Join Whatsapp Group. Join now!
Aster MIMS 10/10/2023

Gold Rate | ഇടിവില്‍ തുടര്‍ന്ന് സ്വര്‍ണം, വെള്ളി നിരക്കുകള്‍; സ്വര്‍ണവില പവന് 46840 രൂപ

വെള്ളി വിലയില്‍ മാറ്റമില്ല Gold Rate, Silver Rate, Gold News, Business News, കേരള വാർത്തകൾ
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് ഇടിവില്‍ തുടരുകയാണ് സ്വര്‍ണം, വെള്ളി നിരക്കുകള്‍. ശനിയാഴ്ച (30.12.2023) സ്വര്‍ണവിലയിലും വെള്ളിവിലയിലും മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5855 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4845 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുകയാണ്.

വെള്ളിയാഴ്ച (29.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ കുറഞ്ഞ് 5855 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 280 രൂപ കുറഞ്ഞ് 46840 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.





വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 4845 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 240 രൂപ കുറഞ്ഞ് 38760 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 80 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയായിരുന്നു.

Keywords: Top-Headlines, Kerala-News, Malayalam-News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Record, Gold Rate on December 30 in Kerala.

Post a Comment