city-gold-ad-for-blogger
Aster MIMS 10/10/2023

Youth League | നവ കേരള സദസിന് വേണ്ടി നടത്തിയ പിരിവിന്റെ കണക്ക് പറയാന്‍ സര്‍കാര്‍ തയ്യാറാവണമെന്ന് കെ എം ശാജി; യൂത് ലീഗ് യൂത് മാര്‍ചിന് പ്രൗഢ സമാപനം

ഉപ്പള: (KasargodVartha) നവ കേരള സദസിന് വേണ്ടി ചീഫ് സെക്രടറി മുതല്‍ വിലേജ് ഓഫീസര്‍ വരെയുള്ളവര്‍ പൊതുജനങ്ങളില്‍ നിന്നും സ്‌പോണ്‍സര്‍മാരില്‍ നിന്നും വ്യാപകമായി നടത്തിയ പിരിവിന്റെ കണക്ക് പറയാന്‍ സര്‍കാര്‍ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി കെ എം ശാജി പറഞ്ഞു. വിദ്വേഷത്തിനെതിരെ ദുര്‍ ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത് ലീഗ് ജില്ലാ കമിറ്റി നടത്തിയ യൂത് മാര്‍ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. യൂത് ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി പി കെ ഫിറോസ്, ദേശീയ സെക്രടറി ടി പി അശ്‌റഫലി, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹ്മദ് അലി, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍, മുസ്ലിം യൂത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അശ്‌റഫ് എടനീര്‍, എകെഎം അശ്‌റഫ് എംഎല്‍എ സംസാരിച്ചു.


Youth League | നവ കേരള സദസിന് വേണ്ടി നടത്തിയ പിരിവിന്റെ കണക്ക് പറയാന്‍ സര്‍കാര്‍ തയ്യാറാവണമെന്ന് കെ എം ശാജി; യൂത് ലീഗ് യൂത് മാര്‍ചിന് പ്രൗഢ സമാപനം



എം ബി യൂസഫ്, ടി എ മൂസ, എം അബ്ബാസ്, എം പി ശാഫി ഹാജി, അസീസ് മരിക്കെ, എ കെ ആരിഫ്, യു കെ സൈഫുല്ല തങ്ങള്‍, ടി ഡി കബീര്‍, യുസഫ് ഉളുവാര്‍, എം ബി ശാനവാസ്, എം സി ശിഹാബ് മാസ്റ്റര്‍, എം എ നജീബ്, എ. മുക്താര്‍, ഹാരിസ് തായല്‍ ചെര്‍ക്കള, ശംസുദ്ദീന്‍ ആവിയില്‍, ബാത്തിഷ പൊവ്വല്‍, ഹാരിസ് അങ്കകളരി, റഫീഖ് കേളോട്ട്, നൗശാദ് എം പി, നൂറുദ്ധീന്‍ ബെളിഞ്ചം, റഹ് മാന്‍ ഗോള്‍ഡന്‍, ബി എം മുസ്തഫ, സിദ്ദീഖ് ദണ്ഡഗോളി, റൗഫ് ബാവിക്കര, നദീര്‍ കൊത്തിക്കാല്‍, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, സലീല്‍ പടന്ന, അനസ് എതിര്‍ത്തോട്, ഇര്‍ശാദ് മൊഗ്രാല്‍, സയ്യിദ് താഹ തങ്ങള്‍, സവാദ് അംഗടിമുഗര്‍, ലുഖ്മാന്‍ തളങ്കര, ഖാലിദ് തുര്‍ക്കി പള്ളം, സെഡ് എ മൊഗ്രാല്‍, അബ്ദുല്‍ റഹിമാന്‍ ബന്തിയോട് സംബന്ധിച്ചു.

നവംബര്‍ 25 ന് തൃക്കരിപ്പൂരില്‍ നിന്നാണ് മാര്‍ച് പ്രയാണം തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെ കുമ്പളയില്‍ നടന്ന സ്വീകരണ സമ്മേളനം മുസ്ലിം യുത് ലീഗ് സ സ്ഥാന സെക്രട്ടറി കെ മാഹിന്‍ കോട്ടയം ഉദ്ഘാടനം ചെയ്തു. അസീസ് മരിക്കൈ അധ്യക്ഷത വഹിച്ചു. ബി എം മുസ്തഫ സ്വാഗതം പറഞ്ഞു.
 

Youth League | നവ കേരള സദസിന് വേണ്ടി നടത്തിയ പിരിവിന്റെ കണക്ക് പറയാന്‍ സര്‍കാര്‍ തയ്യാറാവണമെന്ന് കെ എം ശാജി; യൂത് ലീഗ് യൂത് മാര്‍ചിന് പ്രൗഢ സമാപനം



Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Youth League, Muslim League, Malayalam News, Kasargod, Politics, Party, Political Party, Muslim Youth League's youth march concluded.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL