Join Whatsapp Group. Join now!
Aster MIMS 10/10/2023

Bekal Fest | ബേക്കലിൽ ആവേശത്തിര; ഫെസ്റ്റ് ആസ്വദിക്കാനെത്തുന്നത് വൻ ജനക്കൂട്ടം; മനം കവർന്ന് കലാവിരുന്നുകൾ; പുതുവത്സരം കളറാക്കാൻ ഗംഭീര ഒരുക്കങ്ങൾ; കാസർകോടിന്റെ വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവ്

കടലോരത്തിന് നവ്യാനുഭൂതി Beach Fest, Bekal, കാസറഗോഡ് വാർത്തകൾ, Malayalam News, CH Kunhambu MLA
ബേക്കൽ: (KasargodVartha) വിസ്മയക്കാഴ്ചകൾ ആസ്വദിക്കാൻ ബേക്കലിലേക്ക് ജനങ്ങളുടെ ഒഴുക്ക് വർധിച്ചു. സംഗീതത്തിന്റെ തേൻമഴ പെയ്തിറങ്ങുന്ന കലാവിരുന്നുകൾ കാണികളുടെ മനം കവരുന്നു. താരങ്ങളെയും പാട്ടുകളും ഹര്‍ഷാരവങ്ങളോടെയാണ് ജനക്കൂട്ടം വരവേൽക്കുന്നത്. കേരളത്തിലെ വിനോദസഞ്ചാര സാംസ്‌കാരിക ചരിത്രത്തില്‍ അടയാളപ്പെടുത്തിക്കഴിഞ്ഞ ഒന്നാം ബീച് ഫെസ്റ്റിന്റെ തുടര്‍ച്ചയായി സംഘടിപ്പിച്ച രണ്ടാം ബീച് ഫെസ്റ്റും ബേക്കൽ കടലോരത്തിന് നവ്യാനുഭൂതിയാവുകയാണ്. ജനസാഗരവും ആവേശവും കാസർകോട് ജില്ലയുടെ ടൂറിസം വികസനത്തിന് പുത്തൻ ഉണർവ് പകരുകയാണ്. ഫെസ്റ്റിന് ശേഷവും വിവിധ പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഉയർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

News, Malayalam, Kasaragod, Bekal, Kerala, Fest, C.H;Kunjambu, K.P. Satheeshchandran,

ജെറ്റ് സ്‌കൈ, ബനാന റൈഡ്, സ്പീഡ് ബോട്, ബംബര്‍ റൈഡ്, 12ഡി സ്‌ക്രീനിംഗ്, വി ആര്‍ ഷോസ്, ലൈറ്റ് ഷോ, മ്യൂസികല്‍ വാടര്‍ ഫൗണ്ടെന്‍, റോക് ക്ലൈംബിംഗ്, സിപ് ലൈന്‍, ഫ്‌ലോടിംഗ് ബ്രിഡ്ജ്, ജെയിന്റ് വീല്‍, ഫുഡ് കോര്‍ട് ആൻഡ് റസ്റ്റോറന്റ്‌സ്, 25000 ചതുരശ്ര അടിയില്‍ എയര്‍കണ്ടീഷന്‍ഡ് പവലിയനുകള്‍, വിപണന മേളകള്‍, ഷോപിംഗ് സ്ട്രീറ്റുകള്‍ എന്നിവയും നഗരിയിൽ ജനങ്ങളെ ആകർഷിക്കുന്നു. സമുദ്രോപരിതലത്തില്‍ പാരച്യൂടില്‍ പറന്നുനടക്കാനുള്ള സൗകര്യവുമുണ്ട്.

കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ക്കായി നീക്കിവെച്ച റെഡ്മൂണ്‍ പാര്‍കിലെ രണ്ടാം സ്റ്റേജില്‍ എല്ലാ ദിവസവും കുടുംബശ്രീ പരിപാടികള്‍ക്ക് ശേഷം ഡി ജെ പാര്‍ടികളും, മ്യൂസിക് നൈറ്റും മറ്റു കലാപ്രകടനങ്ങളും അരങ്ങേറുന്നു. വ്യാഴാഴ്ച അതുല്‍ നറുകരയുടെയും സംഘത്തിന്റെയും സോള്‍ ഓഫ് ഫോക് ബാൻഡ് അരങ്ങേറും. വൈകിട്ട് 5.30ന് ദര്‍ശന ടി വിയുടെ പുത്തന്‍ കുട്ടിക്കുപ്പായം മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയും മുഖ്യ വേദിയില്‍ നടക്കുന്നുണ്ട്.

