Join Whatsapp Group. Join now!
Aster MIMS 10/10/2023

C Raghunath | കെ സുധാകരന്റെ അടുത്ത അനുയായിയും ഡിസിസി ജെനറല്‍ സെക്രടറിയുമായിരുന്ന സി രഘുനാഥ് ബിജെപിയിലേക്ക്

കണ്ണൂര്‍ ജില്ലാ രാഷ്ട്രീയത്തില്‍ ഇനിയും സജീവമായി ഉണ്ടാകുമെന്ന് നേതാവ്‌ DCC General Secretary, C Raghunath, BJP, Congress, K Sudhakaran, Politics

കണ്ണൂര്‍: (KasargodVartha) കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അടുത്ത അനുയായിയും ഡിസിസി ജെനറല്‍ സെക്രടറിയുമായിരുന്ന സി രഘുനാഥ് ബിജെപിയിലേക്ക്. അഞ്ച് പതിറ്റാണ്ടു നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് രഘുനാഥ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.


DCC General Secretary C Raghunath joins BJP, Kannur, News, DCC General Secretary, C Raghunath, BJP, Congress, K Sudhakaran, Politics, Kerala

കോണ്‍ഗ്രസ് വിടുന്നതായി വ്യക്തമാക്കി ഈ മാസമാദ്യം രഘുനാഥ് ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. കോണ്‍ഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്നും പാര്‍ടിയുടെ ജനിതക ഘടന മാറിപ്പോയെന്നും രഘുനാഥ് പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു. ഏതാനും മാസങ്ങളായി കോണ്‍ഗ്രസിന്റെ പരിപാടികളില്‍ നിന്ന് രഘുനാഥ് വിട്ടുനിന്നിരുന്നു. കണ്ണൂര്‍ ജില്ലാ രാഷ്ട്രീയത്തില്‍ ഇനിയും സജീവമായി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Keywords: DCC General Secretary C Raghunath joins BJP, Kannur, News, DCC General Secretary, C Raghunath, BJP, Congress, K Sudhakaran, Politics, Kerala. 

Post a Comment