city-gold-ad-for-blogger
Aster MIMS 10/10/2023

Arts fest | സംരംഭങ്ങൾക്കും അവധി നൽകി അവരെത്തി; കലോത്സവ നഗരിയില്‍ കര്‍മനിരതരായി ഹരിത കര്‍മസേന; വേദികളും പരിസരവും വൃത്തിയോടെ കാത്ത് പെൺപട

കാറഡുക്ക: (KasargodVartha) വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും അടക്കം നിരവധി പേർ ഒഴുകിയെത്തുന്ന കാറഡുക്കയിലെ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവ വേദിയിൽ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ശുചിത്വം ഉറപ്പാക്കി കര്‍മനിരതരായി ഹരിത കര്‍മസേന അംഗങ്ങൾ. നഗരി മുഴുവന്‍ വൃത്തിയാക്കുന്നതിലും സൗന്ദര്യത്തോടെ കാത്ത് സൂക്ഷിക്കുന്നതിലും ഇവർ ജാഗ്രതയോടെ രംഗത്തുണ്ട്.
  
Arts fest | സംരംഭങ്ങൾക്കും അവധി നൽകി അവരെത്തി; കലോത്സവ നഗരിയില്‍ കര്‍മനിരതരായി ഹരിത കര്‍മസേന; വേദികളും പരിസരവും വൃത്തിയോടെ കാത്ത് പെൺപട



കാറഡുക്ക പഞ്ചായതിലെ ഓരോ വാർഡിൽ നിന്നും രണ്ട് പേർ എന്ന കണക്കിൽ 30 അംഗങ്ങളാണ് കലോത്സവ നഗരിയിലുള്ളത്. ഹരിത കര്‍മസേന അംഗങ്ങൾ എന്നതിന് പുറമെ ഇവർ സംരംഭകർ കൂടിയാണ്. അതിനും അവധി നൽകിയാണ് നഗരിയിലെ മുക്കിലും മൂലയിലും ശുചിത്വം ഉറപ്പാക്കി തങ്ങളുടെ ഉത്തരവാദിത്തം ഇവര്‍ ഭംഗിയായി നിറവേറ്റുന്നത്.

 
Arts fest | സംരംഭങ്ങൾക്കും അവധി നൽകി അവരെത്തി; കലോത്സവ നഗരിയില്‍ കര്‍മനിരതരായി ഹരിത കര്‍മസേന; വേദികളും പരിസരവും വൃത്തിയോടെ കാത്ത് പെൺപട



ജനകീയ ഹോടെലും പരിപാടികൾക്കും മറ്റുമായി പാത്രങ്ങൾ വാടകയ്ക്ക് നൽകിയുമാണ് ഇവർ മൂന്ന് ഗ്രൂപുകളായി സംരംഭം നടത്തുന്നത്. പ്രതിഫലമൊന്നും ചോദിക്കാതെ നിറഞ്ഞ സന്തോഷത്തോടെയാണ് തങ്ങളെ ഏൽപിച്ച കാര്യം ഏറ്റെടുത്തിരിക്കുന്നതെന്ന് സംഘത്തിൻ്റെ ലീഡർ രമണി കാസർകോട് വാർത്തയോട് പറഞ്ഞു. ശേഖരിച്ച മാലിന്യങ്ങൾ ക്ലീൻ കേരള കംപനിക്ക് കൈമാറും. കലോത്സവം അവസാനിച്ച ശേഷവും എല്ലാ ക്ലീൻ ആക്കിയ ശേഷം മാത്രമേ തങ്ങൾ നഗരിവിട്ട് പോകൂവെന്ന് ഹരിതസേനാംഗങ്ങൾ പറഞ്ഞു.

Keywords:  News, Top-Headlines, News-Malayalam, Kasaragod, Kasaragod-News, Kerala, School Kalolsavam, Arts fest, Students, Malayalam News, Kerala School Kalolsavam: Haritha karma sena members on duty

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL