Join Whatsapp Group. Join now!
Aster MIMS 10/10/2023

Christmas | ശാന്തിയുടേയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവെച്ച് ലോകം ക്രിസ്മസ് ആഘോഷത്തിൽ

ഉണ്ണിയേശു പിറന്നുവീണതിന്റെ സ്മരണയിൽ വിശ്വാസികൾ Christmas, Christians, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (KasargodVartha) ശാന്തിയുടേയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളും, നക്ഷത്രങ്ങളും, ക്രിസ്തുമസ് ട്രീകളാലും അലംകൃതമാണ്. പ്രത്യാശയുടെ സന്ദേശവുമായി യേശുക്രിസ്തു ബെത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ പിറന്നുവീണതിന്റെ സ്മരണയിലാണ് ക്രിസ്തുമത വിശ്വാസികൾ ഈ ദിനം കൊണ്ടാടുന്നത്.

Christians on Christmas celebrations

ദേവാലയങ്ങളിൽ കർമങ്ങൾ ആഘോഷപൂർവം നടന്നു. പള്ളികളിൽ പ്രത്യേക പ്രാർഥനകളും ശുശ്രൂഷയും സംഘടിപ്പിച്ചു. നിരവധി വിശ്വാസികള്‍ വിവിധ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രാര്‍ഥനാ ശുശ്രൂഷകളും നടന്നു. അലങ്കാര വിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്തുമസ് ഗീതങ്ങളും ക്രിസ്മസ് രാവിന് വര്‍ണശോഭ നല്‍കി.

പുതുവസ്ത്രങ്ങൾ അണിഞ്ഞും ഭക്ഷണങ്ങൾ ഒരുക്കിയും ശാന്തിയുടേയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവെച്ചും വിശ്വാസികൾ ഗംഭീരമായാണ് ക്രിസ്മസ് ആഘോഷത്തിൽ മുഴുകിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ, അമേരിക, യൂറോപ് അടക്കമുള്ള രാജ്യങ്ങളിലുള്ള പ്രവാസി മലയാളികളും പൊലിമ കുറയാതെ ആഘോഷത്തിലാണ്.


Keywords: News, Kerala, Kasaragod, Christmas, Malayalam News, Church, Star, Christmas Tree, Food, Christians on Christmas celebrations.
< !- START disable copy paste -->

Post a Comment