city-gold-ad-for-blogger
Aster MIMS 10/10/2023

Arts fest | വിദ്യാലയ കാംപസ് ലഹരി വിമുക്തമാക്കാൻ പൊതുസമൂഹം സജീവമായി രംഗത്തിറങ്ങണമെന്ന് സ്പീകർ; സ്ത്രീധനം കേരളം പോലുള്ള അന്തസുള്ള സംസ്ഥാനത്തിന് യോജിച്ചതല്ലെന്നും എ എൻ ശംസീർ; കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു

കാറഡുക്ക: (KasargodVartha) വിദ്യാലയ കാംപസ് ലഹരി വിമുക്തമാക്കാൻ പൊതുസമൂഹം സജീവമായി രംഗത്തിറങ്ങണമെന്ന് സ്പീകർ എ എൻ ശംസീർ ആവശ്യപ്പെട്ടു. കാറഡുക്ക ഗവ. ഹയർ സെകൻഡറി സ്‌കൂളിൽ കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നുണ്ട്. ദുരഭിമാനം കൊണ്ട് രക്ഷിതാക്കൾ പലതും പറയുന്നില്ല. കുട്ടികൾക്ക് കൃത്യസമയത്ത് കൗൺസിലിംഗ് നൽകണം. അധ്യാപകരും ഇടപെടണം. കുട്ടികളെ ശരിയായ ദിശയിൽ മുന്നോട്ട് നയിക്കണമെന്നും അവർ നാളത്തെ തലമുറയാണെന്നും സ്പീകർ പറഞ്ഞു.
 
Arts fest | വിദ്യാലയ കാംപസ് ലഹരി വിമുക്തമാക്കാൻ പൊതുസമൂഹം സജീവമായി രംഗത്തിറങ്ങണമെന്ന് സ്പീകർ; സ്ത്രീധനം കേരളം പോലുള്ള അന്തസുള്ള സംസ്ഥാനത്തിന് യോജിച്ചതല്ലെന്നും എ എൻ ശംസീർ; കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു

എ പ്ലസ് വിവാദം കേരളം പൊതുവിദ്യാഭ്യാസ മേഖലയിൽ നേടിയ നേട്ടങ്ങളെ അട്ടിമറിക്കാനാണ്. എ പ്ലസ് നേടിയവരിൽ സ്വന്തമായി പേരെഴുതാൻ അറിയാത്ത ഒരു കുട്ടിയുമുണ്ടാവില്ല. കേരളം പോലുള്ള അന്തസുള്ള സംസ്ഥാനത്തിന് യോജിച്ചതല്ല സ്ത്രീധനം. സ്ത്രീധനം വാങ്ങില്ലെന്ന് ആൺകുട്ടിയും കൊടുക്കില്ലെന്ന് പെൺകുട്ടിയും തീരുമാനിക്കണം. കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മാലിന്യ സംസ്കരണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തിയെടുക്കണം.

മാലിന്യം പൊതുവഴിയിൽ തള്ളേണ്ടതലെന്നും അവ വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിക്കേണ്ടതാണെന്ന പൊതുബോധം കുട്ടികളുടെ മനസിൽ രൂപപ്പെടുത്തണം. കലോത്സവവേദികൾ അതുകൂടി പരിഗണിക്കണം. രാഷ്ട്രീയവും മതവും വ്യത്യസ്തതയും മറന്ന് കല ജനങ്ങളെ യോജിപ്പിക്കുന്നു .അതുകൊണ്ടുതന്നെ കലോത്സവങ്ങളെ ഗൗരവത്തോടെ കാണണമെന്നും സ്പീകർ പറഞ്ഞു.

പ്രൗഢമായി സദസ്

ഒന്നാം വേദിയായ മോഹനത്തിൽ നടന്ന ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ എ അധ്യക്ഷനായി. സോവനീർ പ്രകാശനവും എ.എൻ. ഷംസീർ നിർവഹിച്ചു. ആർട്ടിസ്റ്റ് സി.കെ. നായർ കാനത്തൂർ സോവനീർ ഏറ്റുവാങ്ങി. ലോഗോ ഡിസൈനർക്കുള്ള ഉപഹാരം എ.കെ.എം. അഷ്റഫ് .എം.എൽ.എ കൈമാറി. സ്വാഗതഗാന രചയിതാവിനുള്ള ഉപഹാരവും സ്വാഗത ഗാനം ചിട്ടപ്പെടുത്തിയതിനുള്ള ഉപഹാരവും ഇ. ചന്ദ്രശേഖരൻ എം.എൽ.എ നൽകി.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിജി മാത്യു,കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാലകൃഷ്‌ണ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ.എസ്.എൻ സരിത., ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.ബി. ഷഫീക്ക്, എൻ ശൈലജ ഭട്ട്,കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർപേഴ്‌സൺ പി സവിത,വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി,ചെയർമാൻ എം രത്നാകര,കാറഡുക്ക ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ പ്രസിജ, രൂപ സത്യൻ, ഡി ഡി ഇ എൻ നന്ദികേശൻ, ഡി.ഇ.ഒ. വി ദിനേശ,എസ്.എസ്.കെ ഡി.പി.ഒ. ഡി നാരായണ,കുമ്പള ബി.പി.സി., ജെ ജയറാം, കാറഡുക്ക ജി.വി.എച്ച്.എസ്.എസ്.പ്രിൻസിപ്പാൾ,മീര ജോസ്, പിടിഎ പ്രസിഡന്റ് കെ സുരേഷ് കുമാർ, എം പി ടി എ പ്രസിഡന്റ് ഗീതാ തമ്പാൻ, എസ്എംസി ചെയർമാൻ സുരേഷ് കുമാർ മൂടാങ്കുളം, വ്യാപാര വ്യവസായി പ്രതിനിധികളായ ഗണേഷ് വത്സ, കെ വി കിഷോർ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ജയൻ കാടകം, കാറഡുക്ക ജിവിഎച്ച്എസ്എസ് സ്കൂൾ ലീഡർ കെ സൂര്യജിത്ത് എന്നിവർ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്‌ണൻ സ്വാഗതവും കാറഡുക്ക ജി വി എച്ച് എസ് എസ് ഹെഡ്മാസ്റ്റർ എം സഞ്ജീവ നന്ദിയും പറഞ്ഞു. ആയിരകണക്കിന് പൊതു ജനങ്ങളും കലാപ്രതിഭകളും, അധ്യാപകരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Keywords : News, Kerala, Kasaragod, School Kalolsavam, Arts Fest, Students, Malayalam News, District School Arts Fest Speaker A.N. Shamseer inaugurated.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL