city-gold-ad-for-blogger
Aster MIMS 10/10/2023

Sitaram Yechury | ഇത് യുദ്ധമല്ല, ഫലസ്തീനില്‍ നടക്കുന്നത് ക്രൂരമായ വംശഹത്യയെന്ന് സീതാറാം യെച്ചൂരി; പൊരുതുന്ന ഫലസ്തീന് ഐക്യദാർഢ്യമായി സിപിഎം സംഗമം

കാസർകോട്: (KasargodVartha) ഫലസ്തീനില്‍ നടക്കുന്നത് ക്രൂരമായ വംശഹത്യയെന്ന് സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെച്ചൂരി. ഇത് യുദ്ധമല്ല. ഒരു സൈന്യം ഏകപക്ഷീയമായ അതിക്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സൗഹൃദത്തോടെ കഴിഞ്ഞിരുന്ന മുസ്ലിംകളെയും ക്രിസ്ത്യാനികളെയും അകറ്റിയത് ജൂത തീവ്രവാദികളാണ്. ഒരുകാലത്ത് അഖ്‌സ മസ്ജിദിലേക്ക് മുസ്ലിംകളും ക്രിസ്ത്യാനികളും ഒരുമിച്ചാണ് പോയിരുന്നത്. ഇന്ന് ജൂത തീവ്രവാദികൾ പ്രത്യേകം വഴികൾ ഉണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെർക്കളയിൽ സിപിഎം സംഘടിപ്പിച്ച ഫലസ്‌തീൻ ഐക്യദാർഢ്യ സദസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സീതാറാം യെച്ചൂരി.

Sitaram Yechury | ഇത് യുദ്ധമല്ല, ഫലസ്തീനില്‍ നടക്കുന്നത് ക്രൂരമായ വംശഹത്യയെന്ന് സീതാറാം യെച്ചൂരി; പൊരുതുന്ന ഫലസ്തീന് ഐക്യദാർഢ്യമായി സിപിഎം സംഗമം


ഇസ്രാഈൽ ചെയ്യുന്നത്‌ മനുഷ്യത്വത്തിനെതിരായ വെല്ലുവിളിയാണ്. എല്ലാ പാരമ്പര്യങ്ങളും നിഷേധിക്കുകയാണ് അവർ. ഫലസ്‌തീൻകാരെ രാഷ്ട്ര രഹിത, ഭൂരഹിത മനുഷ്യരാക്കി മാറ്റാനാണ് ശ്രമിക്കുന്നത്.

ഈ വിഷയത്തില്‍ ഇൻഡ്യന്‍ ജനതയുടെയും സിപിഎമിന്റെയും നിലപാട് സുവ്യക്തമാണ്. വംശഹത്യ അവസാനിപ്പിക്കണം. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രാഈൽ തയ്യാറാകണം. മോദി ഗവണ്‍മെന്റിന്റെ നിലപാട് ഇസ്രാഈൽ അനുകൂലമാണ്. നമ്മുടെ വിദേശ നയത്തിനെതിരാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെയാണ് ഇൻഡ്യ അനുകൂലിക്കുന്നതെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.

  Sitaram Yechury | ഇത് യുദ്ധമല്ല, ഫലസ്തീനില്‍ നടക്കുന്നത് ക്രൂരമായ വംശഹത്യയെന്ന് സീതാറാം യെച്ചൂരി; പൊരുതുന്ന ഫലസ്തീന് ഐക്യദാർഢ്യമായി സിപിഎം സംഗമം

അയോധ്യയിൽ ക്ഷേത്ര ഉദ്‌ഘാടന ചടങ്ങുമായി ബന്ധപ്പെട്ട്‌ കേന്ദ്രസർകാർ ഇപ്പോൾ നടത്തുന്നത്‌ ഭരണഘടനക്കും മുൻ കാല സുപ്രീം കോതി വിധികൾക്കുമെതിരായ നിലപാടാണ്. ക്ഷേത്ര ഉദ്‌ഘാടനത്തിന്റെ പേരിൽ പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ഭരണസംവിധാനങ്ങളുമെല്ലാം ചേർന്ന്‌ പ്രത്യേക മതവിഭാഗത്തിന്റെ താൽപര്യം മാത്രം ഉയർത്തിപ്പിടിക്കുകയാണ്‌. സർകാർ ഒരുമതത്തിന്റെ മാത്രം രക്ഷാകർത്താവാകരുത്‌ എന്നാണ്‌ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന നിലപാട്‌. ഇക്കാര്യത്തിൽ പല സുപ്രീംകോടതി വിധികളുമുണ്ട്‌.

 
Sitaram Yechury | ഇത് യുദ്ധമല്ല, ഫലസ്തീനില്‍ നടക്കുന്നത് ക്രൂരമായ വംശഹത്യയെന്ന് സീതാറാം യെച്ചൂരി; പൊരുതുന്ന ഫലസ്തീന് ഐക്യദാർഢ്യമായി സിപിഎം സംഗമം



ഇവയെല്ലാം ലംഘിച്ച്‌, വീണ്ടും നമ്മുടെ രാജ്യത്ത്‌ മത, വർഗീയ സംഘർഷങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടു വരാനുള്ള രാഷ്ട്രീയ പദ്ധതിയായി അയോധ്യ ക്ഷേത്ര ഉദ്‌ഘാടന ചടങ്ങിനെ കൊണ്ടുവരുകയാണ്‌. ഇതിനെയാണ്‌ സിപിഎം എതിർക്കുന്നത്‌. കഴിഞ്ഞ ദിവസം വി എച് പി നേതാക്കൾക്കൊപ്പം രാമക്ഷേത്ര ഭാരവാഹികൾ ഡെൽഹി സിപിഎം ഓഫീസിൽ എന്നെ ക്ഷണിക്കാൻ വന്നിരുന്നു. അപ്പോൾ തന്നെ ചടങ്ങിൽ പങ്കെടുക്കില്ലെന്ന്‌ വ്യക്തമായി അവരെ അറിയിച്ചുവെന്നും യെച്ചൂരി പറഞ്ഞു.

കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രടറി എൻ അലി അബ്ദുല്ല, എംഇഎസ്‌ സംസ്ഥാന ജെനറൽ സെക്രടറി കെ കെ കുഞ്ഞിമൊയ്‌തീൻ, കേരള നദ് വതുൽ മുജാഹിദീൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഹുസൈൻ മടവൂർ, എസ്‌കെജെയു പ്രതിനിധി മൊയ്‌തു നിസാമി, എൽഡിഎഫ്‌ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പൊതുജനങ്ങളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങ് പൊരുതുന്ന ഫലസ്തീന് ഐക്യദാർഢ്യമായി.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, CPM, Palestine, Malayalam News, Sitaram Yechury Slams Israel attack on Palestine

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL