city-gold-ad-for-blogger
Aster MIMS 10/10/2023

Bekal Fest | ആഘോഷലഹരിയിലാഴ്ത്താൻ ബേക്കൽ; ബീച് ഫെസ്റ്റിന് ആരവം ഉയരാൻ ദിവസങ്ങൾ മാത്രം; പന്തൽ കാൽനാട്ട് കർമം എൻഎ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു

ബേക്കൽ: (KasargodVartha) കാസർകോട് ജില്ലയുടെ ടൂറിസം മേഖലയ്ക്ക് കരുത്താകുന്ന ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിന്റ് ആരവങ്ങൾ തീരം തൊടാൻ ഇനി 17 നാൾ .ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ഫെസ്റ്റിൽ വിപുലമായ പരിപാടികളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. പ്രമുഖ സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും വിവിധ ദിവസങ്ങളിൽ സംസാരിക്കും. പ്രധാന വേദിയിൽ വിഖ്യാത കലാകാരന്മാരുടെ കലാവിരുന്ന് പ്രധാന ആകർഷണമാകും
 
Bekal Fest | ആഘോഷലഹരിയിലാഴ്ത്താൻ ബേക്കൽ; ബീച് ഫെസ്റ്റിന് ആരവം ഉയരാൻ ദിവസങ്ങൾ മാത്രം; പന്തൽ കാൽനാട്ട് കർമം എൻഎ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു



ഡിസംബർ 22ന് തൈക്കുടം ബ്രിഡ്ജ് നയിക്കുന്ന മ്യൂസിക് ഷോ, 23ന് ശിവമണി ശരത് ,രാജേഷ് ചേർത്തല, പ്രകാശ് ഉള്ളിയേരി എന്നിവർ നയിക്കുന്ന ഫ്യൂഷൻ, 24ന് കെഎസ് ചിത്രയുടെയും സംഘത്തിന്റെയും സംഗീതവിരുന്ന്, 25ന് എം ജി ശ്രീകുമാറും സംഘവും നയിക്കുന്ന മ്യൂസിക് ഷോ, 26 ന് ശോഭനയുടെ നൃത്തപരിപാടി, 27 ന് പത്മകുമാറിന്റെയും സംഘത്തിന്റെയും പഴയ പാട്ടുകൾ കോർത്തിണക്കിയ സംഗീത രാവ്, 28ന് സോൾ ഓഫ് ഫോക്കുമായി അതുൽ നറുകര,29 ന് കണ്ണൂർ ശരീഫും സംഘത്തിന്റെയും പരിപാടി, 29ന് ഗൗരിലക്ഷ്മി നയിക്കുന്ന പരിപാടി, സമാപന ദിവസമായ 31ന് റാസാ,ബീഗം എന്നിവർ നയിക്കുന്ന ഗസൽ എന്നിവയാണ് പരിപാടിയുടെ പ്രധാന ആകർഷണം.

 
Bekal Fest | ആഘോഷലഹരിയിലാഴ്ത്താൻ ബേക്കൽ; ബീച് ഫെസ്റ്റിന് ആരവം ഉയരാൻ ദിവസങ്ങൾ മാത്രം; പന്തൽ കാൽനാട്ട് കർമം എൻഎ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു



പന്തൽ കാൽനാട്ട് നിർവഹിച്ചു

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റ് പന്തൽ കാൽനാട്ട് കർമം എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു. സംഘാടക സമിതി ഫിനാൻസ് കമ്മിറ്റി ചെയർമാനും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ ബീച്ച് ഫെസ്റ്റിവലിനെ കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ എന്നിവർ സംസാരിച്ചു പ്രചാരണ കമ്മിറ്റി ചെയർമാൻ കെ ഇ എ ബക്കർ, സ്വാഗതവും ബി ആർ ഡി സി മാനേജർ യുഎസ് പ്രസാദ് നന്ദിയും പറഞ്ഞു.

മികവുറ്റതാക്കാൻ സജീവമായി സംഘാടക സമിതി

ഫെസ്റ്റിൽ വിപുലമായ പരിപാടികളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. ജനങ്ങൾ ഏറ്റെടുത്ത ബീച്ച് ഫെസ്റ്റ് ഒന്നാം പതിപ്പിന്റെ മാതൃകയിൽ രണ്ടാം പതിപ്പും ഏറെ മികവുറ്റതാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. സി എച്ച് കുഞ്ഞമ്പു എംഎൽഎ ചെയർമാനായും, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖർ കൺവീനറുമായ വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. 26 ഉപസമിതികളും രൂപീകരിച്ചു. കുടുംബശ്രീ ഹരിത കർമസേന എന്നിവർ മുഖേന ടിക്കറ്റ് വിൽപന നടത്തും. ടൂറിസം സ്റ്റാൾ, ഇൻഫർമേഷൻ സെന്റർ എന്നിവ സജ്ജമാക്കും. വ്യവസായ വകുപ്പ്, പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ കോർപറേഷൻ, കുടുംബശ്രീ എന്നിവയും സ്റ്റാൾ ഒരുക്കും. പ്രമുഖ സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും വിവിധ ദിവസങ്ങളിൽ സംസാരിക്കും. പ്രധാന വേദിയിൽ വിഖ്യാത കലാകാരന്മാരുടെ കലാവിരുന്ന് പ്രധാന ആകർഷണമാകും.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Beach Fest, Bekal, Malayalam News, Second Bekal International Beach Festival starts on Dec 22

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL