്തില്‍ നിരവധി സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്.

Watercolor | ജലഛായത്തിൽ ഒന്നാം സ്ഥാനം, വരയില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി ദേവദര്‍ശന്‍

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Uduma PS GHSS, School, Class 7, Student, Won, First Place, Watercolor, Karadka, Kalolsavam, District Festival, Uduma PS GHSS School's class 7 student won first place in watercolor.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL