city-gold-ad-for-blogger
Aster MIMS 10/10/2023

Applications | നവകേരള സദസ് : കാസർകോട്ട് 5917 അപേക്ഷകള്‍ തീര്‍പ്പാക്കി; ഒരാഴ്ചയ്ക്കകം മുഴുവനായും തീര്‍പ്പാക്കണമെന്ന് കലക്ടര്‍

കാസർകോട് : (KasargodVartha) നവകേരള സദസ് നടന്ന മണ്ഡലങ്ങളില്‍ ലഭിച്ച അപേക്ഷകള്‍ പൂര്‍ണ്ണമായും ഒരാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ അവലോകനയോഗം ജനുവരി അഞ്ചിന് ചേരുമെന്നും അതിന് മുമ്പേ തന്നെ അപേക്ഷകള്‍ തീര്‍പ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
    
Applications | നവകേരള സദസ് : കാസർകോട്ട് 5917 അപേക്ഷകള്‍ തീര്‍പ്പാക്കി; ഒരാഴ്ചയ്ക്കകം മുഴുവനായും തീര്‍പ്പാക്കണമെന്ന് കലക്ടര്‍



ജില്ലയില്‍ 5917 അപേക്ഷകള്‍ തീര്‍പ്പാക്കി

ജില്ലയില്‍ 14704 അപേക്ഷകള്‍ ലഭിച്ചതില്‍ 5917 അപേക്ഷകള്‍ തീര്‍പ്പാക്കി. 4072 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. 4715 അപേക്ഷകള്‍ അന്തിമ ഘട്ടത്തിലാണ്.

മഞ്ചേശ്വരം മണ്ഡലത്തില്‍ ലഭിച്ച 2005 അപേക്ഷകളില്‍ 687 എണ്ണം തീര്‍പ്പാക്കി. 1215 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. 660 അപേക്ഷകള്‍ അന്തിമ ഘട്ടത്തിലാണ്.

കാസര്‍കോട് മണ്ഡലത്തില്‍ 3477 അപേക്ഷകള്‍ ലഭിച്ചതില്‍ 1177 എണ്ണം തീര്‍പ്പാക്കി. 1485 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. 985 അപേക്ഷകള്‍ അന്തിമ ഘട്ടത്തിലാണ്.

ഉദുമ മണ്ഡലത്തില്‍ ലഭിച്ച 3744 അപേക്ഷകളില്‍ 1636 എണ്ണം തീര്‍പ്പാക്കി. 1267 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. 1376 അപേക്ഷകള്‍ അന്തിമ ഘട്ടത്തിലാണ്.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ലഭിച്ച 2892 അപേക്ഷകളില്‍ 1216 എണ്ണം തീര്‍പ്പാക്കി. 756 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. 920 അപേക്ഷകള്‍ അന്തിമ ഘട്ടത്തിലാണ്.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ലഭിച്ച 2590 അപേക്ഷകളില്‍ 1201 എണ്ണം തീര്‍പ്പാക്കി. 406 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. 983 അപേക്ഷകള്‍ അന്തിമ ഘട്ടത്തിലാണ്.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Collector, Malayalam News, Nava Kerala Sadas : 5917 applications processed in Kasaragod

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL