city-gold-ad-for-blogger
Aster MIMS 10/10/2023

LDC | കേരളത്തിൽ സർക്കാർ ജോലി തേടുന്നവർക്ക് സുവർണാവസരം! എൽഡിസിക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യത, തീയതി, പ്രായപരിധി, ശമ്പളം, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: (KasargodVartha) കേരളത്തിൽ സർക്കാർ ജോലി തേടുന്നവർക്ക് സുവർണാവസരം. വിവിധ വകുപ്പുകളിലെ ലോവർ ഡിവിഷൻ ക്ലാർക്ക് (LDC) തസ്തികയിലേക്കുള്ള വിജ്ഞാപനം കേരള പി എസ് സി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഇത്തവണ പൊതു പ്രാഥമിക പരീക്ഷ ഒഴിവാക്കി ഒറ്റപ്പരീക്ഷ മാത്രമാണ് നടത്തുന്നത്. പരീക്ഷയിലെ ഉദ്യോഗാർഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

LDC | കേരളത്തിൽ സർക്കാർ ജോലി തേടുന്നവർക്ക് സുവർണാവസരം! എൽഡിസിക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യത, തീയതി, പ്രായപരിധി, ശമ്പളം, അറിയേണ്ടതെല്ലാം

യോഗ്യതയും വിശദശാംശങ്ങളും

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ജനുവരി മൂന്ന് വരെയാണ് അപേക്ഷിക്കാനുള്ള തീയതി. പരീക്ഷാ തീയതി ജനുവരി ഒന്നിന് പ്രഖ്യാപിക്കും. 2024 പകുതിയോടെ പരീക്ഷ നടക്കും. 2025 ഓഗസ്റ്റിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്.

26,000 മുതൽ 60,700 രൂപ വരെയാണ് ശമ്പള സ്കെയിൽ. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസും പരമാവധി 36 വയസുമാണ്. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് വരുത്തിയിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് അഞ്ച് വർഷവും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് മൂന്ന് വർഷവുമാണ് ഇളവ്. ജില്ലാ അടിസ്ഥാനത്തിലായിരിക്കും നിയമനം.

കഴിഞ്ഞ റിക്രൂട്ട്‌മെന്റിൽ 17 ലക്ഷത്തിലധികം പേരാണ് എൽഡി ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിച്ചത്. ഇത്തവണ അപേക്ഷകരുടെ എണ്ണം മുൻകാല എണ്ണത്തെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപേക്ഷിക്കാനും വിജ്ഞാപനം പരിശോധിക്കാനും ഔദ്യോഗിക വെബ്സൈറ്റ് www(dot)keralapsc(dot)gov(dot)in പരിശോധിക്കുക.

Keywords: News, Kerala, Thiruvananthapuram, Jobs, LDC, Career, SSLC, Exam, Rank List, Exam, PSC, Kerala PSC LDC Notification: Check details,
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL