city-gold-ad-for-blogger
Aster MIMS 10/10/2023

Inauguration | ശിറിബാഗിലുവിൽ യക്ഷഗാന മ്യൂസിയം ഉദ്‌ഘാടനം 26ന്; നിർമാണം 2.25 കോടി രൂപ ചിലവിൽ

കാസർകോട്: (KasargodVartha) യക്ഷഗാനകലയുടെ സർവതോന്മുഖമായ പരിപോഷണം ലക്ഷ്യമാക്കി മധൂർ പഞ്ചായതിലെ ശിറിബാഗിലുവിൽ സ്ഥാപിച്ച ശിറിബാഗിലു വെങ്കപ്പയ്യ സാംസ്കൃതിക ഭവനം ഡിസംബർ 26 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ധർമസ്ഥല ധർമാധികാരി പത്മവിഭൂഷൺ ഡോ. ഡി വീരേന്ദ്ര ഹെഗ്ഡെ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Inauguration | ശിറിബാഗിലുവിൽ യക്ഷഗാന മ്യൂസിയം ഉദ്‌ഘാടനം 26ന്; നിർമാണം 2.25 കോടി രൂപ ചിലവിൽ

രാജ് മോഹൻ ഉണ്ണിത്താൻ എംപി അധ്യക്ഷത വഹിക്കും. കർണാടക സ്പീകർ യു.ടി.ഖാദർ മുഖ്യാതിഥിയായിരിക്കും. എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമി, മോഹൻദാസ് പരമഹംസ സ്വാമി, യോഗാനന്ദ സരസ്വതി സ്വാമി, നളിൻ കുമാർ കട്ടീൽ എം പി, എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, എകെഎം അശ്റഫ്, രാജേഷ് നായക്, ഹരീഷ് പൂഞ്ച, കർണാടക മുൻ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി, മധൂർ പഞ്ചായത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ തുടങ്ങിയവർ സംബന്ധിക്കും.

വ്യവസായികളായ സദാശിവ ഷെട്ടി കുളൂർ യക്ഷഗാന മ്യൂസിയം ഉദ്ഘാടനവും കെ കെ ഷെട്ടി ഗ്രന്ഥശാല ഉദ്ഘാടനവും നിർവഹിക്കും. മറയലാഗ മഹാനുഭാവറു, സരിഗന്നഡ-സരി കന്നഡ എന്നീ പുസ്തകങ്ങളുടെ പ്രകാശനം, ധർമസ്ഥലമേളത്തിന്റെ നന്ദി നന്ദിനി യക്ഷഗാനം എന്നിവയും ഉദ്ഘാടന ഭാഗമായുണ്ടാകും.

രണ്ടേക്കാൽ കോടി രൂപ ചിലവിൽ മൂന്ന് നിലകളിലായാണ് പ്രമുഖ യക്ഷഗാന ഗവേഷകനും പരിപോഷകനും ഗ്രന്ഥകാരനുമായ ശിറിബാഗിലു വെങ്കപ്പയ്യയുടെ സ്മരണക്കായി രൂപവത്കരിച്ച ട്രസ്റ്റ് യക്ഷഗാന മ്യൂസിയം നിർമിച്ചത്.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Inauguration, Yakshaganam, Shiribagilu, Inauguration of Yakshagana Museum at Shiribagilu on 26th.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL