city-gold-ad-for-blogger
Aster MIMS 10/10/2023

Arts Fest | ജില്ലാ സ്‌കൂൾ കലോത്സവം: ബാൻഡ് മേളത്തിൽ ഇരട്ട നേട്ടവുമായി തോമാപുരം സെന്റ് തോമസ് ഹയർ സെകൻഡറി സ്‌കൂൾ

കാറഡുക്ക: (KasargodVartha) ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ബാൻഡ് മേളത്തിൽ ഇരട്ട നേട്ടവുമായി തോമാപുരം സെന്റ് തോമസ് ഹയർ സെകൻഡറി സ്‌കൂൾ. ഹൈസ്‌കൂൾ വിഭാഗത്തിലും ഹയർ സെകൻഡറി വിഭാഗത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് ആഘോഷമാക്കിയത്. ഹൈസ്‌കൂൾ വിഭാഗത്തിൽ മാത്രമാണ് തോമാപുരത്തിന് എതിരാളികൾ ഉണ്ടായിരുന്നത്. എതിർ ടീമിന് ഗ്രേഡ് പോലും ലഭിച്ചില്ല.

Arts Fest | ജില്ലാ സ്‌കൂൾ കലോത്സവം: ബാൻഡ് മേളത്തിൽ ഇരട്ട നേട്ടവുമായി തോമാപുരം സെന്റ് തോമസ് ഹയർ സെകൻഡറി സ്‌കൂൾ

ഹൈസ്‌കൂൾ വിഭാഗത്തിൽ ആബേൽ ജെയിംസ് ബിനോയും സംഘവുമാണ് ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയത്. ഹയർ സെകൻഡറി വിഭാഗത്തിൽ നിർമൽ ജോസും സംഘവും എ ഗ്രേഡോടെ മിന്നും വിജയം നേടി. 2008 മുതൽ തോമാപുരം സെന്റ് തോമസ് ഹയർ സെകൻഡറി സ്‌കൂളിനാണ് ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം ലഭിച്ച് കൊണ്ടിക്കുന്നത്.

Arts Fest | ജില്ലാ സ്‌കൂൾ കലോത്സവം: ബാൻഡ് മേളത്തിൽ ഇരട്ട നേട്ടവുമായി തോമാപുരം സെന്റ് തോമസ് ഹയർ സെകൻഡറി സ്‌കൂൾ

കോവിഡിനെ തുടർന്ന് പരിശീലനം സാധ്യമാകാതിരുന്നതിനാൽ കഴിഞ്ഞവർഷം സ്‌കൂളിന് ബാൻഡ് മേളത്തിൽ മത്സരിക്കാൻ കഴിയാത്തത് കൊണ്ട് കാസർകോട് ജില്ലയിൽ നിന്നും സംസ്ഥാനത്തേക്ക് മത്സരത്തിന് ടീം ഉണ്ടായിരുന്നില്ല. ചിറ്റാരിക്കാൽ യു പി സ്‌കൂളിൽ നിന്ന് വിരമിച്ച അധ്യാപകൻ പി എസ് ജോസാണ് തോമാപുരം സ്‌കൂളിന്റെ ബാൻഡ് മേള പരിശീലകൻ.

Keywords: News, Kerala, Kasaragod, Karadukka, School Kalolsavam, Arts Fest, Students, Malayalam News, District School Arts Festival: Thomapuram St. Thomas Higher Secondary school won in Band Melam.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL