Join Whatsapp Group. Join now!
Aster MIMS 10/10/2023

Gold Rate | സ്വർണവില വീണ്ടും കൂടി; പവന് റെകോർഡ് നിരക്കുകളിലൊന്നിൽ

വെള്ളിയുടെ വിലയിൽ മാറ്റമില്ല Gold Rate, Silver Rate, Gold News, Business News, കേരള വാർത്തകൾ
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ചൊവ്വാഴ്ച (26.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയും കൂടി ഗ്രാമിന് 5840 രൂപയിലും പവന് 46720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. റെകോർഡ് വിലകളിലൊന്നിൽ തന്നെയാണ് സ്വർണത്തിന് ഇപ്പോൾ. ഡിസംബർ നാലിന് ഗ്രാമിന് 5885 രൂപയും പവന് 47080 രൂപയിലും എത്തിയതാണ് സർവകാല റെകോർഡ്.

Gold Rate on December 26 in Kerala

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4835 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38680 രൂപയുമാണ് വിപണി വില. അതേസമയം, വെള്ളി വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.

ക്രിസ്മസ് ദിനത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച (25.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5820 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,560 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4820 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,560 രൂപയുമായിരുന്നു വില. വെള്ളിയുടെ വിലയിലും മാറിയിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു നിരക്ക്.

News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on December 26 in Kerala.

ആറ് ദിവസത്തിനിടെ 800 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ശനിയാഴ്ച (23.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയും കൂടിയിരുന്നു. വെള്ളിയാഴ്ച പവന് 200 രൂപയും ബുധനാഴ്ച 280 രൂപയും വർധിച്ചപ്പോൾ വ്യാഴാഴ്ച നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല.

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on December 26 in Kerala.
< !- START disable copy paste -->

Post a Comment