city-gold-ad-for-blogger
Aster MIMS 10/10/2023

Kanthapuram | വിവാദങ്ങൾക്ക് പിറകെ പോയിരുന്നെങ്കിൽ ഇക്കാണുന്ന നേട്ടങ്ങളൊന്നും ഉണ്ടാകില്ലായിരുന്നുവെന്ന് കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ; 100ന്റെ നിറവിലെത്തിയ സമസ്തയിൽ കാന്തപുരം അരനൂറ്റാണ്ടിലേക്ക്

ചട്ടഞ്ചാൽ: (KasargodVartha) സമസ്തയെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിറകെ പോയിരുന്നെങ്കിൽ ഇക്കാണുന്ന നേട്ടങ്ങളൊന്നും കേരളീയ സമൂഹത്തിനോ രാജ്യത്തെ മറ്റു മേഖലകളിലെ ജനങ്ങൾക്കോ ഉണ്ടാകില്ലായിരുന്നുവെന്ന് സമസ്ത ജെനറൽ സെക്രടറി കാന്തപുരം എ പി അബൂബകർ മുസ്‍ലിയാർ. തർക്കങ്ങളും വാഗ്വാദങ്ങളുമല്ല സമസ്തയുടെ പ്രവർത്തന രീതി. ആത്മീയമായ ഔന്നിത്യവും ക്ഷേമോന്മുഖമായ ജീവിതവും കൈവരിക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുക എന്ന വലിയ ലക്ഷ്യമാണ് സമസ്തയുടേത്. അത് പൂർത്തീകരിക്കാൻ വേണ്ടി പ്രവർത്തിക്കുക എന്നുള്ളതാണ് എന്റെയും പ്രസ്ഥാനത്തിന്റെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Kanthapuram | വിവാദങ്ങൾക്ക് പിറകെ പോയിരുന്നെങ്കിൽ ഇക്കാണുന്ന നേട്ടങ്ങളൊന്നും ഉണ്ടാകില്ലായിരുന്നുവെന്ന് കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ; 100ന്റെ നിറവിലെത്തിയ സമസ്തയിൽ കാന്തപുരം അരനൂറ്റാണ്ടിലേക്ക്

ഒരേ വിശ്വാസപാതയിലുള്ളവർ പരസ്പരം അനാവശ്യ വിമർശനങ്ങളും വാഗ്വാദങ്ങളും നടത്തുന്നത് ഉചിതമാണോ എന്ന് എല്ലാവരും ആലോചിക്കണം. ഞങ്ങൾ എന്നും സുന്നികളുടെ ഐക്യത്തിന് ആഗ്രഹിക്കുന്നവരാണ്. സമസ്തയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്നുകൊണ്ട് അതിനായി തുടർന്നും പ്രവർത്തിക്കുമെന്നും കാന്തപുരം വ്യക്തമാക്കി.

മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനിൽപിനും പുരോഗതിക്കും സഹായകമാകുന്ന വിധത്തിൽ ഇൻഡ്യയിലെ മുസ്ലിം സാമുദായിക അസ്തിത്വം സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾക്ക് രൂപം നൽകാൻ സമസ്ത കേരള ജംഇയ്യതുൽ ഉലമ നേതൃത്വം നൽകും. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സുന്നി സംഘടനകളുമായി ചേർന്നുള്ള യോജിച്ച പ്രവർത്തനങ്ങൾക്ക് സമസ്തയും ഓൾ ഇൻഡ്യ സുന്നി ജംഇയ്യത്തുൽ ഉലമയും തുടക്കം കുറിച്ചിട്ടുണ്ട്.

സമസ്തയുടെ നിലപാടുകളും തീരുമാനങ്ങളും സമൂഹത്തിൽ പൊതുവായും സമുദായത്തിൽ സവിശേഷമായും വലിയ സ്വാധീനം ഉണ്ടാക്കിയത് ചരിത്രത്തിൻ്റെ ഭാഗമാണ്. ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങളെ വികലമാക്കി അവതരിപ്പിച്ച സലഫി-ജമാഅതെ ഇസ്‌ലാമി പ്രസ്ഥാനങ്ങളെ മുൻകാലത്തെന്ന പോലെ ഇനിയും ശക്തമായിത്തന്നെ പ്രതിരോധിക്കും. ആദർശപരമായി അഹ്‌ലുസ്സുന്നയുടെ വിശ്വാസമായ തൗഹീദാണ് സമസ്ത പ്രചരിപ്പിക്കുന്നത്. മുസ്‌ലിം സമുദായത്തെ അഭ്യന്തര ഛിദ്രതകളിൽ നിന്ന് സംരക്ഷിക്കുക,സമൂഹത്തിലെ തീവ്രവാദ- വർഗീയ പ്രവണതകളെ ചെറുക്കുക എന്നിവ സമസ്തയുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ പെടുന്നവയാണ്. ഇതിനു വേണ്ടി സമസ്ത നടത്തിയ പ്രവർത്തനങ്ങളാണ് കേരളത്തിൽ മുസ്‌ലിം സമുദായത്തിൻ്റെ ശാക്തീകരണത്തിന് വഴിയൊരുക്കിയത്. സാമൂഹിക വികസന സൂചികകളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കുന്നതിന് കേരളത്തെ പ്രാപ്തമാക്കുന്നതിൽ മുസ്‌ലിം സമുദായം നേടിയ ഈ മുന്നേറ്റം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

