Join Whatsapp Group. Join now!
Aster MIMS 10/10/2023

Gold Rate | പുതിയ റെകോർഡ് കുറിച്ച് സ്വർണവില; പവന് 47,120 രൂപയായി

വെള്ളി വിലയിൽ മാറ്റമില്ല Gold Rate, Silver Rate, Gold News, Business News, കേരള വാർത്തകൾ
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില പുതിയ റെകോർഡ് കുറിച്ചു. വ്യാഴാഴ്ച (28.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 5890 രൂപയിലും പവന് 47,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇതിനുമുമ്പ് ഡിസംബർ നാലിന് ഗ്രാമിന് 5885 രൂപയും പവന് 47,080 രൂപയിലും എത്തിയതായിരുന്നു റെകോർഡ്. അതാണ് വ്യാഴാഴ്ച തകർന്നത്. പുതുവത്സര ആഘോഷങ്ങൾ സ്വർണവിപണിയെ സ്വാധീനിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Gold Rate on December 27 in Kerala

18 കാരറ്റ് സ്വർണത്തിനും കൂടിയിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന് 280 രൂപയും കൂടി ഒരു ഗ്രാമിന് 4875 രൂപയും ഒരു പവന് 39,000 രൂപയുമാണ് നിരക്ക്. അതേസമയം, വെള്ളി വിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബുധനാഴ്ചയും (27.12.2023) സ്വർണവില വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഗ്രാമിന് 5850 രൂപയിലും പവന് 46,800 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന് 40 രൂപയുമാണ് കൂടിയത്. ഒരു ഗ്രാമിന് 4840 രൂപയും ഒരു പവന് 38,720 രൂപയുമായിരുന്നു വില. അതേസമയം, ബുധനാഴ്ചയും വെള്ളി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു വിപണി വില. ഒരാഴ്ചയ്ക്കിടെ 1200 രൂപയാണ് സ്വർണത്തിന് വർധിച്ചത്.


Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on December 28 in Kerala.
< !- START disable copy paste -->

Post a Comment