വെള്ളിയാഴ്ച കണ്ണൂര്‍ ശരീഫും സംഘവും ചേര്‍ന്ന് നയിക്കുന്ന മാപ്പിളപ്പാട്ട് നിശയും ഒപ്പനയും 30ന് ഗൗരീ ലക്ഷ്മിയുടെ മ്യൂസികല്‍ ബാൻഡും അരങ്ങേറും. ഫെസ്റ്റിന്റെ സമാപന ദിവസമായ ഡിസംബര്‍ 31ന് പുതുവത്സരത്തെ വരവേൽക്കാൻ ഗംഭീര ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. റാസാ ബീഗത്തിന്റെ ഗസലും ആട്ടം കലാസമിതിയുടെ മ്യൂസിക് ഫ്യൂഷനും തുടര്‍ന്ന് പുതുവര്‍ഷത്തെ വരവേറ്റുകൊണ്ടുള്ള മെഗാ ന്യൂ ഇയര്‍ നൈറ്റും നടക്കും.

ബേക്കല്‍ മനുഷ്യമനസുകളെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് കെ കെ ശൈലജ

ബേക്കല്‍ കോട്ടയും ബീചും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബീച് മഹോത്സവവും മനുഷ്യമനസുകളെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് കെകെ ശൈലജ എംഎല്‍എ. ബേക്കല്‍ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഒരുപാട് ചരിത്ര പ്രാധാന്യമുള്ളതും ഏറ്റവുമധികം വികസന സാധ്യതയുമുള്ള പ്രദേശമാണ് ബേക്കല്‍. വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നവരുന്ന ഉദുമ മണ്ഡലത്തിലെ ബേക്കലില്‍ ഇനിയും ഒരുപാട് മാറ്റങ്ങളുണ്ടാവണം.

ബേക്കലിന്റെ സ്വതസിദ്ധമായ ചൈതന്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ പരിസ്ഥിതി സൗഹൃദമായ വികസനപ്രവര്‍ത്തനങ്ങള്‍ ബേക്കലിലുണ്ടാവണം. സംസ്ഥാന ടൂറിസം ഭൂപടത്തില്‍ പ്രധാനപ്പെട്ട ഇടമാണ് ബേക്കലിനുള്ളത്. ഭാവിയില്‍ രാജ്യത്ത് എല്ലാ ഭാഗത്ത് നിന്നും പഠനത്തിനും വിനോദത്തിനുമായി എല്ലാവരുമെത്തുന്ന ഇടമായി ബേക്കല്‍ മാറട്ടെയെന്നും കെ.കെ.ശൈലജ പറഞ്ഞു.

അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ കെകെ ശൈലജയ്ക്ക് ഉപഹാരം നല്‍കി. കെ പി സതീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ വി കുഞ്ഞിരാമന്‍, പള്ളിക്കര ഗ്രാമപഞ്ചായത് പ്രസിഡണ്ട് എം കുമാരന്‍, ഡിആര്‍ഡിസി ഡയറക്ടര്‍ ഷാലു മാത്യു, ബാങ്ക് ഓഫ് ബറോഡ ജെനറല്‍ മാനജര്‍ ശ്രീജിത്ത് കൊട്ടാരക്കര എന്നിവര്‍ സംബന്ധിച്ചു. മധു മുദിയക്കാല്‍ സ്വാഗതവും എപിഎം ശാഫി നന്ദിയും പറഞ്ഞു.

News, Malayalam, Kasaragod, Bekal, Kerala, Fest, C.H;Kunjambu, K.P. Satheeshchandran,


Keywords: News, Malayalam, Kasaragod, Bekal, Kerala, Fest, C.H;Kunjambu, K.P. Satheeshchandran,  Crowd to visit Bekal Fest 
< !- START disable copy paste -->

Post a Comment