സമസ്തയുടെ നിശ്ചയ ദാർഢ്യത്തിന്റെ സൃഷ്ടിയാണ് കേരളത്തിലെ മതഭൗതിക വിദ്യാഭ്യാസ പുരോഗതി. ഈ മാതൃക പിന്തുടർന്ന് കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലും സമസ്ത നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യമൊട്ടാകെ അതിൻ്റെ നേട്ടങ്ങൾ കൈവന്നു കൊണ്ടിരിക്കുകയാണ്. കശ്മീരിൽ ഞങ്ങൾ നടത്തികൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങൾ അതിൻ്റെ മികച്ച ഉദാഹരണമാണ്. ഉത്തരേൻഡ്യൻ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന വിദ്യാഭ്യാസ- വികസന പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും പ്രസ്ഥാനത്തിൻ്റെ അടുത്ത മൂന്ന് വർഷത്തെ പ്രധാന ശ്രദ്ധ. വിവിധ സർകാർ- സർകാരിതര ഏജൻസികളുമായി ഇക്കാര്യത്തിൽ യോജിച്ചു പ്രവർത്തിക്കാൻ ശ്രമിക്കും. ജന്മനാടിന് വേണ്ടിയും മസ്ജിദുൽ അഖ്‌സയുടെ സംരക്ഷണത്തിനായും പൊരുതുന്ന ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പം അവർക്കുവേണ്ടി ഈ സമ്മേളനം പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും കാന്തപുരം പറഞ്ഞു.

സമസ്തയിലേക്ക് കാന്തപുരം കടന്നുവന്ന് 50 വർഷങ്ങൾ

വരക്കൽ സയ്യിദ് മുല്ലക്കോയ തങ്ങൾ മുൻകൈയെടുത്താണ് സമസ്ത രൂപവത്‌കരിച്ചത്. മുസ്ലിം സമുദായം പലനിലകളിൽ അരക്ഷിതാവസ്ഥ അഭിമുഖീകരിക്കുന്ന കാലത്താണ് സമസ്തയുടെ രൂപീകരണമുണ്ടായത്. വരക്കൽ തങ്ങൾ തന്നെയായിരുന്നു പ്രഥമപ്രസിഡണ്ട്. അദ്ദേഹത്തിന്റെ ജനസ്വീകാര്യതയും പൊതുസമ്മതിയും സമസ്തയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ കഴിഞ്ഞ ദിവസം വരക്കൽ മഖാമിൽ സന്ദർശനം നടത്തി പ്രാർഥന നിർവഹിച്ചിരുന്നു.

സമസ്തയുടെ പ്രവർത്തനങ്ങളിൽ വരക്കൽ തങ്ങളുടെ വലം കയ്യായി പ്രവർത്തിച്ച പാങ്ങിൽ എ പി അഹ്മദ് കുട്ടി മുസ്‌ലിയാർ, സമസ്ത സാരഥികളായിരുന്ന വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാർ, ശംസുൽ ഉലമ ഇ കെ അബൂബകർ മുസ്‌ലിയാർ, താജുൽ ഉലമ സയ്യിദ് അബ്ദുർ റഹ്‍മാൻ ബുഖാരി ഉൾപ്പടെ പ്രമുഖരുടെ മഖാമുകൾ സിയാറത് ചെയ്താണ് നൂറാംവാർഷിക പ്രഖ്യാപനത്തിലേക്ക് സമസ്ത പ്രവേശിച്ചത്.

കാന്തപുരം എ പി അബൂബകർ മുസ്ലിയാർ സമസ്ത മുശാവറയിലേക്ക് കടന്നുവന്നതിന്റെ അമ്പതു വർഷം പൂർത്തിയാകുന്ന വേളയിലാണ് പ്രസ്ഥാനത്തിന്റെ നൂറാം വാർഷിക പ്രഖ്യാപനം നടന്നത് എന്ന പ്രത്യേകതയുമുണ്ട്. 1974 ഏപ്രിലിലാണ് കാന്തപുരം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗമായത്. പിന്നീട് അതിന്റെ ഓഫീസ് സെക്രടറിയും ജോയിന്റ് സെക്രടറിയുമായി. 1976 ൽ സംഘടന അഖിലേൻഡ്യ തലത്തിലേക്ക് വ്യാപിപ്പിക്കാൻ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയിൽ അംഗമായിരുന്നു.


Keywords : Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Chattanchal, Kanthapuram  AP Aboobacker Musliyar, Samastha, Conference, Kanthapuram AP Aboobacker Musliyar said that there will be no gain if we go behind the controversies.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL