Criticized | രാജ്യത്ത് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു; ഇന്‍ഡ്യന്‍ പാര്‍ലമെന്റിന്റെ മഹത്വം നരേന്ദ്ര മോദിക്ക് അറിയില്ലെന്ന് രമേശ് ചെന്നിത്തല
Dec 22, 2023, 19:58 IST
കണ്ണൂര്‍: (KasargodVartha) ഇന്‍ഡ്യന്‍ പാര്‍ലമെന്റിന്റെ മഹത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്, കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമിറ്റി കണ്ണൂര്‍ നഗരത്തിലെ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
രാജ്യത്ത് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കമിഷനെ പരിപൂര്‍ണമായും മോദിയുടെ കളിപ്പാവ ആക്കി മാറ്റാനുള്ള നിയമമാണ് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം പാസാക്കിയത്. എതിര് ശബ്ദങ്ങളെ നരേന്ദ്രമോദി സര്‍കാര്‍ ഭയപ്പെടുന്നതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇതാണ് ഏകാധിപതികള്‍ ചെയ്യുന്നത്.
ഹിറ്റ് ലറും മുസോളിനിയും ഇതാണ് ചെയ്തതെന്ന് ചരിത്രം പഠിച്ചാല്‍ നമുക്ക് മനസിലാകും. നരേന്ദ്ര മോദിയും അമിത് ഷായും അധികാരം നിലനിര്‍ത്താന്‍ തിരഞ്ഞെടുപ്പ് കമിഷനെ പോലും കരുവാക്കുകയാണ്. നേരത്തെ അവര്‍ പാര്‍ലമെന്റില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പുറത്താക്കി. ഇപ്പോള്‍ 140 പ്രതിപക്ഷ എം പി മാരെയും പുറത്താക്കിയിരിക്കുകയാണ്. രാജ്യത്ത് ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സേച്ഛാധിപത്യം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പരിപാടിയില്‍ ഡി സി സി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് അധ്യക്ഷനായി. സജീവ് മറോളി, വി എ നാരായണന്, കെ സി മുഹമ്മദ് ഫൈസല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Ramesh Chennithala Criticized PM Modi, Kannur, News, Ramesh Chennithala, Congress Leader, Criticized, PM Modi, Inauguration, Politics, Kerala.