city-gold-ad-for-blogger
Aster MIMS 10/10/2023

Bekal Fest | 'ഇത്തവണത്തെ ബേക്കല്‍ ബീച് ഫെസ്റ്റ് ചരിത്രസംഭവമാകും'; കാസര്‍കോടിന്റെ മാത്രം ഉത്സവമാവില്ല, ജില്ലാ ഭരണകൂടവും ഒപ്പമുണ്ടെന്ന് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ

കാസര്‍കോട്: (KasargodVartha) ഇത്തവണത്തെ ബേക്കല്‍ അന്താരാഷ്ട്ര ബീച് ഫെസ്റ്റ് ചരിത്രസംഭവമാകുമെന്നും കാസര്‍കോടിന്റെ മാത്രം ഉത്സവമാവില്ലെന്നും സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നും നിരവധിപേര്‍ ബീച് ഫെസ്റ്റിന് എത്തുമെന്നും സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
 
Bekal Fest | 'ഇത്തവണത്തെ ബേക്കല്‍ ബീച് ഫെസ്റ്റ് ചരിത്രസംഭവമാകും'; കാസര്‍കോടിന്റെ മാത്രം ഉത്സവമാവില്ല, ജില്ലാ ഭരണകൂടവും ഒപ്പമുണ്ടെന്ന് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ

ജില്ലാ ഭരണകൂടത്തിന്റെ കൂടി പിന്തുണയോടുകൂടിയാണ് ബേക്കല്‍ ബീച് ഫെസ്റ്റിവല്‍ നടത്തുന്നത്. നവകരള യാത്രയുമായി ബന്ധപ്പെട്ട ലഭിച്ച അപേക്ഷകള്‍ പരിഹരിക്കുന്നതിന്റെ തിരക്കിലായതുകൊണ്ട് മാത്രമാണ് കലക്ടര്‍ക്ക് ഏതാനും പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്. ഇനിയുള്ള എല്ലാ പരിപാടികളിലും കലക്ടര്‍ സംബന്ധിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ബീച് ഫെസ്റ്റിന് എതിരെ ചില കോണുകളില്‍ നടക്കുന്ന അനാവശ്യ വിവാദങ്ങള്‍ തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.

ബേക്കല്‍ ബീച് പാര്‍ക് ലീസിന് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിനാണ് ലീസിന് ടെൻഡര്‍ ലഭിച്ചത്. എന്നാല്‍ രണ്ടര കോടി രൂപ ബിആര്‍ഡിസിക്ക് കെട്ടിവെക്കണമെന്ന നിബന്ധന കാരണം ഇത്രയും വലിയ തുക ബാങ്കിന് നല്‍കാന്‍ സാധിക്കാത്തതുകൊണ്ട് അവര്‍ പിന്‍മാറുകയും പകരം രണ്ടാമത് വലിയ തുക ടെൻഡര്‍ നല്‍കിയ ബേക്കലിലെ സ്വകാര്യ ഗ്രൂപിനെ ലീസ് ഏല്‍പ്പിക്കുകയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ബീച് ഫെസ്റ്റില്‍ കടലിലും കരയിലുമായി നടക്കുന്ന റൈഡുകളും മറ്റും നടത്തുന്നത്. വിനോദത്തിനും ആനന്ദത്തിനും എത്തുന്നവര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും പരിപാടികളും ഏര്‍പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടെന്നും ഗോവയിലേയും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലേയും പോലെ ഏറ്റവും വലിയ ഉത്സവമായി ബേക്കല്‍ ബീച് ഫെസ്റ്റ് മാറുമെന്നും സി എച് കുഞ്ഞമ്പു പറഞ്ഞു. ബിആര്‍ഡിസി എംഡി പി ഷിജിന്‍, എം എ ലത്വീഫ്, മധു മുതിയക്കാൽ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, CH Kunhambu, MLA, Bekal Beach, Jilla, CH Kunhambu MLA says that this year's Bekal Beach Fest will be historic event. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL