city-gold-ad-for-blogger
Aster MIMS 10/10/2023

Road Accident | ശബരിമല പാതയില്‍ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം; 7 പേര്‍ക്ക് പരുക്കേറ്റു

പത്തനംതിട്ട: (KasargodVartha) ശബരിമല പാതയില്‍ ശനിയാഴ്ച (23.12.2023) രാവിലെ ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ തീര്‍ഥാടക വാഹനങ്ങളാണ് രണ്ടിടത്തും അപകടത്തില്‍പെട്ടത്.

എരുമേലി പാര്‍കിങ് മൈതാനത്തിന് സമീപമായിരുന്നു ആദ്യത്തെ അപകടം. പുലര്‍ചെ നാലുമണിയോടെ പാര്‍കിങ് മൈതാനത്തില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡ് കടന്ന് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്ന് പൊലീസ് അറിയിച്ചു. ഈ വാഹനത്തിനുള്ളില്‍ 12 തീര്‍ഥാടകരാണ് ഉണ്ടായിരുന്നത്.

രണ്ടാമത്തെ അപകടം കണമല അട്ടിവളവില്‍ അഞ്ചരമണിയോടെ ആയിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് മതിലിലിടിച്ച് നിര്‍ത്താനുള്ള ശ്രമത്തിനിടെ റോഡില്‍ വട്ടം മറിയുകയായിരുന്നു. അപകടത്തില്‍ മൂന്ന് തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു.

തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഇവരെ മോടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള സേഫ് സോണ്‍ അധികൃതരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Road Accident | ശബരിമല പാതയില്‍ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം; 7 പേര്‍ക്ക് പരുക്കേറ്റു



Keywords: News, Kerala, Kerala-News, Top-Headlines, Accident-News, Malayalam-News, Pathanamthitta News, Seven People, Pilgrim, Injured, Sabarimala, Road Accident, Tamil Nadu Natives, Hospital, Police, Pathanamthitta: Seven injured in Sabarimala road accident.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL