city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | പൊലീസ് നായ 'റിക്കി' ഹീറോയായി; കാസർകോട് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂരിൽ അറസ്റ്റിൽ; 21 വയസിൽ 10 ലധികം കവർച്ച കേസുകൾ

കണ്ണൂർ: (KasargodVartha) നിരവധി മോഷണ കേസിലെ പ്രതിയും കാസർകോട് സ്വദേശിയുമായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗട്ടൻവളപ്പിൽ പി എച് ആസിഫിനെ (21) യാണ് കണ്ണൂർ സിറ്റി കമീഷണർ അജിത് കുമാറിൻറെ നിർദേശാനുസരണം ടൗൺ പൊലീസ് ഇൻസ്പെക്ടർ ബിനു മോഹനനും സംഘവും നീലേശ്വരത്ത് വെച്ച് പിടികൂടിയത്.

Arrested | പൊലീസ് നായ 'റിക്കി' ഹീറോയായി; കാസർകോട് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂരിൽ അറസ്റ്റിൽ; 21 വയസിൽ 10 ലധികം കവർച്ച കേസുകൾ

ഡിസംബർ 24ന് കണ്ണൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കുന്ന് പന്നേപാറ റെയിൽവേ ഗേറ്റിന് സമീപമുള്ള വീട്ടിൽ നിന്ന് പതിനെട്ടര പവൻ തൂക്കമുള്ള സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലും, 23ന് വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തെ വീടിന്റെ മുൻവശത്തെ ഡോറിന്റെ പൂട്ട് പൊളിച്ച് ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനൊന്നര പവൻ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വാചും ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ച കേസിലുമാണ് ആസിഫ് പിടിയിലായത്.

Arrested | പൊലീസ് നായ 'റിക്കി' ഹീറോയായി; കാസർകോട് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂരിൽ അറസ്റ്റിൽ; 21 വയസിൽ 10 ലധികം കവർച്ച കേസുകൾ

കണ്ണൂർ, കാസർകോട് ജില്ലകളിലായി 12 ഓളം വീടുകളിൽ മോഷണം നടത്തിയ കേസുകളിൽ പ്രതിയാണ് യുവാവ്. റോഡിലൂടെ നടന്ന് ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തി വാതിൽ കുത്തി തുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഫോറൻസിക് സംഘം ശേഖരിച്ച വിരലടയാളവും ശാസ്ത്രീയ തെളിവുകളും, സിസിടിവികളും, കണ്ണൂർ സൈബർ സെൽ ടീമിന്റെ സഹായത്തോടെ സിഡിആർ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് പെട്ടെന്നുതന്നെ പ്രതിയിലേക്ക് എത്താൻ സാധിച്ചത്.

അന്വേഷണ സംഘത്തെ സഹായിക്കുന്നതിന് വേണ്ടി കെ9 സ്‌ക്വാഡിലെ റിക്കി എന്ന പൊലീസ് നായയും ഉണ്ടായിരുന്നു. റിക്കിയുടെ അതിസമർഥമായ നീക്കങ്ങളിലൂടെ പ്രതി സഞ്ചരിച്ച വഴികൾ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞു. പൊലീസിനെ കണ്ട് റെയിൽ പാളത്തിലേക്ക് ഓടിക്കയറിയ യുവാവിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾ പയ്യന്നൂർ, പഴയങ്ങാടി, ചന്തേര, ചീമേനി, നീലേശ്വരം, ഹൊസ്ദുർഗ്, കാസർഗോഡ് എന്നി സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മോഷണ കേസുകളിലും പ്രതിയാണ്.

കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ബിനു മോഹൻ, എസ് ഐമാരായ ശമീൽ, സവ്യ സച്ചി, അജയൻ എം, എഎസ്ഐ മാരായ സംജിത്, രഞ്ജിത്ത് സി, എസ് സി പി ഒ മാരായ രാജേഷ് കെ പി, ഷൈജു, സിപിഒ മാരായ നാസർ, റമീസ്, സനൂപ്, ഷിനോജ്, ബാബു മണി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

Arrested | പൊലീസ് നായ 'റിക്കി' ഹീറോയായി; കാസർകോട് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂരിൽ അറസ്റ്റിൽ; 21 വയസിൽ 10 ലധികം കവർച്ച കേസുകൾ

Keywords: News, Malayalam, Kerala, Kasaragod, Kanhangad, Kannur,  Notorious thief,Hosdurg, Thief,  Notorious thief from Kasaragod arrested in Kannur
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL