city-gold-ad-for-blogger
Aster MIMS 10/10/2023

Arts Fest | കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് നിറച്ചാർത്തുമായി വിളംബര ഘോഷയാത്ര

കാറഡുക്ക: (KasargodVartha) കാറഡുക്ക ഗവ. വൊകേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി മുള്ളേരിയ ടൗണിൽ നടന്ന വിളംബര ഘോഷയാത്ര വർണാഭവമായി. പൊസളിഗെ വാദ്യസംഘത്തിന്റെ ശിങ്കാരിമേളത്തിന്‌ പിന്നിലായി ജനപ്രതിനിധികൾ അണിനിരന്നു. യക്ഷഗാനം, ഒപ്പന, തിരുവാതിര, മാർഗംകളി തുടങ്ങിയ കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് നിറം പകർന്നു. എൻസിസി, ലിറ്റിൽ കൈറ്റ്സ് വോളന്റീയർമാരും ചുവടുവച്ചു. നിരവധി പേർ പങ്കെടുത്ത ജാഥ മുള്ളേരിയ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപത്ത് സഹകരണ ആശുപത്രിക്ക്‌ സമീപം സമാപിച്ചു.

Arts Fest | കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് നിറച്ചാർത്തുമായി വിളംബര ഘോഷയാത്ര

ജില്ല പഞ്ചായത് പ്രസിഡന്റ് പി ബേബി, കാറഡുക്ക പഞ്ചായത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ, വൈസ് പ്രസിഡന്റ് എം ജനനി, കാറഡുക്ക പഞ്ചായത് വികസന സ്ഥിരം സമിതി അധ്യക്ഷൻ എം നാസർ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം രത്നാകര, മുളിയാർ പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷൻ ഇ മോഹനൻ, വിദ്യാഭ്യാസ ഡെപ്യൂടി ഡയറക്ടർ എൻ നന്ദികേശൻ, പഞ്ചായതംഗങ്ങളായ എം തമ്പാൻ, രൂപ സത്യൻ, എ പ്രസീജ, എ കെ അബ്ദുർ റഹ്‌മാൻ ഹാജി, പ്രിൻസിപൽ മീര ജോസ്, പ്രധാനാധ്യാപകൻ എം സഞ്ജീവ, പിടിഎ പ്രസിഡന്റ്‌ കെ സുരേഷ് കുമാർ, എസ്എംഎസി ചെയർമാൻ സുരേഷ് കുമാർ, മദർ പിടിഎ പ്രസിഡന്റ്‌ ഗീത തമ്പാൻ, കെ ശങ്കരൻ, എ വിജയകുമാർ, വാരിജാക്ഷൻ, വിനോദൻ നമ്പ്യാർ, മീഡിയ കമിറ്റി ചെയർമാൻ ശിഹാബുദ്ദീൻ, രാജേഷ് കുമാർ, രജിത് കാടകം തുടങ്ങിയവർ നേതൃത്വം നൽകി.

ചൊവ്വാഴ്ചത്തെ (05-12-2023) മത്സരങ്ങൾ

* സ്‌റ്റേജിതര ഇനങ്ങളാണ് ചൊവ്വാഴ്ച നടക്കുന്നത്.

റൂം നമ്പർ 1.

9.30: കഥാരചന (മല)–- യുപി, എച്എസ്‌, എച്എസ്‌എസ്‌
11.30: കവിതാരചന (മല)–- യുപി, എച്എസ്‌, എച്എഎസ്‌
2. ഉപന്യാസം (മല)–- എച്എസ്‌, എച്എസ്‌എസ്‌

റൂം നമ്പർ 2

9.30: ചിത്രരചന പെൻസിൽ–- യുപി, എച്എസ്‌, എച്എസ്‌എസ്‌
11.30: ജലഛായം–- യുപി, എച്എസ്‌, എച്എസ്‌എസ്‌
2: ഓയിൽ കളർ–- എച്എസ്‌, എച്എസ്‌എസ്‌

റൂം നമ്പർ 3

9.30: കാർടൂൺ–- എച്എസ്‌, എച്എഎസ്‌
11.30: കൊളാഷ്‌–- എച്എസ്‌എസ്‌

റൂം നമ്പർ 4 (സംസ്‌കൃതോത്സവം)

9.30: കഥാരചന–- യുപി, എച്എസ്‌, എച്എസ്‌എസ്‌
11.30: കവിതാരചന–- യുപി, എച്എസ്‌, എച്എസ്‌എസ്‌

റൂം നമ്പർ 5 (സംസ്‌കൃതോത്സവം)

9.30: സമസ്യാപൂരണം–- യുപി, എച്എസ്‌
11.30: ഉപന്യാസം–- യുപി, എച്എസ്‌, എച്എസ്‌എസ്‌

റൂം നമ്പർ 6 (ഹിന്ദി)

9.30: കവിതാരചന– എച്എസ്‌, എച്എസ്‌എസ്‌
11.30: ഉപന്യാസം–- എച്എസ്‌, എച്എസ്‌എസ്‌
2: കഥാരചന–- യുപി, എച്എസ്‌, എച്എസ്‌എസ്‌

റൂം നമ്പർ 7 (കന്നട)

9.30: കവിതാരചന–- യുപി, എച്എസ്‌, എച്എസ്‌എസ്‌
11.30: കഥാരചന–- യുപി, എച്എസ്‌, എച്എസ്‌എസ്‌
2: ഉപന്യാസം– എച്എസ്‌, എച്എസ്‌എസ്‌

സ്‌കൂൾ മൈതാനം

9.30: ബാൻഡ്‌ മേളം– എച്എസ്‌
11.30: ബാൻഡ്‌ മേളം–- എച്എസ്‌എസ്‌

Arts Fest | കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് നിറച്ചാർത്തുമായി വിളംബര ഘോഷയാത്ര

Keywords: News, Kerala, Kasaragod, Karadukka, School Kalolsavam, Arts Fest, Students, Malayalam News, Kasaragod dist school arts festival begins. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL